കവാനി ഉഗ്രരൂപത്തില്‍, ബോര്‍ഡിയക്‌സിന്റെ തോല്‍വി ബാഴ്‌സയുടെ നെഞ്ചിടിപ്പേറ്റുന്നു!

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

പാരിസ്: ഫ്രഞ്ച് വണ്‍ ലീഗില്‍ പാരിസ് സെയിന്റ് ജെര്‍മെയിന് മൂന്ന് ഗോള്‍ ജയം. ബോര്‍ഡിയക്‌സിനെയാണ് എവേ മാച്ചില്‍ പി എസ് ജി നാണം കെടുത്തിയത്. രണ്ട് ഗോളുകള്‍ നേടി വെറ്ററന്‍ ഉറുഗ്വെ സ്‌ട്രൈക്കര്‍ പി എസ് ജിക്കായി തിളങ്ങി. ഡി മരിയയാണ് മറ്റൊരു സ്‌കോറര്‍.

ഇതോടെ, ലീഗ് ടേബിളില്‍ പി എസ് ജി 55 പോയിന്റോടെ ഒന്നാം സ്ഥാനത്തുള്ള എ എസ് മൊണാക്കൊക്കൊപ്പമെത്തി. ഗോള്‍ ശരാശരിയിലെ മുന്‍തൂക്കത്തില്‍ മൊണാക്കോയാണ് സാങ്കേതികമായി ഒന്നാം സ്ഥാനത്ത്. പിഎസ്ജിയുടെയത്ര മത്സരങ്ങള്‍ മൊണാക്കോ കളിച്ചിട്ടില്ല. ഒരു മത്സരം അധികം കളിക്കാനുണ്ട്.

14-cavani

കഴിഞ്ഞ നാല് സീസണിലും ഫ്രഞ്ച് ലീഗ് ചാമ്പ്യന്‍മാരായ പി എസ് ജി ലീഗില്‍ തിരിച്ചുവരവിന്റെ പാതയിലാണ്. ആറാം മിനുട്ടിലാണ് കവാനി പി എസ് ജിയെ മുന്നിലെത്തിച്ചത്. ഡി മരിയ നാല്‍പതാം മിനുട്ടില്‍ ലീഡ് ഉയര്‍ത്തി. മൂന്നാം ഗോള്‍ കവാനി നാല്‍പ്പത്തേഴാം മിനുട്ടില്‍ നേടി.

മൊണാക്കോ ലീഗ് ചാമ്പ്യന്‍മാരായത് 2000 ലാണ്. ശനിയാഴ്ച രാത്രിയില്‍ മെറ്റ്‌സിനെ തോല്‍പ്പിച്ചാല്‍ മൂന്ന് പോയിന്റിന്റെ ലീഡില്‍ മൊണാക്കോക്ക് ഒന്നാം സ്ഥാനത്ത് തുടരാം.ചാമ്പ്യന്‍സ് ലീഗില്‍ അടുത്താഴ്ച ബാഴ്‌സലോണയെ നേരിടാനിരിക്കുന്ന പി എസ് ജിക്ക് ബോര്‍ഡിയക്‌സിനെതിരെ നേടിയ തകര്‍പ്പന്‍ ജയം ആത്മവിശ്വാസം പകരുന്നു.

ഗോള്‍ നില

ബോര്‍ഡിയക്‌സ് 0-3 പി എസ് ജി

English summary
Cavani helped Paris Saint-Germain to a commanding 3-0 Ligue 1 victory over Bordeaux
Please Wait while comments are loading...