ചാമ്പ്യന്‍മാര്‍ക്കൊത്ത ജയവുമായി ബെംഗളുരു എഫ് സി ഐ ലീഗ് സീസണിന് തുടക്കമിട്ടു, ഈസ്റ്റ് ബംഗാള്‍ മുഖം രക്ഷിച്ചു !!!

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

കൊല്‍ക്കത്ത/ബെംഗളുരു: ഐ ലീഗ് ഫുട്‌ബോള്‍ സീസണില്‍ നിലവിലെ ചാമ്പ്യന്‍മാരായ ബെംഗളുരു എഫ് സിക്ക് വിജയത്തുടക്കം. കൊല്‍ക്കത്തന്‍ കരുത്തരായ ഈസ്റ്റ്ബംഗാള്‍ ഐസാള്‍ എഫ് സിക്ക് മുന്നില്‍ സമനിലയുമായി (1-1) രക്ഷപ്പെട്ടപ്പോള്‍ ബെംഗളുരു എഫ് സി ചാമ്പ്യന്‍ പെരുമയുമായി മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഷില്ലോംഗ് ലജോംഗിനെ കീഴടക്കി.

ഫിനിഷിംഗില്‍ ഈസ്റ്റ്ബംഗാളിന് പ്രശ്‌നങ്ങളുണ്ട്..

ഫിനിഷിംഗില്‍ ഈസ്റ്റ്ബംഗാളിന് പ്രശ്‌നങ്ങളുണ്ട്..

ഗുര്‍വീന്ദര്‍ സിംഗിന്റെ സെല്‍ഫ് ഗോളില്‍ ആദ്യപകുതിയില്‍ ഒരു ഗോളിന് പിറകിലായ ഈസ്റ്റ്ബംഗാള്‍ അവസാന മിനുട്ടിലാണ് സമനില ഗോള്‍ കണ്ടെത്തിയത്. പകരക്കാരനായിറങ്ങിയ ഇവാന്‍ ബുകെന്യയുടെ ഹെഡര്‍ ഗോളാണ് ഐസാള്‍ എഫ് സിക്ക് അവസാന നിമിഷം വിജയം നിഷേധിച്ചത്. ഹോംഗ്രൗണ്ടില്‍ ഈസ്റ്റ്ബംഗാളിനായിരുന്ന ബോള്‍ പോസഷന്‍.ഗോള്‍ പോസ്റ്റിലേക്ക് ആദ്യ ഷോട്ട് വരുന്നത് പതിനഞ്ചാം മിനുട്ടിലാണ്. ഈസ്റ്റ്ബംഗാളിന്റെ അറ്റാക്കിംഗ്. ഹെയ്തി സ്‌ട്രൈക്കര്‍ വെഡ്‌സന്‍ അന്‍സെല്‍മെയുടെ തകര്‍പ്പന്‍ ഷോട്ട് ഗോളി അല്‍ബിനോ ഗോമസിന്റെ നേരെ ആയിരുന്നു. ഗോമസ് കുലുങ്ങിയില്ല. തുടര്‍ന്നും ആക്രമിച്ചു കളിച്ച ഈസ്റ്റ്ബംഗാളിന് ഗോളിലേക്ക് വഴി മാത്രം തുറക്കാന്‍ സാധിച്ചില്ല.

ആദ്യപകുതിക്ക് പിരിയാന്‍ മൂന്ന് മിനുട്ട് ശേഷിക്കെ സുവര്‍ണാവസരം. ഇടത് വിംഗിലൂടെ കുതിച്ച പുജാരിയുടെ ക്രോസ് ബോള്‍ ഐസാള്‍ പ്രതിരോധതാരത്തിന്റെ ദേഹത്ത് തട്ടിത്തെറിച്ച് വീണ്ടും വെഡ്‌സന് മുന്നില്‍. പോസ്റ്റിലേക്ക് തൊടുത്തു. പക്ഷേ, വെച്ച് ലാല്‍റിന്‍സുലയുടെ ബ്ലോക്കില്‍ എല്ലാം പാളി.

ചുളുവില്‍ ഐസാള്‍ എഫ് സി ലീഡെടുത്തു

ചുളുവില്‍ ഐസാള്‍ എഫ് സി ലീഡെടുത്തു

ഗുര്‍വീന്ദര്‍ സിംഗ് പന്ത് അനാവശ്യമായി വെച്ച് കളിച്ച് ഒടുവില്‍ വെപ്രാളത്തില്‍ സ്വന്തം വലയില്‍ പന്തെത്തിച്ചു. സര്‍വാധിപത്യത്തോടെ കളിച്ച ഈസ്റ്റ്ബംഗാള്‍ ശരിക്കും ഞെട്ടി.

രണ്ടാം പകുതിയില്‍ ഐസാള്‍ എഫ് സിയുടെ പ്രതിരോധമുറ തകര്‍ത്തെറിയാന്‍ കോച്ച് ട്രെവര്‍ മോര്‍ഗന്‍ വിലിസ് പ്ലാസയെ ഇറക്കാന്‍ നിര്‍ബന്ധിതനായി. ഇന്ത്യന്‍ മണ്ണിലിറങ്ങിയിട്ട് നാല്‍പ്പത്തെട്ട് മണിക്കൂര്‍ തികയും മുമ്പാണ് ട്രിനിഡാഡ് സ്‌ട്രൈക്കര്‍ വിലിസിനെ കളത്തിലിറക്കുന്നത്.

സ്‌ട്രൈക്കറുടെ റോളില്‍ വിലിസും നിരാശപ്പെടുത്തുന്ന കാഴ്ച. ഇതിനിടെ ഈസ്റ്റ്ബംഗാള്‍ ഗോളി രഹനേഷ് മികച്ചൊരു സേവുമായി സാന്നിധ്യം അറിയിച്ചു. ക്ലോസ് റേഞ്ചില്‍ നിന്ന് വിലിസ് തൊടുത്ത ഷോട്ട് അല്‍ബിനോ ഗോമസ് തടഞ്ഞതും ശ്രദ്ധേയം. അവസാന മിനുട്ടില്‍ കാത്തിരുന്ന സമനിലഗോള്‍. റ്യൂഡയുടെ കോര്‍ണര്‍ ബോള്‍ ബോര്‍ജെസ് ഹെഡ് ചെയ്ത് ബുകെന്യക്ക് നല്‍കി. ഇത്തവണ അല്‍ബിനോ കാഴ്ചക്കാരനായി

ഉദാന്ത സിംഗ് വരവറിയിച്ചു

ഉദാന്ത സിംഗ് വരവറിയിച്ചു

യുവ സ്‌ട്രൈക്കര്‍ ഉദാന്ത സിംഗ് ഇരട്ട ഗോളുകള്‍ (27,69) നേടി തന്റെ നാളുകള്‍ വരാനിരിക്കുന്നുവെന്ന് വിളിച്ചോതിയപ്പോള്‍ ലാഹ്മന്‍ഗെയ്‌സംഗ റാല്‍ട്ടെ എണ്‍പതാം മിനുട്ടില്‍ ബെംഗളുരുവിന്റെ ഗോള്‍പട്ടിക തികച്ചു.

ബെംഗളുരു കോച്ച് ആല്‍ബര്‍ട്ട് റോച സുനില്‍ ഛേത്രിയെ ഏക സ്‌ട്രൈക്കറാക്കി ഇരുപതുവയസുള്ള ഉതാന്ത സിംഗിനെയും ഡാനില്‍ ലാല്‍റിംപ്യുയയെയും സപ്പോര്‍ട്ടിംഗ് സ്‌ട്രൈക്കര്‍മാരാക്കി ഇരു വിംഗുകളിലും നിര്‍ത്തി. പ്രതീക്ഷിച്ചത് പോലെ ജോണ്‍ ജോണ്‍സനെയും യുവാന്‍ അന്റോണിയോ ഫെര്‍നാണ്ടെസിനെയും സെന്റര്‍ബാക്കില്‍ നിര്‍ത്തി. യുഗെന്‍സന്‍ ലിംഗ്‌ദോ, ലെനി റോഡ്രിഗസ്, കാമറണ്‍ വാട്‌സന്‍ എന്നിവരായിരുന്നു മിഡ്ഫീല്‍ഡില്‍. ഷില്ലോംഗ് ലജോംഗിന്റെ മുന്‍ നിരയില്‍ റെഡീം ലാംഗായിരുന്നു. ഡിഫന്‍സില്‍ കോന്‍ഷം സിംഗും ഡാന്‍ ഇഗ്നാറ്റും. ഹോള്‍ഡിംഗ് മിഡ്ഫീല്‍ഡറായി യുത കിനോവാകിയും കളത്തിലിറങ്ങി. മികച്ച ഒത്തിണക്കത്തോടെ കുറിയ പാസുകളുമായി ബെംഗളുരു ഒഴുകിക്കളിച്ചു. എ എഫ് സി കപ്പ് ഫൈനലിസ്റ്റുകളായ ബെംഗളുരു സീസണില്‍ അപരാജിത കുതിപ്പ് ലക്ഷ്യമിടുന്നു

ഗോള്‍ നില

ഗോള്‍ നില

ഈസ്റ്റ്ബംഗാള്‍ 1-1 ഐസാള്‍ എഫ് സി

ബെംഗളുരു എഫ് സി 3-0 ഷില്ലോംഗ് ലജോംഗ്‌

English summary
bengaluru fc win in-i-league opener but east bengal held by isawl fc
Please Wait while comments are loading...