വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി പിടിമുറുക്കി, തോല്‍വിയോടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് തിരിച്ചടി

By Desk

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി വിജയത്തോടെ ഒന്നാം സ്ഥാനത്ത് കുതിപ്പ് തുടര്‍ന്നു. ഹോം മാച്ചില്‍ ബണ്‍ലിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് സിറ്റിയുടെ മുന്നേറ്റം.ചെല്‍സി, ന്യൂകാസില്‍ യുനൈറ്റഡ്, ബൗണ്‍മൗത്, സതംപ്ടണ്‍ ക്ലബ്ബുകളും ജയിച്ചു. അതേ സമയം മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ ഹഡില്‍സ്ഫീല്‍ഡ് അട്ടിമറിച്ചു.

സിറ്റിയുടെ മുന്നേറ്റം...

സിറ്റിയുടെ മുന്നേറ്റം...

സെര്‍ജിയോ അഗ്യുറോ, ഓടമെന്‍ഡി, സാനെ എന്നിവരാണ് സിറ്റിക്കായി സ്‌കോര്‍ ചെയ്തത്. മുപ്പതാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെ അഗ്യുറോയുടെ ലീഡ് ഗോള്‍. 73,75 മിനുട്ടുകളില്‍ ഓടമെന്‍ഡിയും സാനെയും സിറ്റിയെ ഒറ്റയടിക്ക് മൂന്ന് ഗോള്‍ ലീഡിലെത്തിച്ചു.

മാഞ്ചസ്റ്ററിന്റെ ഞെട്ടല്‍..

മാഞ്ചസ്റ്ററിന്റെ ഞെട്ടല്‍..

ഒന്നാം സ്ഥാനത്ത് പിടിവള്ളി ബലപ്പെടുത്താന്‍ ശ്രമിക്കുന്നതിനെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് അട്ടിമറി തോല്‍വി. ഹഡര്‍സ്ഫീല്‍ഡാണ് പണി പറ്റിച്ചത്. 2-1നാണ് തോല്‍വി. ആദ്യ പകുതിയില്‍ മൂയ്, ഡിപോയിട്രെ എന്നിവരിലൂടെ ഹഡര്‍സ്ഫീല്‍ഡ് മുന്നിലെത്തി. എഴുപത്തെട്ടാം മിനുട്ടിലാണ് റാഷ്‌ഫോഡിലൂടെ മാഞ്ചസ്റ്റര്‍ പരാജയഭാരം കുറച്ചത്.

ചെല്‍സി നാലടിച്ചു...

ചെല്‍സി നാലടിച്ചു...

വാട്‌ഫോഡിനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ചെല്‍സി തോല്‍പ്പിച്ചത്. പെഡ്രോയിലൂടെ തുടങ്ങിയ ഗോളടി ബാഷിയിയുടെ ഇരട്ട ഗോളുകളിലും അസ്പിലിക്യൂടയുടെ ഗോളിലും പര്യവസാനിച്ചു. ആദ്യപകുതി 1-1. രണ്ടാം പകുതിയില്‍ വാട്‌ഫോഡ് പെരേയ്രയുടെ ഗോളില്‍ ലീഡെടുത്തു. പിറകിലായ ചെല്‍സി എഴുപത്തൊന്നാം മിനുട്ടില്‍ ബാഷുയിലൂടെ തിരിച്ചടിച്ചു. അവസാന എട്ട് മിനുട്ടുകളില്‍ രണ്ട് ഗോളുകള്‍ നേടി ചെല്‍സി ജയം ആധികാരികമാക്കി.

ഗോള്‍ നില...

ഗോള്‍ നില...

ചെല്‍സി 4-2 വാട്‌ഫോഡ്

ഹഡര്‍സ്ഫീല്‍ഡ് 2-1 മാഞ്ചസ്റ്റര്‍ യുനൈറ്റഡ്

സതംപ്ടണ്‍ 1-0 വെസ്റ്റ് ബ്രോം

മാഞ്ചസ്റ്റര്‍ സിറ്റി 3-0 ബണ്‍ലി

ന്യൂകാസില്‍ 1-0 ക്രിസ്റ്റല്‍ പാലസ്

സ്റ്റോക് 1-2 ബൗണ്‍മൗത്

സ്വാന്‍സി 1-2 ലെസ്റ്റര്‍

പോയിന്റ് പട്ടിക...(ക്ലബ്ബ്, മത്സരം, പോയിന്റ് ക്രമത്തില്‍)

പോയിന്റ് പട്ടിക...(ക്ലബ്ബ്, മത്സരം, പോയിന്റ് ക്രമത്തില്‍)

മാഞ്ചസ്റ്റര്‍ സിറ്റി 9 25

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 9 20

ടോട്ടനം ഹോസ്പര്‍ 8 17

ചെല്‍സി 9 16

വാട്‌ഫോഡ് 9 15

Story first published: Sunday, October 22, 2017, 15:40 [IST]
Other articles published on Oct 22, 2017
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X