സിദാന്‍ വിളിച്ചാല്‍ റയലിലേക്ക് ചേക്കേറാന്‍ റെഡിയായി നില്‍ക്കുന്ന ചെല്‍സി സൂപ്പര്‍ സ്റ്റാർ

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

മാഡ്രിഡ്: ചെല്‍സിയുടെ ബെല്‍ജിയം സൂപ്പര്‍ സ്റ്റാര്‍ എദെന്‍ ഹസാദ് റയല്‍ മാഡ്രിഡിലേക്ക്. തന്റെ സ്വപ്‌നമാണ് റയല്‍ മാഡ്രിഡ് എന്ന് ഹസാദ് പറഞ്ഞതോടെയാണ് ആ ട്രാന്‍സ്ഫര്‍ അണിയറയില്‍ പുരോഗമിക്കുന്നുവെന്ന സൂചന ലഭിച്ചത്.

നേരത്തെ തന്നെ റയല്‍ മാഡ്രിഡ് കോച്ച് സിനദിന്‍ സിദാന്‍ ചെല്‍സിയുടെ പ്ലേമേക്കറെ ലക്ഷ്യമിട്ടിരുന്നു. പുതിയ കരാര്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് ചെല്‍സി മാനേജ്‌മെന്റ് ഹസാദിന്റെ ഏജന്റുമായി ചര്‍ച്ചയിലാണ്.

edenhazard

എന്നാല്‍, ചെല്‍സിയുമായി പുതിയ കരാറിനെ കുറിച്ച് താന്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നാണ് ഹസാദ് പറയുന്നത്. സിദാന്‍ തനിക്ക് ഓഫര്‍ നല്‍കുമോ എന്നറിയില്ലെന്നും ലഭിച്ചാല്‍ അത് സ്വീകരിക്കുമെന്നുമാണ് ഹസാദ് സൂചിപ്പിച്ചത്.

സിനദിന്‍ സിദാനാണ് ഹസാദിന്റെ ബാല്യകാല ഹീറോ. സിദാന് കീഴില്‍ പരിശീലിക്കുകയെന്നതും ബെല്‍ജിയത്തിന്റെ ഇരുപത്തിയാറുകാരനായ അറ്റാക്കിംഗ് പ്ലെയര്‍ക്ക് സ്വപ്‌നമാണ്.

English summary
Chelsea star Eden Hazard says he would consider a dream move to Real Madrid
Please Wait while comments are loading...