ചെല്‍സിയോട് ഗുഡ് ബൈ പറയാന്‍ അന്റോണിയോ കോന്റെ !! ട്രാന്‍സ്ഫര്‍ വിപണിയില്‍ എന്താണ് നടക്കുന്നത് !!

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

യൂറോപ്പില്‍ ഇപ്പോള്‍ ചൂടുപിടിച്ച ട്രാന്‍സ്ഫര്‍ കാലമാണ്. പുതിയ സീസണ്‍ ആരംഭിക്കും മുമ്പെ ടീമനെ സജ്ജമാക്കാന്‍ ക്ലബ്ബ് മാനേജ്‌മെന്റുകളും പരിശീലകരും അനുയോജ്യരായ താരങ്ങളെ തേടുന്ന കാലം. ട്രാന്‍സ്ഫര്‍ വിപണിയില്‍ നിന്നുയര്‍ന്നു കേള്‍ക്കുന്ന അഭ്യൂഹങ്ങളും കഥകളും ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഒരു ക്ലാസിക് പോരാട്ടത്തിന്റെ ആവേശം പകരുന്നതാണ്. ചില ട്രാന്‍സ്ഫര്‍ അഭ്യൂഹങ്ങള്‍ ഇങ്ങനെ...

ക്രിസ്റ്റ്യാനോ റയല്‍ വിടാനാഗ്രഹിക്കുന്നു..

ക്രിസ്റ്റ്യാനോ റയല്‍ വിടാനാഗ്രഹിക്കുന്നു..

ക്രിസ്റ്റിയാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡ് പ്രസിഡന്റ് ഫ്‌ളോറെന്റിനോ പെരെസുമായി കൂടിക്കാഴ്ച നടത്തി. സ്‌പെയ്‌നില്‍ നികുതി വെട്ടിപ്പ് കേസുള്ളതിനാല്‍ റയല്‍ മാഡ്രിഡില്‍ തുടരാനാകില്ലെന്നും ക്ലബ്ബ് വിടുവാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടതായി എ ബോള പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

 വെറാറ്റിയെ ബയേണിന് വേണം...

വെറാറ്റിയെ ബയേണിന് വേണം...

പി എസ് ജിയുടെ മിഡ്ഫീല്‍ഡര്‍ മാര്‍കോ വെറാറ്റിയെ സ്വന്തമാക്കുവാന്‍ ബയേണ്‍ മ്യൂണിക് കച്ചമുറുക്കി രംഗത്ത്. ബാഴ്‌സലോണയും വെറാറ്റിക്കായി രംഗത്തുണ്ട്. ബയേണ്‍ കോച്ച് കാര്‍ലോ അഞ്ചലോട്ടി വെറാറ്റിയെ മികച്ച കരാര്‍ നല്‍കി തന്റെ പാളയത്തിലെത്തിക്കാന്‍ എല്ലാ നീക്കങ്ങളും നടത്തുന്നുവെന്ന് ബില്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ലിവര്‍പൂള്‍ അറുപത് ദശലക്ഷം പൗണ്ട് മുടക്കും..

ലിവര്‍പൂള്‍ അറുപത് ദശലക്ഷം പൗണ്ട് മുടക്കും..

ടീമില്‍ അപ്രധാനികളായവരെ വിറ്റൊഴിവാക്കി പുതിയ താരങ്ങളെ ടീമിലെത്തിക്കാന്‍ ലിവര്‍പൂള്‍ കോച്ച് യുര്‍ഗന്‍ ക്ലോപ് പദ്ധതി തയ്യാറാക്കി. അറുപത് ദശലക്ഷം പൗണ്ടിന്റെ ട്രാന്‍സ്ഫര്‍ ബജറ്റാണ് ക്ലബ്ബിനുള്ളത്. മമാദോ സാഖോ, ആല്‍ബര്‍ട്ടോ മൊറേനോ എന്നിവരെ ലിവര്‍പൂള്‍ വില്‍ക്കും.

പെപെ ആഗ്രഹിക്കുന്നു ടോണി ക്രൂസിനെ..

പെപെ ആഗ്രഹിക്കുന്നു ടോണി ക്രൂസിനെ..

റയല്‍ മാഡ്രിഡില്‍ നിന്ന് ടോണി ക്രൂസിനെ മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തിക്കാന്‍ കോച്ച് പെപ് ഗോര്‍ഡിയോള ചര്‍ച്ച ആരംഭിച്ചിരിക്കുന്നു. ഡോണ്‍ ബാലന്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സിറ്റിയുടെ മധ്യനിര ശക്തിപ്പെടുത്തുകയാണ് ഗോര്‍ഡിയോളയുടെ ലക്ഷ്യം. ബയേണ്‍ മ്യൂണിക്, റയല്‍ മാഡ്രിഡ് ക്ലബ്ബുകള്‍ക്കൊപ്പം ചാമ്പ്യന്‍സ് ലീഗ് നേടിയ താരമാണ് ടോണി ക്രൂസ്.

അന്റോണിയോ കോന്റെ ചെല്‍സി വിട്ടേക്കും...

അന്റോണിയോ കോന്റെ ചെല്‍സി വിട്ടേക്കും...

ചെല്‍സിക്ക് ആദ്യ സീസണില്‍ തന്നെ പ്രീമിയര്‍ ലീഗ് കിരീടം നേടിക്കൊടുത്ത കോച്ചാണ് അന്റോണിയോ കോന്റെ. ട്രാന്‍സ്ഫര്‍ വിപണിയില്‍ തനിക്കിഷ്ടമുള്ള കളിക്കാരെ വാങ്ങിക്കുവാനുള്ള കോന്റെയുടെ താത്പര്യത്തിന് ക്ലബ്ബ് മാനേജ്‌മെന്റ് വേണ്ടത്ര പിന്തുണ നല്‍കാത്തതില്‍ കോന്റെ അസ്വസ്ഥനാണ്. യുവെന്റസില്‍ നിന്ന് കോന്റെ സ്ഥാനമൊഴിഞ്ഞതും സമാനമായ കാരണത്താലായിരുന്നു. ബൊറുസിയ ഡോട്മുണ്ട് മുന്‍ കോച്ച് തോമസ് ടുഷേലിനെ പകരക്കാരനായി ചെല്‍സി പരിഗണിച്ചേക്കും എന്നും സ്‌കൈ സ്‌പോര്‍ട് ഇറ്റാലിയ റിപ്പോര്‍ട്ട് ചെയ്യുന്നു.

English summary
ronaldo wants real madrid exit
Please Wait while comments are loading...