ഇനി ചാമ്പ്യന്മാരുടെ പോരാട്ടം... ബാഴ്‌സ-യുവന്റസ് ക്ലാസിക്ക് ഇന്ന്, ഗ്ലാമര്‍ ടീമുകള്‍ കളത്തില്‍

  • Written By:
Subscribe to Oneindia Malayalam

ലണ്ടന്‍: യൂറോപ്പിലെ ഏറ്റവും വലിയ ക്ലബ്ബ് തല ടൂര്‍ണമെന്റായ യുവേഫ ചാംപ്യന്‍സ് ലീഗിന്റെ പുതിയ സീസണിനു ഇന്നു തുടക്കമാവും. ആദ്യദിനം എട്ടു മല്‍സരങ്ങളിലായി 16 ടീമുകള്‍ കളത്തിലിങ്ങും. ബുധനാഴ്ചയും എട്ടു കളികളുണ്ട്. 32 ടീമുകളെ എട്ടു ഗ്രൂപ്പുകളിലായാണ് തരംതിരിച്ചിരിക്കുന്നത്. ഗ്രൂപ്പ് എ,ബി,സി,ഡി എന്നിവയിലാണ് ഇന്ന് മല്‍സരങ്ങളുള്ളത്. ബാഴ്‌സലോണ, ബയേണ്‍ മ്യൂണിക്ക്, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ചെല്‍സി, യുവന്റസ് എന്നിവര്‍ ഇന്നിറങ്ങും.

1

ബാഴ്‌സയും യുവന്റസും തമ്മില്‍ നടക്കുന്ന ഇന്നത്തെ പോര് ഫൈനലിനു മുമ്പത്തെ ഫൈനലെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. കഴിഞ്ഞ സീസണിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ റീപ്ലേ കൂടിയാണിത്. അന്ന് ബാഴ്‌സയെ ഇരുപാദങ്ങളിലുമായി 3-0ന് തകര്‍ത്ത് യുവന്റസ് സെമിയില്‍ കടന്നിരുന്നു. ഇന്നു മറ്റു മല്‍സരങ്ങളില്‍ ഒളിംപിയാക്കോസ് സ്‌പോര്‍ട്ടിങിനെയും അത്‌ലറ്റികോ മാഡ്രിഡ് എഎസ് റോമയെയും ചെല്‍സി ക്വറാബാഗിനെയും പിഎസ്ജി കെല്‍റ്റിക്കിനെയും ബയേണ്‍ മ്യൂണിക്ക് ആന്‍ഡര്‍ലെക്ടിനെയും മാഞ്ചസ്റ്റര്‍ എഫ്സി ബാസെലിനെയും ബെന്‍ഫിക്ക സിഎസ്‌കെഎ മോസ്‌കോയെയും നേരിടും.

2

ഗ്രൂപ്പ് ഇ, എഫ്, ജി, എച്ച് എന്നിവയിലാണ് ബുധനാഴ്ച മല്‍സരങ്ങളുള്ളത്. ഗ്രൂപ്പ് ഇയില്‍ ലിവര്‍പൂള്‍ സെവിയ്യയുമായും മാരിബര്‍ സ്പാര്‍ക്കുമായും ഏറ്റുമുട്ടും. ഗ്രൂപ്പ് എഫില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഫെയ്‌നൂര്‍ദിനെയും നാപ്പോളി ഷക്തര്‍ ഡൊണെസ്‌കിനെയും നേരിടും. ഗ്രൂപ്പ് ജിയില്‍ മൊണാക്കാ ലിപ്‌സിഗുമായും എഫ്‌സി പോര്‍ട്ടോ ബെസിക്റ്റസുമായാണ് പോരടിക്കുക. നിലവിലെ ജേതാക്കളായ റയല്‍ മാഡ്രിഡ് ഗ്രൂപ്പ് എച്ചിലാണ്. ദുര്‍ബലരായ അപോലാണ് റയലിന്റെ ആദ്യ എതിരാളികള്‍. മറ്റു ശ്രദ്ധേയമായ കളിയില്‍ ബൊറൂസ്യ ഡോട്മുണ്ട് ടോട്ടനം ഹോട്‌സ്പറുമായി അങ്കം കുറിക്കും.

English summary
Uefa champins league football will start from tuesday
Please Wait while comments are loading...