ചാമ്പ്യന്‍സ് ലീഗില്‍ ആഴ്‌സണലിന്റെ കഥ കഴിഞ്ഞു! കാവിലെ പാട്ടുത്സവം മാത്രം ബാക്കിയുണ്ട്!!!

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ആഴ്‌സണലിന്റെ കഥ കഴിഞ്ഞു ! പ്രീക്വാര്‍ട്ടര്‍ ആദ്യ പാദത്തില്‍ ബയേണ്‍ മ്യൂണിക്കിന്റെ തട്ടകത്തില്‍ 5-1ന് ആഴ്‌സണല്‍ തകര്‍ന്നു. റിട്ടേണ്‍ ലെഗില്‍ നാല് ഗോളുകള്‍ തിരിച്ചടിച്ചാലേ ക്വാര്‍ട്ടര്‍ സാധ്യതയുള്ളൂ. ജര്‍മന്‍ ബുണ്ടസ് ലിഗയില്‍ ഒന്നാം സ്ഥാനത്ത് കുതിക്കുന്ന ബയേണിനെ വലിയ മാര്‍ജിനില്‍ തോല്‍പ്പിക്കുക എന്നത് ആഴ്‌സണലിനെ സംബന്ധിച്ച് ബാലികേറാമലയാണ്. ചാമ്പ്യന്‍സ് ലീഗില്‍ ഗണ്ണേഴ്‌സിന്റെ സീസണ്‍ അവസാനിച്ചുവെന്ന് പറയാം. മറ്റൊരു മത്സരത്തില്‍ റയല്‍മാഡ്രിഡ് ഇറ്റാലിയന്‍ ക്ലബ്ബ് നാപോളിയുടെ ഭീഷണിയെ 3-1ന് അതിജീവിച്ചു. ഒരു ഗോളിന് പിറകില്‍ പോയതിന് ശേഷമാണ് സിദാന്റെ ടീം മൂന്ന് ഗോള്‍ മടക്കിയടിച്ചത്.

ബയേണ്‍ ആശങ്കപ്പെട്ട ആദ്യ പകുതി...

ബയേണ്‍ ആശങ്കപ്പെട്ട ആദ്യ പകുതി...

പതിനൊന്നാം മിനുട്ടില്‍ ഡച്ച് വിംഗര്‍ ആര്യന്‍ റോബന്റെ തകര്‍പ്പന്‍ ഗോളില്‍ ബയേണ്‍ മുന്നില്‍. 25 വാര അകലെ നിന്നുള്ള ഗോള്‍. മുപ്പതാം മിനുട്ടില്‍ ആഴ്‌സണലിനായി ചിലി വിംഗര്‍ അലക്‌സിസ് സാഞ്ചസ് സമനില ഗോള്‍ നേടി. എവേ ഗോള്‍ നേടിയതിന്റെ വലിയ ആനകൂല്യം കൂടി ആഴ്‌സണലിന്റെ പോക്കറ്റിലായി. സീസണില്‍ സാഞ്ചസിന്റെ ഇരുപതാം ഗോള്‍. ആദ്യ പകുതിയില്‍ 1-1.

 ബയേണ്‍ ആഘോഷിച്ച രണ്ടാം പകുതി....

ബയേണ്‍ ആഘോഷിച്ച രണ്ടാം പകുതി....

നാല് ഗോളുകള്‍ കൂടി പമ്പ് ചെയ്ത് ബയേണ്‍ തിമിര്‍ത്താടി. അമ്പത്തിമൂന്നാം മിനുട്ടില്‍ പോളിഷ് സ്‌ട്രൈക്കര്‍ റോബര്‍ട് ലെവന്‍ഡോസ്‌കിയാണ് തുടക്കമിട്ടത്. തിയാഗോ അല്‍കന്റാര 56, 63 മിനുട്ടുകളില്‍ ഡബിള്‍ നേടി. എണ്‍പത്തെട്ടാം മിനുട്ടില്‍ മുള്ളറിന്റെ ഗോള്‍.

 ആഴ്‌സണലിന്റെ പതിവ് രീതി...

ആഴ്‌സണലിന്റെ പതിവ് രീതി...

പ്രീക്വാര്‍ട്ടറില്‍ പുറത്താകുന്നത് ആഴ്‌സണലിന് പുത്തരിയല്ല. കഴിഞ്ഞ ആറ് സീസണിലും ഇത് തന്നെയാണ് അവസ്ഥ. രണ്ട് തവണയും ബയേണിന് മുന്നിലായിരുന്നു തല കുനിച്ചത്. ഇത്തവണയും അതേ വഴിയില്‍.

കോസിന്‍ലെയുടെ പരുക്ക്....

കോസിന്‍ലെയുടെ പരുക്ക്....

തോല്‍വിക്ക് പ്രധാന കാരണമായി കോച്ച് ആര്‍സെന്‍ വെംഗര്‍ പറയുന്നത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഡിഫന്‍ഡര്‍ ലോറന്റ് കോസിന്‍ലെയെ പരുക്കേറ്റ് നഷ്ടമായതാണ്. കൂടാതെ ഭാഗ്യക്കേടിനെയും പഴിക്കുന്നു കോച്ച്.

കാവിലെ ഉത്സവങ്ങള്‍ ഇനിയില്ല...

കാവിലെ ഉത്സവങ്ങള്‍ ഇനിയില്ല...

അടുത്ത ഉത്സവത്തിന് കാണാം എന്ന് പറയാന്‍ ഇനി വലിയ ഉത്സവങ്ങളൊന്നും ബാക്കിയില്ല. ആഴ്‌സണല്‍ കോച്ചിനോട് ഇത് പറഞ്ഞു കൊടുക്കേണ്ടി വരും. പ്രീമിയര്‍ ലീഗ് സാധ്യത വിദൂരമാണ്. ചാമ്പ്യന്‍സ് ലീഗിന്റെ സ്ഥിതി കണ്ടില്ലേ. ഇനിയുള്ളത് എഫ് എ കപ്പ് മാത്രമാണ്. ഒരു സീസണ്‍ കൂടി പരാജയമായി മാറി എന്ന് പറയുന്നതാകും ഉചിതം മിസ്റ്റര്‍ വെംഗര്‍.

നാപോളിയുടെ ഞെട്ടിക്കല്‍, റയലിന്റെ തിരിച്ചടി...

നാപോളിയുടെ ഞെട്ടിക്കല്‍, റയലിന്റെ തിരിച്ചടി...

തോല്‍വിയറിയാതെ പതിനെട്ട് മത്സരങ്ങള്‍ മുന്നേറിയ നാപോളി റയലിനെതിരെ എട്ടാം മിനുട്ടില്‍ ഇന്‍സൈനിലൂടെ മുന്നിലെത്തി. ഹോം ടീമായ റയല്‍ ശരിക്കും ഞെട്ടി. പതിനെട്ടാം മിനുട്ടില്‍ ബെന്‍സിമയിലൂടെ റയല്‍ സമനില പിടിച്ചു. നാല്‍പ്പത്തൊമ്പതാം മിനുട്ടില്‍ ടോണി ക്രൂസും അമ്പത്തിനാലാം മിനുട്ടില്‍ കാസിമെറോയും റയലിന്റെ ജയം ആധികാരികമാക്കി.

 ഗോളടിക്കാതെ ക്രിസ്റ്റിയാനോ...

ഗോളടിക്കാതെ ക്രിസ്റ്റിയാനോ...

ചാമ്പ്യന്‍സ് ലീഗില്‍ ക്രിസ്റ്റ്യാനോ ഗോളടിച്ചിട്ട് 523 മിനുട്ട് പിന്നിട്ടു. റയലില്‍ എത്തിയതിന് ശേഷം ഇത്രയും നേരം ചാമ്പ്യന്‍സ് ലീഗില്‍ ഗോളടിക്കാതെ നിന്നിട്ടില്ല. 38 നോക്കൗട്ട് മത്സരങ്ങളില്‍ 34 ഗോളുകള്‍ ക്രിസ്റ്റിയാനോയുടെ പേരിലുണ്ട്. നാപോളിക്കെതിരെ ഗോളടിച്ചില്ലെങ്കിലും സൂപ്പര്‍ താരം തന്നെയായിരുന്നു ടീമിന്റെ നെടുംതൂണ്‍. തനിയെ ഗോളടിക്കാനുള്ള അവസരങ്ങള്‍ പലതും ലഭിച്ചെങ്കിലും ക്രിസ്റ്റ്യാനോ സഹതാരങ്ങള്‍ക്ക് അവസരം തുറന്നു കൊടുക്കുന്ന കാഴ്ചയായിരുന്നു. ക്രൂസ് നേടിയ ഗോളിന്റൈ ക്രെഡിറ്റ് ക്രിസ്റ്റിയാനോക്ക് കൂടിയുള്ളതാണ്. സീസണില്‍ അഞ്ച് ഗോളുകള്‍ക്ക് അസിസ്റ്റ് ചെയ്തിട്ടുണ്ട് ക്രിസ്റ്റിയാനോ.

 സൂപ്പര്‍ ഗോളുകള്‍...

സൂപ്പര്‍ ഗോളുകള്‍...

നാപോളിക്കായി ലോറെന്‍സോയും റയലിനായി കാസിമെറോയും നേടിയ ഗോളുകള്‍ സൂപ്പര്‍ കാഴ്ചയാണ്. ലോംഗ് റേഞ്ചറിന്റെ അനുഭൂതി തരുന്ന ഗോളുകള്‍. ബോക്‌സിന് പുറത്ത് വെച്ച് ഗോളടിക്കാനുള്ള മിടുക്കാണ് കാസിമെറോയുടെ പ്രത്യേകത. ചാമ്പ്യന്‍സ് ലീഗില്‍ രണ്ട് തവണ കാസിമെറോ ലോംഗ് റേഞ്ച് ഗോളുകള്‍ നേടി. പതിനാറ് തവണ വലയിലേക്ക് ലക്ഷ്യമിട്ടു.

ഗോള്‍ നില

ഗോള്‍ നില

ബയേണ്‍ മ്യൂണിക് 5-1 ആഴ്‌സണല്‍

റയല്‍ മാഡ്രിഡ് 3-1 നാപോളി

English summary
bayern munich mark high voltage win against poor arsenal
Please Wait while comments are loading...