ബാഴ്‌സയുടെ മുന്‍ മിഡ്ഫീല്‍ഡര്‍ ഡെല്‍ഗാഡോ ബെംഗളുരു എഫ് സിയില്‍

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

ബെംഗളുരു: സ്പാനിഷ് മിഡ്ഫീല്‍ഡര്‍ ഡിമാസ് ഡെല്‍ഗാഡോ ബെംഗളുരു എഫ് സി ടീമില്‍. ആസ്‌ത്രേലിയന്‍ എ ലീഗില്‍ വെസ്റ്റേണ്‍ സിഡ്‌നി വാണ്ടറേഴ്‌സില്‍ നിന്നാണ് താരം ഇന്ത്യന്‍ ക്ലബ്ബിലെത്തുന്നത്.

എ എഫ് സി ചാമ്പ്യന്‍സ് ലീഗില്‍ സിഡ്‌നി ക്ലബ്ബിനെ പ്രതിനിധാനം ചെയ്തിട്ടുണ്ട്. പുതിയ സീസണിലേക്ക് ബെംഗളുരു ടീമിലെത്തുന്ന നാലാമത്ത വിദേശ താരമാണ് ഡെല്‍ഗാഡോ. സ്പാനിഷ് താരം യുവാനന്‍ ഗോണ്‍സാലസ്, ജോണ്‍ ജോണ്‍സന്‍, എറിക് പര്‍ടാലു എന്നിവരാണ് മറ്റ് വിദേശ താരങ്ങള്‍.

dimasdelgado

മുപ്പത്തിനാലുകാരനായ ഡെല്‍ഗാഡോയുടെ പരിചയ സമ്പന്നതക്കാണ് ബെംഗളുരു എഫ് സി മാനേജ്‌മെന്റ് പരിഗണന നല്‍കിയത്.സ്പാനിഷ് ഫുട്‌ബോളില്‍ നാനൂറിലേറെ മത്സരങ്ങള്‍ കളിച്ചിട്ടുണ് ഡെല്‍ഗാഡോ.

2002 ല്‍ കാറ്റലോണിയന്‍ ക്ലബ്ബായ ഗ്രമാനെറ്റിലാണ് ഡെല്‍ഗാഡോ കരിയര്‍ ആരംഭിച്ചത്.

2006 ല്‍ എഫ് സി ബാഴ്‌സലോണയിലെത്തി. രണ്ട് സീസണില്‍ ബാഴ്‌സയുടെ റിസര്‍വ് ടീം അംഗമായിരുന്നു.

2008ല്‍ സ്പാനിഷ് ലാ ലിഗയിലേക്ക് പ്രമോട്ട് ചെയ്യപ്പെട്ട നുമാന്‍സിയ ക്ലബ്ബില്‍ ചേര്‍ന്നു.

English summary
bengaluru fc sign former barcelona player delgado
Please Wait while comments are loading...