ഇംഗ്ലണ്ടില്‍ സൂപ്പര്‍ അട്ടിമറി, രണ്ട് ചുവപ്പുമായി ചെല്‍സി നാണംകെട്ടു

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണിന് വന്‍ അട്ടിമറിയോടെ തുടക്കം. ജേതാക്കളായ ചെല്‍സി ആദ്യ മത്സരത്തില്‍ തന്നെ മൂക്കുകുത്തി വീണു. ഹോം ഗ്രൗണ്ടില്‍ കളിക്കാനിറങ്ങിയ ചെല്‍സിയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക്ക ബണ്‍ലിയാണ് കെട്ടുകെട്ടിച്ചത്.

ചെല്‍സിയുടെ കാഹിലും ഫാബ്രിഗസും ചുവപ്പ് കാര്‍ഡ് കാണുകയും ചെയ്തു. വോക്‌സ് (24, 43) ഇരട്ട ഗോളുകളുമായി ബണ്‍ലിക്ക് കരുത്തേകിയപ്പോള്‍ മുപ്പത്തൊമ്പതാം മിനുട്ടില്‍ വാര്‍ഡിന്റെ ഗോളില്‍ അനിഷേധ്യ ലീഡിലെത്തി.

chelsea

ആദ്യ പകുതിയില്‍ മൂന്ന് ഗോളിന് പിറകിലായ ചെല്‍സി അറുപത്തൊമ്പതാം മിനുട്ടില്‍ മൊറാട്ടയുടെ ഗോളില്‍ തിരിച്ചുവരവിന് ശ്രമിച്ചു.
എണ്‍പത്തെട്ടാം മിനുട്ടില്‍ ഡേവിഡ് ലൂയിസാണ് രണ്ടാം ഗോള്‍ നേടിയത്. പതിനാലാം മിനുട്ടില്‍ കാഹില്‍ ചുവപ്പ് കണ്ടപ്പോള്‍ എണ്‍പത്തൊന്നാം മിനുട്ടില്‍ ഫാബ്രിഗസ് രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തായി.

football

ഗോള്‍ നില


വാട്‌ഫോഡ് 3-3 ലിവര്‍പൂള്‍

ചെല്‍സി 2-3 ബണ്‍ലി

ക്രിസ്റ്റല്‍ പാലസ് 0-3 ഹഡര്‍സ്ഫീല്‍ഡ്

എവര്‍ട്ടന്‍ 1-0 സ്റ്റോക്

സതംപ്ടണ്‍ 0-0 സ്വാന്‍സി

വെസ്റ്റ് ബ്രോം 1-0 ബേണ്‍മൗത്

ബ്രൈറ്റന്‍ 0-2 മാഞ്ചസ്റ്റര്‍ സിറ്റി

English summary
Champions Chelsea suffered a nightmare start to their Premier League title defence
Please Wait while comments are loading...