വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ചേട്ടന്‍മാരുടെ കണക്കുതീര്‍ക്കാന്‍ അനുജന്‍മാര്‍... ബ്രസീല്‍-ജര്‍മനി ക്ലാസിക്ക്, ചെമ്പട കൊച്ചിയില്‍

രണ്ടു ക്വാര്‍ട്ടര്‍ ഫൈനലാണ് ഞായറാഴ്ചയുള്ളത്

By Manu

കൊല്‍ക്കത്ത/ കൊച്ചി: ഫിഫയുടെ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ക്കു ഞായറാഴ്ച തിരശീല വീഴും. രണ്ടു മല്‍സരങ്ങളാണ് ഞായറാഴ്ചയുള്ളത്. വൈകീട്ട് അഞ്ചിനു കൊച്ചിയില്‍ യൂറോപ്യന്‍ വമ്പന്‍മാരായ സ്‌പെയിന്‍ ഏഷ്യന്‍ പ്രതിനിധികളായ ഇറാനെ നേരിടും.

ഇന്ത്യയല്ലെങ്കില്‍ മറ്റൊരു രാജ്യം... ശ്രീശാന്തിന്റെ ആ മോഹവും നടക്കില്ല, ഇനിയെന്ത് ?ഇന്ത്യയല്ലെങ്കില്‍ മറ്റൊരു രാജ്യം... ശ്രീശാന്തിന്റെ ആ മോഹവും നടക്കില്ല, ഇനിയെന്ത് ?

എന്നാല്‍ രാത്രിയാണ് യഥാര്‍ഥ കളി. ഫൈനലിനു മുമ്പൊരു ഫൈനലെന്നു വിശേഷിപ്പിക്കപ്പെടുന്ന ക്ലാസിക്കില്‍ ലാറ്റിനമേരിക്കന്‍ പവര്‍ഹൗസുകളായ ബ്രസീല്‍ യൂറോപ്യന്‍ അതികായന്‍മാരായ ജര്‍മനിയുമായി അങ്കം കുറിക്കും. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയമാണ് ഈ ത്രില്ലറിനു വേദിയാവുക.

പഴയ കണക്കുണ്ട് ബ്രസീലിന് തീര്‍ക്കാന്‍

പഴയ കണക്കുണ്ട് ബ്രസീലിന് തീര്‍ക്കാന്‍

ക്വാര്‍ട്ടര്‍ ഫൈനലില്‍ ജര്‍മനിക്കെതിരേ കളത്തിലിറങ്ങുമ്പോള്‍ പഴയൊരു കണക്ക് ബ്രസീലിനു തീര്‍ക്കാനുണ്ട്. 2014ല്‍ സീനിയര്‍ ലോകകപ്പില്‍ സ്വന്തം നാട്ടില്‍ ജര്‍മനിയോടേറ്റ 1-7ന്റെ വന്‍ തോല്‍വിക്കു പകരം ചോദിക്കുകയാവും മഞ്ഞപ്പടയുടെ ലക്ഷ്യം.

ചേട്ടന്‍മാര്‍ക്കു വേണ്ടി അനുജന്‍മാര്‍

ചേട്ടന്‍മാര്‍ക്കു വേണ്ടി അനുജന്‍മാര്‍

അന്നു തങ്ങളുടെ സീനിയര്‍ ടീമിനേറ്റ ദുരന്തത്തിന് പ്രായശ്ചിത്തം ചെയ്യാനുറച്ചാണ് ബ്രസീലിയന്‍ കൗമാര നിര കൊല്‍ക്കത്തയില്‍ ബൂട്ടണിയുക.

ആവര്‍ത്തിക്കാന്‍ ജര്‍മനി

ആവര്‍ത്തിക്കാന്‍ ജര്‍മനി

2014ലെ ലോകകപ്പില്‍ ബ്രസീലിനെതിരേ സംഭവിച്ച അദ്ഭുതപ്പെടുത്തുന്ന ജയം ആവര്‍ത്തിക്കാമെന്ന അതിമോഹമൊന്നും ജര്‍മനിക്കു ഉണ്ടാവാനിടയില്ല. എങ്കിലും ജയത്തോടെ സെമി ബെര്‍ത്ത് ഉറപ്പിക്കുക തന്നെയാവും സീനിയര്‍ ലോകകപ്പിലെ ചാംപ്യന്‍മാരായ ജര്‍മനിയുടെ ശ്രമം.

 2013ല്‍ ജര്‍മനി

2013ല്‍ ജര്‍മനി

2013ലെ കൗമാര ലോകകപ്പില്‍ ബ്രസീലും ജര്‍മനിയും കൊമ്പുകോര്‍ത്തിരുന്നു. ലൂസേഴ്‌സ് ഫൈനലിലായിരുന്നു ഇത്. അന്ന് വിജയം ജര്‍മനിക്കൊപ്പമായിരുന്നു. ഏഴു ഗോളുകള്‍ പിറന്ന ത്രില്ലറില്‍ 4-3നു ജര്‍മനി ബ്രസീലിനെ വീഴ്ത്തുകയായിരുന്നു.

ഒളിംപിക്‌സില്‍ ബ്രസീല്‍

ഒളിംപിക്‌സില്‍ ബ്രസീല്‍

2016ലെ റിയോ ഒളിംപിക്‌സ് ഫുട്‌ബോള്‍ ഫൈനലിലും ബ്രസീല്‍-ജര്‍മനി ക്ലാസിക്ക് അരങ്ങേറി. അന്നു പെനല്‍റ്റി ഷൂട്ടൗട്ടില്‍ ബ്രസീല്‍ ജര്‍മനിയെ മറികടക്കുകയായിരുന്നു. സൂപ്പര്‍ താരം നെയ്മറാണ് ബ്രസീലിന്റെ ഹീറോയായത്.

 റെക്കോര്‍ഡ് കാണികള്‍ എത്തിയേക്കും

റെക്കോര്‍ഡ് കാണികള്‍ എത്തിയേക്കും

ഞായറാഴ്ച നടക്കാനിരിക്കുന്ന ബ്രസീല്‍-ജര്‍മനി ക്ലാസിക്കിന് റെക്കോര്‍ഡ് കാണികള്‍ കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ എത്തുമെന്നാണ് സൂചന. ഇംഗ്ലണ്ടും ജപ്പാനും തമ്മിലുള്ള പ്രീക്വാര്‍ട്ടര്‍ ആസ്വദിക്കാന്‍ 53,302 കാണികള്‍ വന്നിരുന്നു.

 പ്രചോദനം ഒളിമ്പിക്‌സ്

പ്രചോദനം ഒളിമ്പിക്‌സ്

2014ലെ ലോകകപ്പിന്‍ ജര്‍മനിയോടേറ്റ കനത്ത തോല്‍വിയെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും 2016ലെ റിയോ ഒളിമ്പിക്‌സ് ഫൈനലിലെ ജയത്തില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടാണ് ബ്രസീല്‍ ടീം ക്വാര്‍ട്ടറില്‍ ഇറങ്ങുകയെന്നും കോച്ച് അമെയ്ഡു പറഞ്ഞു.

സമ്മര്‍ദ്ദമില്ലെന്ന് ജര്‍മനി

സമ്മര്‍ദ്ദമില്ലെന്ന് ജര്‍മനി

30,000 മുതല്‍ 40,000 വരെ കാണികള്‍ക്കു മുന്നില്‍ കളിക്കുകയെന്നത് സന്തോഷം നല്‍കുന്നതാണ്. ഒരു തരത്തിലുള്ള സമ്മര്‍ദ്ദവുമില്ലാതെയാണ് ജര്‍മനി ക്വാര്‍ട്ടറില്‍ ഇറങ്ങുന്നതെന്നും കോച്ച് ക്രിസ്റ്റ്യന്‍ വ്യുക്ക് വ്യക്തമാക്കി.

തോല്‍വിയറിയാതെ മഞ്ഞപ്പട

തോല്‍വിയറിയാതെ മഞ്ഞപ്പട

ഒരു മല്‍സരം പോലും തോല്‍ക്കാതെയാണ് ബ്രസീലിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം. പ്രീക്വാര്‍ട്ടറില്‍ ബ്രസീല്‍ 3-0ന് ഹോണ്ടുറാസിനെ തുരത്തുകയായിരുന്നു. എന്നാല്‍ ഗ്രൂപ്പു ഘട്ടത്തില്‍ ഒരു മല്‍സരത്തില്‍ ജര്‍മനിക്കു പിഴച്ചിരുന്നു. ഇറാനോട് തോറ്റത് 0-4ന്. പിന്നീട് ശക്തമായ തിരിച്ചുവരവാണ് ജര്‍മനി നടത്തിയത്. പ്രീക്വാര്‍ട്ടറില്‍ ജര്‍മനി 4-0നു കൊളംബിയയെ മുക്കുകയായിരുന്നു.

കൊച്ചിക്ക് ശനിയാഴ്ച ഗുഡ്‌ബൈ

കൊച്ചിക്ക് ശനിയാഴ്ച ഗുഡ്‌ബൈ

ഈ ലോകകപ്പില്‍ കൊച്ചിയിലെ അവസാന മല്‍സരം കൂടിയാണ് ശനിയാഴ്ചത്തേത്. നേരത്തേ ഗ്രൂപ്പുഘട്ടം ഇവിടെ കളിച്ചതിനാല്‍ സ്പാനിഷ് ടീമിന് നിരവധി ആരാധകരുമുണ്ട്. ഈ പിന്തുണയില്‍ ഇറാനെ വീഴ്ത്താമെന്ന പ്രതീക്ഷയിലാണ് ചെമ്പട. പക്ഷെ ഇറാനെ സൂക്ഷിക്കേണ്ടതുണ്ട്. ഗ്രൂപ്പുജേതാക്കളായി എത്തിയ ഇറാന്‍ നോക്കൗട്ട്‌റൗണ്ടില്‍ മുന്‍ ജേതാക്കളായ മെക്‌സിക്കോയെയും വീഴ്ത്തിയിരുന്നു.

Story first published: Saturday, October 21, 2017, 14:37 [IST]
Other articles published on Oct 21, 2017
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X