റോഡ്രിഗസ് വന്നു മുള്ളര്‍ പുറത്തേക്ക്, ബയേണ്‍ താരത്തിന് പിറകെ ഇംഗ്ലീഷ് ക്ലബ്ബുകള്‍

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

മ്യൂണിക്: ബയേണ്‍ മ്യൂണിക്കില്‍ നിന്ന് ജര്‍മന്‍ സ്‌ട്രൈക്കര്‍ തോമസ് മുള്ളര്‍ പുറത്തേക്കോ ? കൊളംബിയന്‍ സ്‌ട്രൈക്കര്‍ ഹാമിഷ് റോഡ്രിഗസിനെ റയല്‍ മാഡ്രിഡില്‍ നിന്ന് ലോണില്‍ ടീമിലെത്തിച്ച ബയേണിന് സ്‌ട്രൈക്കര്‍മാരുടെ ആധിക്യമുണ്ട്.

സ്ഥിരം ലൈനപ്പില്‍ ഇടം ലഭിച്ചേക്കില്ലെന്ന തിരിച്ചറിവില്‍ തോമസ് മുള്ളര്‍ ബയേണ്‍ വിടുന്നതിനെ കുറിച്ച് ഗൗരവമായി ചിന്തിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബുകളായ ആഴ്‌സണല്‍, ചെല്‍സി, ലിവര്‍പൂള്‍ ഇറ്റാലിയന്‍ ചാമ്പ്യന്‍മാരായ യുവെന്റസ് എന്നിവര്‍ മുള്ളര്‍ക്ക് വേണ്ടി രംഗത്തുണ്ടത്രേ. 2015-16 സീസണില്‍ ബുണ്ടസ് ലിഗയില്‍ ഇരുപത് ഗോളുകള്‍ നേടിയ മുള്ളര്‍ കഴിഞ്ഞ സീസണില്‍ 29 മത്സരങ്ങളില്‍ അഞ്ച് ഗോളുകളേ നേടിയിട്ടുള്ളൂ.

bayern

റയല്‍ മാഡ്രിഡില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചവരാണ് കോച്ച് കാര്‍ലോ ആഞ്ചലോട്ടിയും റോഡ്രിഗസും. ആഞ്ചലോട്ടിയാണ് മൊണാക്കോയില്‍ നിന്ന് റോഡ്രിഗസിനെ റയലിലെത്തിച്ചത്. പിന്നീട് ആഞ്ചലോട്ടി റയല്‍ വിട്ട് ബയേണിലെത്തി. ക്രിസ്റ്റിയാനോയും ബെന്‍സിമയും ബെയ്‌ലും മോഡ്രിചും അണിനിരക്കുന്ന റയല്‍ നിരയില്‍ ഹാമിഷ് റോഡ്രിഗസ് പകരക്കാരന്റെ റോളിലായിരുന്നു.

English summary
Could James arrival leave Bayern a Muller light
Please Wait while comments are loading...