ഐ ലീഗില്‍ ബെംഗളുരു എഫ് സി ധരിച്ചത് പിങ്ക് ജഴ്‌സി ! നീലയെ ഒഴിവാക്കി പിങ്കണിഞ്ഞതിന്റെ രഹസ്യമറിഞ്ഞാല്‍ നിങ്ങള്‍ കൈയ്യടിക്കും !!!

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

ബെംഗളുരു: ബെംഗളുരു എഫ് സി താരങ്ങള്‍ ഐ ലീഗിലെ ആദ്യ മത്സരത്തിന് ഹോംഗ്രൗണ്ടില്‍ ഇറങ്ങിയത് പിങ്ക് ജഴ്‌സിയണിഞ്ഞ്. സാധാരണ ഹോം ജഴ്‌സി നീലയാണ്. സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെയുള്ള സന്ദേശം എന്ന നിലക്കായിരുന്നു ടീം പിങ്കണിയാന്‍ തീരുമാനിച്ചത്. രാജ്യത്തെ പൂന്തോട്ട നഗരിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുണ്ടായ അതിക്രമങ്ങള്‍ ലോകവാര്‍ത്തയായ സാഹചര്യത്തിലാണ് ബെംഗളുരു എഫ് സി ടീം മാനേജ്‌മെന്റ് തങ്ങളുടെ സാമൂഹിക പ്രതിബദ്ധതയുമായി രംഗപ്രവേശം ചെയ്തത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവവികാസങ്ങള്‍ മഹാനഗരത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുന്നതായിരുന്നു. ക്ലബ്ബിന്റെ സോഷ്യല്‍ ചാനലില്‍ ഒരു വീഡിയോ ഇതുമായി ബന്ധപ്പെട്ട് പോസ്റ്റ് ചെയ്തിട്ടുണ്ട്. ടീം അംഗങ്ങളായ ജോണ്‍ ജോണ്‍സന്‍, സുനില്‍ ഛേത്രി, ഡാനിയെല്‍ എന്നിവര്‍ ബെംഗളുരുവിനെ സ്ത്രീ സുരക്ഷിത നഗരമാക്കുമെന്ന പ്രതിജ്ഞയെടുക്കുന്നതായിരുന്നു വീഡിയോ. ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ബെംഗളുരു നഗരിയില്‍ വനിതകള്‍ നടുറോഡില്‍ പീഡിപ്പിക്കപ്പെടുന്ന ഭീകരമായ അവസ്ഥക്കെതിരെ സോഷ്യല്‍മീഡിയിയൂലെ ആഞ്ഞടിച്ചിരുന്നു.

bangalorefcinpink


ബോളിവുഡ് നടന്‍മാരായ ആമിര്‍ഖാന്‍, അക്ഷയ് കുമാര്‍ എന്നിവരും ബെംഗളുരുവിലെ സംഭവത്തില്‍ അപലപിച്ചു. പുതുവര്‍ഷപുലരിയില്‍ എം ജി റോഡ്, കമ്മനഹള്ളി, കെ ജെ ഹള്ളി എന്നിവിടങ്ങളില്‍ സ്ത്രീകള്‍ നടുറോഡില്‍ ലൈംഗികാതിക്രമത്തിന് ഇരയായിരുന്നു. ഏറ്റവും ഒടുവില്‍ ബാനസവാടിയില്‍ ജിംനേഷ്യത്തില്‍ നിന്നിറങ്ങി സമീപട്ട ഇടവഴിയിലൂടെ വീട്ടിലേക്ക് പോകവെ ബൈക്കിലെത്തിയ രണ്ട് പേര്‍ സ്ത്രീയെ വിവസ്ത്രയാക്കാന്‍ ശ്രമിച്ചു. ടീ ഷര്‍ട്ട് കീറിയ അക്രമികള്‍ സ്ത്രീ ഒച്ച വെച്ചതോടെ ഇരുട്ടില്‍ മറഞ്ഞു. സി സി ടി വി ഇല്ലാത്ത ഇടം നോക്കിയാണ് അക്രമം.

ഈ സാഹചര്യത്തില്‍ ബെംഗളുരുവില്‍ വലിയ തോതിലുള്ള ബോധവത്കരണത്തിനും നഗരിയെ സ്ത്രീ സൗഹൃദമാക്കുവാനുമാണ് ബെംഗളുരു എഫ് സി ക്ലബ്ബ് പ്രതിജ്ഞയെടുത്തിരിക്കുന്നത്.

English summary
Bengaluru FC wear pink kit to raise voice against violence against Women
Please Wait while comments are loading...