മാഞ്ചസ്റ്റര്‍ സിറ്റിയും ചെല്‍സിയും ജയിച്ചു, ആഴ്‌സണലിന് നാണക്കേട്, മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് അടിതെറ്റി

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ രണ്ട് ക്ലാസിക് പോരാട്ടങ്ങളില്‍ മാഞ്ചസ്റ്റര്‍സിറ്റിക്കും ചെല്‍സിക്കും ജയം.

മാഞ്ചസ്റ്റര്‍ സിറ്റി 3-1ന് ആഴ്‌സണലിനെ വീഴ്ത്തിയപ്പോള്‍ ചെല്‍സി ഏകപക്ഷീയമായ ഒരു ഗോളിന് മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ മറികടന്നു.

മറ്റ് മത്സരങ്ങളില്‍ ടോട്ടനം ഹോസ്പറും എവര്‍ട്ടനും ജയം കണ്ടു.

ചെല്‍സി 1-0 മാഞ്ചസ്റ്റര്‍ യുനൈറ്റഡ്

ചെല്‍സി 1-0 മാഞ്ചസ്റ്റര്‍ യുനൈറ്റഡ്

അമ്പത്തഞ്ചാം മിനുട്ടില്‍ സ്പാനിഷ് സ്‌ട്രൈക്കര്‍ അല്‍വാരോ മൊറാട്ടയുടെ ഗോളിലാണ് ചെല്‍സിയുടെ ജയം.സെപ്തംബറിന് ശേഷം മൊറാട്ട ചെല്‍സിക്കായി നേടുന്ന ആദ്യ ഗോളാണിത്. സെസാര്‍ അസ്പിലിക്യൂട്ടയുടെ ക്രോസ് ബോള്‍ മൊറാട്ട ഹെഡറിലൂടെ വലയിലെത്തിച്ചു. മാഞ്ചസ്റ്റര്‍ ഗോളി ഡേവിഡ് ഡി ഗിയക്ക് അവസരം നല്‍കാതെയാണ് പന്ത് വലയിലേക്ക് തുളച്ച് കയറിയത്.

മാഞ്ചസ്റ്റര്‍ സിറ്റി 3-1 ആഴ്‌സണല്‍

മാഞ്ചസ്റ്റര്‍ സിറ്റി 3-1 ആഴ്‌സണല്‍

ആദ്യപകുതിയില്‍ മാഞ്ചസ്റ്റര്‍ സിറ്റി 1-0ന് മുന്നിലായിരുന്നു. രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകള്‍ പിറന്നത്. ഡി ബ്രൂയിന്‍ (19), അഗ്യുറോ (50 പെനാല്‍റ്റി), ജീസസ് (74) എന്നിവര്‍ സിറ്റിക്കായി സ്‌കോര്‍ ചെയ്തു. അറുപത്തഞ്ചാം മിനുട്ടില്‍ ലകാസെറ്റെയാണ് ആഴ്‌സണലിന്റെ ആശ്വാസ ഗോളടിച്ചത്.

ടോട്ടനം ഹോസ്പര്‍ 1-0 ക്രിസ്റ്റല്‍ പാലസ്

ടോട്ടനം ഹോസ്പര്‍ 1-0 ക്രിസ്റ്റല്‍ പാലസ്

ആദ്യപകുതി ഗോള്‍ രഹിതം. അറുപത്തിനാലാം മിനുട്ടില്‍ സന്‍ ഹ്യുംഗ് മിന്‍ ടോട്ടനം ഹോസ്പറിനായി ലക്ഷ്യം കണ്ടു. പ്രീമിയര്‍ ലീഗില്‍ ഇരുപത് ഗോളുകളാണ് സന്‍ ഹ്യൂംഗ് നേടിയത്. ഏഷ്യന്‍ താരങ്ങള്‍ക്കിടയില്‍ ഇത് റെക്കോര്‍ഡാണ്.

 എവര്‍ട്ടന്‍ 3-2 വാട്‌ഫോഡ്

എവര്‍ട്ടന്‍ 3-2 വാട്‌ഫോഡ്

നിയാസെ (67), ക്ലാവര്‍ട്-ലെവിന്‍ (74), ബെയ്ന്‍സ് (90 പെനാല്‍റ്റി) എവര്‍ട്ടന് വേണ്ടി സ്‌കോര്‍ ചെയ്തു. വാട്‌ഫോഡ് ക്ലബ്ബിനായി റിചാള്‍ളിസന്‍ (46), കബാസെലെ (64) സ്‌കോര്‍ ചെയ്തു.

പോയിന്റ് പട്ടിക...

പോയിന്റ് പട്ടിക...


മാഞ്ചസ്റ്റര്‍ സിറ്റി 31 പോയിന്റ്

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 23 പോയിന്റ്

ടോട്ടനം ഹോസ്പര്‍ 23 പോയിന്റ്

ചെല്‍സി 22 പോയിന്റ്

ലിവര്‍പൂള്‍ 19 പോയിന്റ്‌

English summary
chelsea and manchester city win big matches
Please Wait while comments are loading...