ചെല്‍സിയുടെ കോച്ചിന് സീസണില്‍ ഇരട്ട പുരസ്‌കാരം, ആദ്യ സീസണില്‍ തന്നെ കോച്ച് ഓഫ് ദ ഇയര്‍, കോന്റെയാണ് താരം !!

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

ലണ്ടന്‍: ചെല്‍സിയെ ആദ്യ സീസണില്‍ തന്നെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരാക്കിയ ഇറ്റാലിയന്‍ കോച്ച് അന്റോണിയോ കോന്റെക്ക് ലീഗ് മാനേജേഴ്‌സ് അസോസിയേഷന്റെ (എല്‍ എം എ) മാനേജര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം.

ഗംഭീര വരവ്...

ഗംഭീര വരവ്...

2016 യൂറോ കപ്പിന് ശേഷമാണ് അന്റോണിയോ കോന്റെ ചെല്‍സിയുടെ പരിശീലകനാകുന്നത്. ലീഗില്‍ രണ്ടാം സ്ഥാനത്തുള്ള ടോട്ടനം ഹോസ്പറിനേക്കാള്‍ ഏഴ് പോയിന്റ് ലീഡ് നേടിയാണ് ചെല്‍സി ചാമ്പ്യന്‍മാരായത്.

വീണ്ടും ഇറ്റാലിയന്‍ കോച്ച്...

കഴിഞ്ഞ സീസണില്‍ ലെസ്റ്റര്‍ സിറ്റിയെ അത്ഭുതകരമായി കിരീടത്തിലേക്ക് നയിച്ച ക്ലോഡിയോ റാനിയേരിയായിരുന്നു എല്‍ എം എയുടെ പുരസ്‌കാരം സ്വന്തമാക്കിയത്. റാനിയേരിയും ഇറ്റലിക്കാരനാണ്.

പ്രീമിയര്‍ ലീഗ് മാനേജര്‍...

ബാര്‍ക്ലെയ്‌സ് പ്രീമിയര്‍ ലീഗ് മാനേജര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരവും കോന്റെക്കായിരുന്നു. സീസണില്‍ രണ്ട് പുരസ്‌കാരങ്ങള്‍ കോന്റെ നേടിക്കഴിഞ്ഞു.

ക്രീസ് ഹൂട്ടനും താരമായി..

മുപ്പത്തിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം ബ്രൈറ്റന്‍ ഹോവ് ആല്‍ബിയനെ ടോപ് ഡിവിഷനിലേക്ക് തിരിച്ചു കൊണ്ടു വന്ന കോച്ച് ക്രിസ് ഹൂട്ടനും പ്രത്യേക പുരസ്‌കാരമുണ്ട്.

പോള്‍ കുക്ക്, ക്രിസ് വില്‍ഡര്‍...

ലീഗ് വണ്‍ ചാമ്പ്യന്‍മാരായ പോര്‍ട്‌സ്മൗത്തിന്റെ കോച്ച് പോള്‍ കുക്ക്, ലീഗ് ടു ചാമ്പ്യന്‍മാരായ ഷെഫീല്‍ഡ് യുനൈറ്റഡിന്റെ ക്രിസ് വില്‍ഡര്‍ എന്നിവര്‍ക്കും മാനേജേഴ്‌സ് അസോസിയേഷന്റെ കോച്ച് ഓഫ് ദ ഇയര്‍ പുരസ്‌കാരമുണ്ട്.

ലിങ്കന്‍ സിറ്റിയുടെ ഡാനി കൗലെ..

ലീഗ് ക്ലബ്ബ് അല്ലാത്ത ലിങ്കന്‍ സിറ്റി എഫ് എ കപ്പില്‍ ക്വാര്‍ട്ടര്‍ വരെ കുതിച്ചു. ആഴ്‌സണലിന് മു്ന്നിലാണ് തോല്‍വി സമ്മതിച്ചത്. ലിങ്കന്‍ കോച്ച് ഡാനിക്ക് പ്രത്യേക പരാമര്‍ശം ലഭിച്ചു.

English summary
Conte named LMA Manager of the Year,
Please Wait while comments are loading...