ഏണസ്‌റ്റോ വെല്‍വെര്‍ഡെ ബാഴ്‌സലോണയുടെ പുതിയ പരിശീലകന്‍, രണ്ട് വര്‍ഷത്തെ കരാര്‍, ഗ്രീസിലും സ്‌പെയ്‌നിലും തിളങ്ങിയ പരിശീലകന്‍

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

മാഡ്രിഡ്: ബാഴ്‌സലോണ എഫ് സി പുതിയ പരിശീലകനെ പ്രഖ്യാപിച്ചു. അത്‌ലറ്റിക്കോ ബില്‍ബാവോയുടെ കോച്ചായിരുന്ന ഏണസ്‌റ്റോ വല്‍വെര്‍ഡെ. ബില്‍ബാവോയെ കഴിഞ്ഞ നാല് സീസണുകളില്‍ പരിശീലിപ്പിച്ച ഏണസ്റ്റോയുടെ ലാ ലിഗ പരിചയ സമ്പത്ത് ഉപയോഗപ്പെടുത്താമെന്ന പ്രതീക്ഷയിലാണ് ബാഴ്‌സലോണ. അമ്പത്തിമൂന്നുകാരനുമായി രണ്ട് വര്‍ഷത്തെ കരാറാണ് കാറ്റലന്‍ ക്ലബ്ബിനുള്ളത്.

ബാഴ്‌സയുടെ നയങ്ങള്‍ക്ക് അനുയോജ്യനെന്ന് ക്ലബ്ബ് പ്രസിഡന്റ്

ബാഴ്‌സയുടെ നയങ്ങള്‍ക്ക് അനുയോജ്യനെന്ന് ക്ലബ്ബ് പ്രസിഡന്റ്

ഏണസ്റ്റോയുമായി വ്യക്തിപരമായി സംസാരിച്ച ബാഴ്‌സ പ്രസിഡന്റ് ജോസഫ് മരിയ ബര്‍ടോമു കോച്ചായി തിരഞ്ഞെടുത്ത വിവരം അറിയിക്കുകയും ചെയ്തു. വലിയ ആവേശത്തോടെയാണ് തിരഞ്ഞെടുപ്പിനെ ഏണസ്റ്റോ നോക്കിക്കണ്ടത്. ബാഴ്‌സയുടെ ഹെഡ് കോച്ചാവുക എന്നത് വലിയ അംഗീകാരമാണെന്നും ഏണസ്‌റ്റോ ക്ലബ്ബ് പ്രസിഡന്റിനെ അറിയിച്ചു.

യൂത്ത് ഫുട്‌ബോളിനെ പ്രോത്സാഹിപ്പിക്കുകയും പ്രത്യേകമായൊരുരീതി നിലനിര്‍ത്തുകയും ചെയ്യുന്ന ഏണസ്റ്റോ ബാഴ്‌സലോണയുടെ നയങ്ങള്‍ക്ക് അനുയോജ്യനാണ്.

വല്‍വെര്‍ഡെയുടെ കരിയര്‍..

വല്‍വെര്‍ഡെയുടെ കരിയര്‍..

2015 ല്‍ അത്‌ലറ്റിക്കോ ബില്‍ബാവോക്ക് സ്പാനിഷ് സൂപ്പര്‍ കപ്പ് നേടിക്കൊടുത്തു. 31 വര്‍ഷത്തിനിടെ ബില്‍ബാവോ നേടുന്ന ആദ്യ കിരീടം.

2007 ല്‍ എസ്പാനിയോളിനെ യുവേഫ കപ്പ് ഫൈനലിലെത്തിച്ചു.

2007 ല്‍ എസ്പാനിയോളിനെ യുവേഫ കപ്പ് ഫൈനലിലെത്തിച്ചു.

ഗ്രീക്ക് ക്ലബ്ബ് ഒളിമ്പ്യാകോസില്‍ രണ്ട് സ്‌പെല്ലുകളിലായി മൂന്ന് സീസണുകളിലായി മൂന്ന് ലീഗ് കിരീടങ്ങള്‍ നേടി.

വിയ്യാറയലില്‍ മോശം കാലം. ആദ്യ സീസണില്‍ തന്നെ പുറത്താക്കപ്പെട്ടു.

വിയ്യാറയലില്‍ മോശം കാലം. ആദ്യ സീസണില്‍ തന്നെ പുറത്താക്കപ്പെട്ടു.

വലന്‍സിയയില്‍ പെല്ലെഗ്രിനിയുടെ പകരക്കാരനായെത്തിയ ഏണസ്റ്റോ അഞ്ച് മാസം കൊണ്ട് ക്ലബ്ബിനെ പന്ത്രണ്ടാം സ്ഥാനത്ത് നിന്ന് അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ത്തി.

ബാഴ്‌സയുടെ മുന്‍ താരം...

ബാഴ്‌സയുടെ മുന്‍ താരം...

1988-1990 കാലഘട്ടത്തില്‍ യൊഹാന്‍ ക്രൈഫിന്റെ ബാഴ്‌സലോണയില്‍ കളിച്ചിരുന്നു. ക്രൈഫിന്റെ ഫുട്‌ബോള്‍ രീതികള്‍ പരിചയമുള്ള പെപ് ഗോര്‍ഡിയോളയെ പോലെ ബാഴ്‌സലോണയെ ഉയരങ്ങളിലെത്തിക്കുവാന്‍ ഏണസ്‌റ്റോക്ക് സാധിച്ചേക്കും.


English summary
Barcelona appoint Valverde to replace Luis Enrique
Please Wait while comments are loading...