ബയേണ്‍ മ്യൂണിക്കിന് പത്ത് പേരുള്ള ടീമിനെ തോല്‍പ്പിക്കാന്‍ സാധിച്ചില്ല !! ലൈപ്ഷിഷും ഡോട്മുണ്ടും ഗോളടിച്ച്കൂട്ടി !

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

മ്യൂണിക്: ജര്‍മന്‍ ബുണ്ടസ് ലിഗയില്‍ ബയേണ്‍ മ്യൂണിക് എവേ മാച്ചില്‍ ബയെര്‍ ലെവര്‍കൂസനോട് ഗോള്‍ രഹിതസമനിലയില്‍. മത്സരത്തില്‍ ലെവര്‍കുസന്റെ യെഡ്വാജിന് ചുവപ്പ് കാര്‍ഡ് കണ്ടു. അവസരങ്ങള്‍ നിരവധി കണ്ടെത്തിയിട്ടും അതൊന്നും ലക്ഷ്യം കാണാതെ പോയത് നിരാശപ്പെടുത്തുന്നതാണെന്ന് ബയേണ്‍ കോച്ച് കാര്‍ലോആഞ്ചലോട്ടി പ്രതികരിച്ചു.

ചാമ്പ്യന്‍സ് ലീഗില്‍ റയലിനെതിരെ ക്വാര്‍ട്ടറിന്റെ രണ്ടാം പാദം കളിക്കാനുള്ള തയ്യാറെടുപ്പ് കൂടിയായിരുന്നു ബയേണിന് ലീഗ് മത്സരം. 29 മത്സരങ്ങളില്‍ 69 പോയിന്റുമായി ബയേണ്‍് ഒന്നാം സ്ഥാനത്ത് തുടരുന്നു.

bayern

രണ്ടാം സ്ഥാനത്തുള്ള ലൈപ്ഷിഷ് 4-0ന് ഫ്രീബര്‍ഗിനെ തോല്‍പ്പിച്ചതോടെ ബയേണിന്റെ ഒന്നാം സ്ഥാനത്തെ ലീഡ് എട്ട് പോയിന്റായി കുറഞ്ഞു. ബൊറുസിയ ഡോട്മുണ്ട് 3-1ന് ഫ്രാങ്ക്ഫര്‍ട്ടിനെ തോല്‍പ്പിച്ചപ്പോള്‍ ഹോഫെന്‍ഹെയിം 5-3ന് ഗ്ലാഡ്ബാചിനെയും വീഴ്ത്തി. 54 പോയിന്റോടെ ഹോഫെന്‍ഹെയിം മൂന്നാം സ്ഥാനത്തും 53 പോയിന്റുമായി ഡോട്മുണ്ട് നാലാം സ്ഥാനത്തുമാണ്.

football

ഗോള്‍ നില

ബയെര്‍ ലെവര്‍കുസന്‍ 0-0 ബയേണ്‍ മ്യൂണിക്

മെയിന്‍സ് 1-0 ഹെര്‍ത ബെര്‍ലിന്‍

ബൊറുസിയ ഡോട്മുണ്ട് 3-1 ഫ്രാങ്ക്ഫര്‍ട്ട്

ഓഗ്‌സ്ബര്‍ഗ് 2-1 എഫ് സി കോളോണ്‍

ലൈപ്ഷിഷ് 4-0 ഫ്രീബര്‍ഗ്

ഹോഫെന്‍ഹെയിം 5-3 ബൊറുസിയ ഗ്ലാഡ്ബാച്

വോള്‍സ്ബര്‍ഗ് 3-0 ഇന്‍ഗോസ്റ്റാഡ്‌

English summary
Bayern Munich's lead at the top of the Bundesliga is down to eight points after a draw with Bayer Leverkusen
Please Wait while comments are loading...