ബയേണ്‍ മ്യൂണിക്കിനും ഡോട്മുണ്ടിനും ലൈപ്ഷിഷിനും ജയം, ഡാംസ്റ്റാഡ് രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ന്നു

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

മ്യൂണിക്: ജര്‍മന്‍ ബുണ്ടസ് ലിഗയില്‍ ബയേണ്‍ മ്യൂണിക്കിനും ബൊറുസിയ ഡോട്മുണ്ടിനും ആര്‍ബി ലൈപ്ഷിഷിനും ജയം. ബുണ്ടസ് ലിഗ ചാമ്പ്യന്‍മാരായ ബയേണ്‍ ഹോം മാച്ചില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ഡാംസ്റ്റാഡിനെ പരാജയപ്പെടുത്തി. ഇതോടെ, ലീഗില്‍ നിന്ന് ഡാംസ്റ്റാഡ് റെലഗേറ്റ് ചെയ്യപ്പെട്ടു.

സ്പാനിഷ് ഫുള്‍ബാക്ക് യുവാന്‍ ബെര്‍നറ്റാണ് ബയേണിനായി സ്‌കോര്‍ ചെയ്തത്. ബയേണ്‍ ഗോള്‍ കീപ്പര്‍ ടോം സ്റ്റാര്‍ക് പെനാല്‍റ്റി തടഞ്ഞും താരമായി. ബൊറുസിയ ഡോട്മുണ്ട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ടി എസ് ജി ഹോഫെന്‍ഹെയിമിനെ പരാജയപ്പെടുത്തി.

രണ്ടാം സ്ഥാനത്തുള്ള ആര്‍ ബി ലൈപ്ഷിഷ് ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ഹെര്‍ത ബെര്‍ലിനെ തകര്‍ത്തു.

sanchez

ഗോള്‍ നില..

ബയേണ്‍ മ്യൂണിക് 1-0 ഡാംസ്റ്റാഡ്

ബൊറുസിയ ഡോട്മുണ്ട് 2-1 ഹോഫെന്‍ഹെയിം

ഗ്ലാഡ്ബാച് 1-1 ഓഗ്‌സ്ബര്‍ഗ്

ഫ്രാങ്ക്ഫര്‍ട്ട് 0-2 വോള്‍സ്ബര്‍ഗ്

ഇന്‍ഗോസ്റ്റാഡ് 1-1 ബയെര്‍ ലെവര്‍കൂസന്‍

ഹെര്‍ത ബെര്‍ലിന്‍ 1-4 ലൈപ്ഷിഷ്

പോയിന്റ് നില..

ബയേണ്‍ മ്യൂണിക് 76

ലൈപ്ഷിഷ് 66

ഡോട്മുണ്ട് 60

ഹോഫന്‍ഹെയിം 58

ഹെര്‍ത ബെര്‍ലിന്‍ 46

English summary
Bundesliga champions Bayern Munich beat Darmstadt to relegate into the second tier
Please Wait while comments are loading...