തിബോട്ടിന്റെ വലയില്‍ ആദ്യമായി ഫ്രീകിക്ക് ഗോള്‍, അതിലാണ് ചെല്‍സി പെട്ടത്!!

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടക്കുതിപ്പില്‍ മുന്‍പന്തിയിലുള്ള ചെല്‍സിക്ക് സമനിലക്കുരുക്ക്. ബേണ്‍ലിയുടെ തട്ടകത്തിലാണ് ചെല്‍സി 1-1ന് സമനിലയായത്. മറ്റൊരു മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ലെസ്റ്റര്‍ സിറ്റിയെ സ്വാന്‍സി മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്തു.

ടേബിളില്‍ ഇങ്ങനെ..

ടേബിളില്‍ ഇങ്ങനെ..

25 മത്സരങ്ങളില്‍ അറുപത് പോയിന്റുമായി ചെല്‍സി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. രണ്ടാം സ്ഥാനത്തുള്ള ടോട്ടനം ഹോസ്പറിന് അമ്പത് പോയിന്റാണ്. മൂന്നാം സ്ഥാനത്തുള്ള ആഴ്‌സണലിനും അമ്പത് പോയിന്റുണ്ട്. നാല്‍പ്പത്തൊമ്പത് പോയിന്റുമായി ലിവര്‍പൂള്‍ നാലാം സ്ഥാനത്തുമാണ്.

ചാമ്പ്യന്‍മാര്‍ തരംതാഴുമോ...?

ചാമ്പ്യന്‍മാര്‍ തരംതാഴുമോ...?

ലെസ്റ്റര്‍ സിറ്റിയാകട്ടെ ഇരുപത്തൊന്ന് പോയിന്റുമായി പതിനേഴാം സ്ഥാനത്ത് റെലഗേഷനിലേക്ക് വീഴാന്‍ നില്‍ക്കുന്നു. ഇരുപത് ടീമുകളില്‍ അവസാന മൂന്ന് സ്ഥാനക്കാരാണ് രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെടുക. ഹള്‍ (20), ക്രിസ്റ്റല്‍പാലസ് (19), സണ്ടര്‍ലാന്‍ഡ് (19) എന്നീ ക്ലബ്ബുകളാണ് നിലവില്‍ റെലഗേഷന്‍ മേഖലയിലുള്ളത്.

ലെസ്റ്ററിന് അഞ്ചാം തോല്‍വി, തുടരെ...

ലെസ്റ്ററിന് അഞ്ചാം തോല്‍വി, തുടരെ...

മുപ്പത്താറാം മിനുട്ടില്‍ മാവ്‌സനും ആദ്യപകുതിയുടെ ഇഞ്ചുറി ടൈമില്‍ ഓള്‍സനും ചേര്‍ന്നാണ് സ്വാന്‍സിക്ക് ജയമൊരുക്കിയത്.

ലീഗില്‍ ലെസ്റ്റര്‍ സിറ്റിയുടെ തുടര്‍ച്ചയായ അഞ്ചാം തോല്‍വിയാണിത്. നിലവിലെ ചാമ്പ്യന്‍ തുടരെ അഞ്ച് തോല്‍വികള്‍ വഴങ്ങുന്നത് 1956 ന് ശേഷം ആദ്യം. ചെല്‍സിയാണ് മുമ്പ് ഈ ദുരനുഭവം പേറിയത്.

ലെസ്റ്ററിന് ഈ വര്‍ഷം ലീഗ് ഗോളില്ല...

ലെസ്റ്ററിന് ഈ വര്‍ഷം ലീഗ് ഗോളില്ല...

ഈ വര്‍ഷം ലീഗില്‍ ഗോളടിക്കാന്‍ സാധിക്കാത്ത യൂറോപ്പിലെ ടോപ് ഡിവിഷന്‍ ലീഗ് ചാമ്പ്യന്‍മാരില്ല. ലെസ്റ്റര്‍ ഇവിടെയും നാണം കെടുകയാണ്.

തിബോട്ട് ആദ്യമായി ഫ്രീകിക്കിന്റെ ചൂടറിഞ്ഞു...

തിബോട്ട് ആദ്യമായി ഫ്രീകിക്കിന്റെ ചൂടറിഞ്ഞു...

ചെല്‍സി ബണ്‍ലിക്കെതിരെ ഏഴാം മിനുട്ടില്‍ പെഡ്രോയുടെ ഗോളില്‍ ലീഡെടുത്തു. ഇരുപത്തിനാലാം മിനുട്ടില്‍ ബ്രാഡിയിലൂടെ ഹോം ടീം മറുപടി ഗോളടിച്ചതോടെ മത്സരം സമനിലയായി. മനോഹരമായ ഫ്രീകിക്ക് ഗോളിലായിരുന്നു ബ്രാഡി സമനില നേടിക്കൊടുത്തത്. ഇതാകട്ടെ ചെല്‍സി ഗോളി തിബോട് കൊര്‍ടോയിസ് പ്രീമിയര്‍ ലീഗില്‍ വഴങ്ങുന്ന ആദ്യ ഫ്രീകിക്ക് ഗോളായി.

 ഗോള്‍ നില

ഗോള്‍ നില

ബണ്‍ലി 1-1 ചെല്‍സി

സ്വാന്‍സി 2-0 ലെസ്റ്റര്‍

English summary
chelsea were held to a draw by a resilient Burnley
Please Wait while comments are loading...