ക്ലോഡ് മകലെലെക്ക് സമം ക്ലോഡ് മകലെലെ തന്നെ, ചെല്‍സിയുടെ പുതിയ താരോദയവുമായി താരതമ്യം വേണ്ട !!

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

ലണ്ടന്‍: ലെസ്റ്റര്‍ സിറ്റിക്കൊപ്പവും ചെല്‍സിക്കൊപ്പവും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കിയ ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ എന്‍ഗോലോ കാന്റെയാണ് ഇപ്പോള്‍ ക്ലബ്ബ് ട്രാന്‍സ്ഫറില്‍ ചര്‍ച്ചാവിഷയം. റയല്‍മാഡ്രിഡ് കാന്റെയെ നോട്ടമിട്ടിരിക്കുന്നു.

ക്ലോഡ് മക്കലെലെ എന്ന ഇതിഹാസ താരത്തിന്റെ പുത്തന്‍ പകര്‍പ്പ് എന്ന നിലയിലാണ് കാന്റെ അറിയപ്പെടുന്നത്. റയലിന്റെയും ചെല്‍സിയുടെയും താരമായിരുന്നു ഫ്രാന്‍സിന്റെ ക്ലോഡ് മകലെലെ. ഫ്രാന്‍സിന്റെ തന്നെ പ്ലെയറാണ് എന്‍ഗോലോ കാന്റെ. ഈ രണ്ട് താരങ്ങളുടെയും കേളീ ശൈലി ഒരു പോലെയിരിക്കുന്നു. എന്നാല്‍, തന്റെ നേട്ടങ്ങളുമായി തട്ടിച്ച് നോക്കുമ്പോള്‍ കാന്റെ കൂറേ ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നുവെന്ന് മകലെലെ പറയുന്നു.

claudemakelele

റയല്‍ മാഡ്രിഡിനൊപ്പം ലാ ലിഗയും ചാമ്പ്യന്‍സ് ലീഗ് കിരീടവും നേടിയ മകലെലെ സിദാനും ഫിഗോയും കാര്‍ലോസും കളിച്ച ഗലാറ്റിക്കോസിലെ പ്രധാനിയായിരുന്നു. ചെല്‍സിക്കൊപ്പം രണ്ട് പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍ നേടിയ മകലെലെ ഹോള്‍ഡിംഗ് മിഡ്ഫീല്‍ഡര്‍ എന്ന നിലയില്‍ ലോകഫുട്‌ബോളില്‍ പകരം വെക്കാനില്ലാത്ത താരമാണ്. മകലെലെയുടെ അഭിപ്രായത്തില്‍ അടുത്ത സീസണില്‍ കാന്റെയുടെ മികവിനെ അളക്കാന്‍ സാധിക്കും. ചാമ്പ്യന്‍സ് ലീഗില്‍ കൂടുതല്‍ മത്സരങ്ങള്‍ കളിക്കേണ്ടതുണ്ട്. എനര്‍ജി ലെവല്‍ എത്രമാത്രം ബുദ്ധിപൂര്‍വം ഉപയോഗിക്കാന്‍ സാധിക്കുന്നുവെന്ന് നോക്കാം.

കരിയറില്‍ താന്‍ ചെയ്തതുമായി കാന്റെയെ താരതമ്യം ചെയ്യരുത്. അദ്ദേഹം കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്നില്ല. ഷെഡ്യൂള്‍ തിരക്കാകുമ്പോള്‍ ഇപ്പോള്‍ കാണിക്കുന്ന എനര്‍ജി നിലനിര്‍ത്താന്‍ സാധിക്കുന്നുണ്ടോയെന്ന് മനസിലാകും. തൊണ്ണൂറ് മിനുട്ടും ഇപ്പോള്‍ കാന്റെ ഓടിക്കളിക്കുന്നുവെന്ന് പറയുന്നു. അത് ഒഴിവാക്കണം. അതിനൊരു താളമുണ്ട്, അത് നിര്‍ണായകമാണ് - മകലെലെ പറഞ്ഞു. ലെസ്റ്റര്‍ സിറ്റി 2016 ല്‍ ലോകഫുട്‌ബോളിനെ അമ്പരപ്പിച്ചു കൊണ്ട് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം നേടിയത് കാന്റെ ഹോള്‍ഡിംഗ് മിഡ്ഫീല്‍ഡറായി തിളങ്ങയതിനാലായിരുന്നു.

അടുത്ത സീസണില്‍ കാന്റെ ചെല്‍സിയിലേക്ക് ചേക്കേറിയതോടെ ലെസ്റ്റര്‍ സിറ്റി ക്ലബ്ബ് പ്രീമിയര്‍ ലീഗില്‍ അടിത്തട്ടിലേക്ക് വീണു. ചെല്‍സിയാകട്ടെ കാന്റെയുടെ മികവില്‍ പ്രീമിയര്‍ ലീഗ് കിരീടം നേടി. കാന്റെ ലീഗിലെ താരമായി മാറുകയും ചെയ്തു. തുടരെ രണ്ടാം സീസണിലും പ്രീമിയര്‍ ലീഗ്, അതും വ്യത്യസ്ത ക്ലബ്ബുകള്‍ക്കൊപ്പം. ഇതുവരെ മറ്റാര്‍ക്കും സാധ്യമാകാത്ത അപൂര്‍വ റെക്കോര്‍ഡ് കാന്റെക്ക് സ്വന്തം.

English summary
Chelsea legend Claude Makelele does not think N'Golo Kante has matched him yet
Please Wait while comments are loading...