പ്രീ സീസണ്‍ മത്സരത്തില്‍ ബയേണ്‍ മ്യൂണിക്കിന് ആദ്യ ജയം, തോല്‍പ്പിച്ചത് ചെല്‍സിയെ

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

ലണ്ടന്‍: ഇന്റര്‍നാഷനല്‍ കപ്പ് പ്രീ സീസണ്‍ മത്സരത്തില്‍ ജര്‍മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്ക് 3-2ന് ഇംഗ്ലീഷ് ചാമ്പ്യന്‍മാരായ ചെല്‍സിയെ പരാജയപ്പെടുത്തി. ജര്‍മന്‍ സ്‌ട്രൈക്കര്‍ തോമസ് മുള്ളര്‍ ഇരട്ട ഗോളുകളുമായി ഫോം വീണ്ടെടുത്തു. പ്രീ സീസണില്‍ ബയേണിന്റെ ആദ്യ ജയമാണിത്.


പ്രീ സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും ബയേണ്‍ പരാജയപ്പെട്ടിരുന്നു. ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണലിനോട് ഷൂട്ടൗട്ടില്‍ പരാജയപ്പെട്ട ബയേണ്‍ രണ്ടാം മത്സരത്തില്‍ ഇറ്റാലിയന്‍ ക്ലബ്ബ് എ സി മിലാനോട് 4-0ന് ദയനീയമായി തലകുനിച്ചിരുന്നു.

thomasmueller

ടീമിലെ പ്രമുഖരായിരുന്ന ഫിലിപ് ലാമിന്റെയും സാബി അലോണ്‍സോയുടെയും വിരമിക്കല്‍ ബയേണിനെ കാര്യമായി ബാധിച്ചിട്ടുണ്ട്.  എന്നാല്‍, ബ്രസീലിയന്‍ ഫുള്‍ബാക്ക് റാഫീഞ്ഞ ബയേണിന് ലീഡ് ഗോള്‍ നേടിയത് ഫിലിപ് ലാമിന്റ പിന്‍ഗാമിയാണെന്ന ഓര്‍മപ്പെടുത്തലായി. ഇതിനെല്ലാം പുറമെ തോമസ് മുള്ളര്‍ തന്റെ ഫോം വീണ്ടെടുത്തത് ആഞ്ചലോട്ടിയെ ഏറെ സന്തോഷിപ്പിക്കുന്നു. കഴിഞ്ഞ സീസണില്‍ തീര്‍ത്തും ഫോംം മങ്ങിപ്പോയ താരമാണ് മുള്ളര്‍.

ചെല്‍സിക്ക് വേണ്ടി മാര്‍കോസ് അലോണ്‍സോയും മിചി ബാഷുയിയും സ്‌കോര്‍ ചെയ്തു. റയല്‍ മാഡ്രിഡില്‍ നിന്നെത്തിയ അല്‍വാരോ മൊറാട്ട ചെല്‍സിക്കായി ആദ്യമായി കളിക്കാനിറങ്ങി. രണ്ടാം ഗോളിന് വഴിയൊരുക്കിയത് മൊറാട്ടയായിരുന്നു. രണ്ടാം പകുതിയിലാണ് മൊറാട്ട കളത്തിലിറങ്ങിയത്.

English summary
bayern beat chelsea in pre season international cup
Please Wait while comments are loading...