വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

സിറ്റി സ്വപ്‌നലോകത്ത്.... തുടരെ 18ാം ജയം, റെക്കോര്‍ഡിനരികെ, മിലാന്‍ പോരില്‍ ഇന്റര്‍ വീണു

സ്റ്റെര്‍ലിങ് നേടിയ ഗോളാണ് സിറ്റിക്കു 1-0ന്‍റെ ജയം സമ്മാനിച്ചത്

By Manu

ലണ്ടന്‍/റോം: കിരീടമെന്ന ലക്ഷ്യത്തിലേക്ക് മാഞ്ചസ്റ്റര്‍ സിറ്റി കടിഞ്ഞാണില്ലാതെ കുതിക്കുകയാണ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം ഇത്തവണ ആര്‍ക്കും വിട്ടുതരില്ലെന്ന് പ്രതിജ്ഞയെടുത്ത സിറ്റി തുടരെ 18ാം മല്‍സരത്തിലും വിജയം കൊയ്തു. ന്യൂകാസില്‍ യുനൈറ്റഡിനെയാണ് കഴിഞ്ഞ ദിവസം നടന്ന ഏക ലീഗ് മല്‍സരത്തില്‍ സിറ്റി ഏകപക്ഷീയമായ ഒരു ഗോളിനു മറികടന്നത്.ലീഗില്‍ സിറ്റിയുടെ തുടര്‍ച്ചയായ 11ാം എവേ വിജയമാണിത്. 2008 സീസണില്‍ ചെല്‍സി സ്ഥാപിച്ച റെക്കോര്‍ഡിനൊപ്പമാണ് ഇതോടെ സിറ്റിയെത്തിയത്.

അതേസസമയം, ഇറ്റാലിയന്‍ കപ്പിന്റെ ഗ്ലാമര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ എസി മിലാന് ജയം. മിലാന്‍ ടീമുകള്‍ തമ്മിലുള്ള അങ്കത്തില്‍ ഇന്റര്‍മിലാനെയാണ് എസി മിലാന്‍ എതിരില്ലാത്ത ഒരു ഗോളിനു വീഴ്ത്തിയത്. ഇറ്റാലിയന്‍ ലീഗില്‍ തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിടുന്ന മിലാന് ആശ്വാസമാവും ഈ വിജയം.

സ്റ്റെര്‍ലിങ് ഗോളില്‍ സിറ്റി

സ്റ്റെര്‍ലിങ് ഗോളില്‍ സിറ്റി

ഇംഗ്ലണ്ട് താരം റഹീം സ്‌റ്റെര്‍ലിങ് 31ാം മിനിറ്റില്‍ നേടിയ ഗോളാണ് ന്യൂകാസിലിനെതിരേ സിറ്റിക്കു ജയമൊരുക്കിയത്. സൂപ്പര്‍ താരം കെവിന്‍ ഡി ബ്രൂയ്‌നിന്റെ മനോഹരമായ പാസില്‍ നിന്നാണ് സ്റ്റെര്‍ലിങ് വലകുലുക്കിയത്. കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയ സിറ്റി അര്‍ഹിച്ച വിജയം കൂടിയായിരുന്നു ഇത്. നിരവധി തവണ ന്യൂകാസില്‍ ഗോള്‍മുഖത്ത് ഭീതി പരത്തിയ സിറ്റി ഏതു നിമിഷവും ഗോള്‍ നേടുമെന്ന പ്രതീതിയുണ്ടാക്കി.
ഈ ജയത്തോടെ ലീഗില്‍ ഒന്നാമതുള്ള സിറ്റി രണ്ടാംസ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡുമായുള്ള അകലെ 15 പോയിന്‍റാക്കി ഉയര്‍ത്തുകയും ചെയ്തു.

ജയം ദുഷ്‌കരമെന്ന് ഗ്വാര്‍ഡിയോള

ജയം ദുഷ്‌കരമെന്ന് ഗ്വാര്‍ഡിയോള

പ്രതിരോധത്തിലൂന്നി കളിക്കുന്ന ടീമുകള്‍ക്കെതിരേ ജയിക്കുകയെന്നത് ദുഷ്‌കരമാണെന്ന് സിറ്റി കോച്ച് പെപ് ഗ്വാര്‍ഡിയോള മല്‍സരശേഷം പറഞ്ഞു. സിറ്റി ജയത്തിനായി കഠിനാധ്വാനം ചെയ്തു. എന്നാല്‍ എതിര്‍ ടീമം പ്രതിരോധിച്ചു മാത്രം കളിക്കുമ്പോള്‍ ബുദ്ധിമുട്ടാണ്. മല്‍സരത്തില്‍ 4-0ന് വരെ സിറ്റി ജയിക്കുമായിരുന്നു. അത്രയേറെ ഗോളവസരങ്ങളാണ് ടീം സൃഷ്ടിച്ചതെന്നും ഗ്വാര്‍ഡിയോള ചൂണ്ടിക്കാട്ടി.
78 ശതമാനവും പന്ത് കൈവശം വച്ച സിറ്റി 21 ഷോട്ടുകളാണ് ഗോളിലേക്കു തൊടുത്തത്. ന്യൂകാസിലിന്റെ ഭാഗത്തു നിന്നു ആറു ഷോട്ടുകള്‍ മാത്രമാണുണ്ടായിരുന്നത്.

റെക്കോര്‍ഡിനരികെ സിറ്റി

റെക്കോര്‍ഡിനരികെ സിറ്റി

യൂറോപ്പില്‍ ഒരു അപൂര്‍വ്വ റെക്കോര്‍ഡിനരികെയാണ് സിറ്റി. ഞായറാഴ്ച പ്രീമിയര്‍ ലീഗില്‍ ക്രിസ്റ്റല്‍ പാലസിനെതിരേ ജയിക്കാനായാല്‍ സിറ്റിയുടെ തുടര്‍ച്ചയായ 19ാം വിജയമായിരിക്കും ഇത്. 2013-14 സീസണില്‍ ഗ്വാര്‍ഡിയോളയ്ക്കു കീഴില്‍ തന്നെ ബയേണ്‍ മ്യൂണിക്ക് സ്ഥാപിച്ച 19 തുടര്‍ ജയങ്ങളെന്ന റെക്കോര്‍ഡിനൊപ്പം ഇതോടെ സിറ്റിയുമെത്തും.
ഇംഗ്ലണ്ട്, ഇറ്റലി, സ്‌പെയിന്‍, ജര്‍മനി, ഫ്രാന്‍സ് എന്നീ ലീഗുകളിലൊന്നും ഇതുവരെ മറ്റൊരു ടീമും ബയേണിന്റെ റെക്കോര്‍ഡിനൊപ്പമെത്തിയിട്ടില്ല.

 മിലാന്റെ രക്ഷകനായി ക്യുട്രോണ്‍

മിലാന്റെ രക്ഷകനായി ക്യുട്രോണ്‍

തുടര്‍ തോല്‍വികളെ തുടര്‍ന്നു പ്രതിസന്ധിയിലായ മിലാന്‍ കോച്ച് ജെന്നറോ ഗട്ടൂസോയ്ക്ക് ആശ്വാസമേകിയാണ് ഇറ്റാലിയന്‍ കപ്പില്‍ എസി മിലാന്‍ നിര്‍ണായക ജയം കൊയ്തത്. നഗരവൈരികളായ ഇന്ററിനെതിരേയുള്ള മല്‍സരത്തില്‍ പാട്രിക് ക്യുട്രോണിന്റെ ഗോളാണ് മിലാന് ജയം സമ്മാനിച്ചത്.
മുന്‍ ലിവര്‍പൂള്‍ താരം സൂസോ ബോക്‌സിനുള്ളിലേക്ക് നല്‍കിയ മനോഹരമായ ക്രോസ് ക്ലോസ് റേഞ്ച് ഷോട്ടിലൂടെ ക്യുട്രോണ്‍ വലയിലേക്ക് പ്ലെയ്‌സ് ചെയ്യുകയായിരുന്നു. നിശ്ചിത സമയത്തു ഗോള്‍രഹിതമായി പിരിഞ്ഞ കളിയില്‍ അധികസമയത്താണ് ക്യുട്രോണിന്റെ വിജയഗോള്‍ പിറന്നത്. സെമി ഫൈനലില്‍ ലാസിയോയാണ് ഇനി മിലാന്റെ എതിരാളികള്‍.

Story first published: Thursday, December 28, 2017, 10:08 [IST]
Other articles published on Dec 28, 2017
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X