വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഫ്രാന്‍സില്‍ പി എസ് ജിക്ക് നാടകീയ സമനില, ലിയോണിന് അഞ്ച് ഗോള്‍, നെയ്മറിന് ചുവപ്പ്‌

ഫ്രാന്‍സില്‍ പി എസ് ജിക്ക് നാടകീയ സമനില, ലിയോണിന് അഞ്ച് ഗോള്‍, നെയ്മറിന് ചുവപ്പ്‌

By കാശ്വിന്‍

പാരിസ്: ഫ്രഞ്ച് വണ്‍ ലീഗില്‍ പി എസ് ജി സമനിലയുമായി തടിതപ്പി. മാര്‍സെയ്‌ലിക്കെതിരെ എഡിന്‍സന്‍ കവാനിയാണ് പി എസ് ജിക്ക് സമനിലയൊരുക്കിയത് (2-2). സ്ട്രാസ്ബര്‍ഗ് 2-1ന് നിസെയെ തോല്‍പ്പിച്ചപ്പോള്‍ ലിയോണ്‍ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് ട്രോയെസിനെ തകര്‍ത്തു.

എയ്ബറിനെ കീഴടക്കി റയലിന്റെ തിരിച്ചുവരവ്, ബാഴ്‌സയുമായി അഞ്ച് പോയിന്റ് അകലം
നെയ്മറിന് റെഡ്, കവാനി രക്ഷകന്‍...

ഇഞ്ചുറി ടൈമിലായിരുന്നു കവാനിയുടെ സ്‌കോറിംഗ്. മുപ്പത്തിമൂന്നാം മിനുട്ടില്‍ പി എസ് ജിക്കായി ആദ്യ സമനില ഗോള്‍ നേടിയ നെയ്മര്‍ എണ്‍പത്തേഴാം മിനുട്ടില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. പതിനാറാം മിനുട്ടില്‍ ലൂയിസ് ഗുസ്താവോയിലൂടെ മാര്‍സെലിയാണ് ആദ്യം മുന്നിലെത്തിയത്. എഴുപത്തെട്ടാം മിനുട്ടില്‍ രണ്ടാം ഗോള്‍ തോവിനിലൂടെ നേടിയും മാര്‍സെ പി എസ് ജിയെ ഞെട്ടിച്ചു. ഇതിന് പിന്നാലെ നെയ്മര്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തായത് പി എസ് ജിക്ക് തോല്‍വിഭയമൊരുക്കി. എന്നാല്‍, ഇഞ്ചുറി ടൈമിലെ മൂന്നാം മിനുട്ടില്‍ ഉറുഗ്വെയുടെ വെറ്ററന്‍ സ്‌ട്രൈക്കര്‍ കവാനി രക്ഷകനായി.

psg

ലീഗില്‍ അപരാജിതര്‍ എന്ന വിശേഷണം നിലനിര്‍ത്താന്‍ പി എസ് ജിക്ക് സാധിച്ചു.

പോയിന്റ് ടേബിളില്‍...

പത്ത് മത്സരങ്ങളില്‍ നിന്ന് 26 പോയിന്റുമായി പി എസ് ജിയാണ് ഒന്നാം സ്ഥാനത്ത്. 22 പോയിന്റോടെ മൊണാക്കോ രണ്ടാം സ്ഥാനത്തും ഇരുപത് പോയിന്റോടെ നാന്റെസ് മൂന്നാം സ്ഥാനത്തും. മുന്‍ ചാമ്പ്യന്‍മാരായ ലിയോണ്‍ പത്തൊമ്പത് പോയിന്റുമായി നാലാം സ്്ഥാനത്താണ്. മാഴ്‌സെ പതിനെട്ട് പോയിന്റുമായി അഞ്ചാമത്.

neymarpsg


ഫ്രഞ്ച് ലീഗ് വണ്‍ റിസള്‍ട്ട്..

മാര്‍സെലി 2-2 പി എസ് ജി

നിസെ 1-2 സ്ട്രാസ്ബര്‍ഗ്

ട്രോയെസ് 0-5 ലിയോണ്‍.

Story first published: Monday, October 23, 2017, 9:31 [IST]
Other articles published on Oct 23, 2017
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X