സന്ദേശ് ജിങ്കന്‍ ബെംഗളുരു എഫ് സിയില്‍, ഐ ലീഗിലും ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധക്കരുത്ത് കാണാം!!

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

ബെംഗളുരു: കേരള ബ്ലാസ്റ്റേഴ്‌സിന്റെ പഞ്ചാബ് ഡിഫന്‍ഡര്‍ സന്ദേശ് ജിങ്കന്‍ ഐ ലീഗില്‍ ബെംഗളുരു എഫ് സിക്കായി കളിക്കും.കേരള ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് സീസണ്‍ നീണ്ട് നില്‍ക്കുന്ന വായ്പാ കരാറിലാണ് ജിങ്കനെ ബെംഗളുരു തങ്ങളുടെ പാളയത്തിലെത്തിച്ചിരിക്കുന്നത്. സീസണില്‍ ബെംഗളുരു എഫ് സിയുടെ ഏഴാമത്തെ പ്രധാന ട്രാന്‍സ്ഫറാണിത്. ഐ എസ് എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ ഫൈനല്‍ വരെ കുതിപ്പിക്കുന്നതില്‍ വലത് വിംഗ് ബാക്കില്‍ ജിങ്കന്റെ റോള്‍ നിര്‍ണായകമായിരുന്നു.

സെന്റര്‍ ഡിഫന്‍ഡറായും വിംഗ് ബാക്കായും ഒരുപോലെ ഉപയോഗപ്പെടുന്ന താരമാണ് ജിങ്കന്‍. ബെംഗളുരുവിനെ സംബന്ധിച്ച് ഐ ലീഗിലും എ എഫ് സി ചാമ്പ്യന്‍ഷിപ്പിലുമെല്ലാം വെല്ലുവിളികള്‍ നിറഞ്ഞ മത്സരങ്ങളാണ് മുന്നിലുള്ളത്. ഐ എസ് എല്ലില്‍ വളരെ മികച്ച പ്രകടനം കാഴ്ചവെച്ച ജിങ്കന്റെ സാന്നിധ്യം ടീമിന്ഗുണംചെയ്യുമെന്ന് ബെംഗളുരു എഫ് സി കോച്ച് ആല്‍ബര്‍ട്ട് റോച പറഞ്ഞു.

jhingan

2011 ല്‍ യുനൈറ്റഡ് സിക്കിമില്‍ കരിയര്‍ ആരംഭിച്ച ജിങ്കന്‍ മുംബൈ എഫ് സിയിലൂടെയാണ് 2014 ല്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞക്കുപ്പായത്തിലെത്തുന്നത്. ബെംഗളുരു എഫ് സിയില്‍ അവസരം ലഭിച്ചതോടെ കരിയറിലെ സുപ്രധാന പടവ് കയറിയിരിക്കുകയാണ് ജിങ്കന്‍. തന്നെ സംബന്ധിച്ചിടത്തോളം വലിയൊരു അംഗീകാരമാണിതെന്ന് ബ്ലാസ്‌റ്റേഴ്‌സ് താരം പ്രതികരിച്ചു. ഇന്ത്യയിലെ ഏറ്റവും മികച്ച ക്ലബ്ബിലാണെത്തിയിരിക്കുന്നത്.

അതിനിടെ ഈസ്റ്റ്ബംഗാള്‍ ഇന്ത്യന്‍ സ്‌ട്രൈക്കര്‍ റോബിന്‍ സിംഗിനെ ടീമിലെത്തിച്ചു. ഐ ലീഗ് ക്ലബ്ബായ എഫ് സി ഗോവയില്‍ നിന്ന് വായ്പാടിസ്ഥാനത്തിലാണ് ട്രാന്‍സ്ഫര്‍. 2010 ല്‍ ഈസ്റ്റ്ബംഗാളിലാണ് റോബിന്‍ സിംഗ് ഐ ലീഗ് അരങ്ങേറ്റം കുറിച്ചത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ബെംഗളുരു എഫ് സിയിലെത്തി.

English summary
Blasters defender Sandhesh Jhinkan joined in bengaluru fc
Please Wait while comments are loading...