പനാമയും യുഎസ്എയും ഗോള്‍ഡ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

ലോസാഞ്ചല്‍സ്: കോണ്‍കകാഫ് ഗോള്‍ഡ് കപ്പില്‍ പനാമയും അമേരിക്കയും ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ഗ്രൂപ്പ് ബിയില്‍ മാര്‍ട്ടിനിക്വുവിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് പനാമ ക്വാര്‍ട്ടര്‍ ബെര്‍ത് ഉറപ്പിച്ചത്.

അമേരിക്ക ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് നികരാഗ്വെയെ കീഴടക്കി. ഏഴ് പോയിന്റുള്ള അമേരിക്ക ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് ക്വാര്‍ട്ടറിലെത്തിയത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് പനാമക്കും ഏഴ ്‌പോയിന്റുണ്ടെങ്കില്‍ ഗോള്‍ ശരാശരിയില്‍ അമേരിക്ക മുന്നിലെത്തി.

football

പത്തൊമ്പതിന് കോസ്റ്ററിക്കയാണ് ക്വാര്‍ട്ടറില്‍ പനാമയുടെ എതിരാളി. അന്നേ ദിവസം നടക്കുന്ന രണ്ടാം ക്വാര്‍ട്ടറില്‍ അമേരിക്കയുടെ എതിരാളി എ, സി ഗ്രൂപ്പുകളില്‍ നിന്നുള്ള മികച്ച മൂന്നാം സ്ഥാനക്കാര്‍.

മാര്‍ട്ടിനിക്വുവിനെതിരെ പനാമക്ക് വേണ്ടി ആദ്യം ഗോളടിച്ചത് ന്യൂയോര്‍ക്ക് റെഡ് ബുള്‍സിന്റെ ഡിഫന്‍ഡര്‍ മിഷേല്‍ മുരിലോയാണ്. നാല്‍പ്പത്തിനാലാം മിനുട്ടില്‍ മിഗ്വേല്‍ കമാര്‍ഗോയുടെ ക്രോസ് ബോളിലായിരുന്നു ഗോള്‍. അറുപതാം മിനുട്ടില്‍ അബ്ദിയാല്‍ അറോയോ, അറുപത്തേഴാം മിനുട്ടില്‍ ഗബ്രിയേല്‍ ടോറസ് എന്നിവരാണ് പനാമയുടെ മറ്റ് ഗോളടിക്കാര്‍.

English summary
panama and usa enter concacaf gold cup quarter
Please Wait while comments are loading...