ഫിഫ ബ്ലെസ്റ്റ് പ്ലെയര്‍ ക്രിസ്റ്റ്യാനോ, ബെസ്റ്റ് കോച്ച് ക്ലോഡിയോ റാനിയേരി! ബെസ്റ്റ് ഗോള്‍ ആരുടേത്?

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

സൂറിച്: ഫിഫയുടെ പ്രഥമ ബെസ്റ്റ് ഫിഫ ഫുട്‌ബോള്‍ അവാര്‍ഡ്‌സ് സ്വിറ്റ്‌സര്‍ലന്‍ഡിലെ ഫിഫ ആസ്ഥാനമായ സൂറിചില്‍ പ്രഖ്യാപിച്ചു. റയല്‍മാഡ്രിഡിന്റെ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് ബെസ്റ്റ് പ്ലെയര്‍. ലെസ്റ്റര്‍ സിറ്റി കോച്ച് ക്ലോഡിയോ റാനിയേരി ബെസ്റ്റ് കോച്ചായും അമേരിക്കയുടെ കാര്‍ലി ലോയ്ഡ് ബെസ്റ്റ് വനിതാ ഫുട്‌ബോളറായും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച വനിതാ പരിശീലകക്കുള്ള ബെസ്റ്റ് പുരസ്‌കാരം ജര്‍മനിയുടെ സില്‍വിയ നീദിനാണ്. ബെസ്റ്റ് ഗോളിനുള്ള പുഷ്‌കാസ് അവാര്‍ഡ് മലേഷ്യന്‍ ക്ലബ്ബ് പെനാംഗിന്റെ മുഹമ്മദ് ഫൈസ് സുബ്രിക്ക് ലഭിച്ചു. ഫാന്‍ അവാര്‍ഡ് ലിവര്‍പൂളിന്റെയും ബൊറൂസിയ ഡോട്മുണ്ടിന്റെയും ആരാധക വൃന്ദത്തിന്. ഫെയര്‍ പ്ലേ പുരസ്‌കാരം കൊളംബിയന്‍ ക്ലബ്ബ് അത്‌ലറ്റിക്കോ നാഷനല്‍ ക്ലബ്ബിനാണ്.

 ക്രിസ്റ്റിയാനോ ദ ബെസ്റ്റ്....!

ക്രിസ്റ്റിയാനോ ദ ബെസ്റ്റ്....!

ബാഴ്‌സലോണയുടെ ലയണല്‍ മെസി, അത്‌ലറ്റിക്കോ മാഡ്രിഡിന്റെ അന്റോയിന്‍ ഗ്രീസ്മാന്‍ എന്നിവരെ പിന്തള്ളിയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ലോകഫുട്‌ബോളറായത്. യൂറോപ്പിലെ മികച്ച ഫുട്‌ബോളര്‍ക്ക് ഫ്രാന്‍സ് മാഗസിന്റെ ബാലണ്‍ദ്യോറും ഡിസംബറില്‍ ക്രിസ്റ്റിയാനോ സ്വന്തമാക്കിയിരുന്നു. റയല്‍മാഡ്രിഡിനൊപ്പംയുവേഫ ചാമ്പ്യന്‍സ് ലീഗ്, ഫിഫ ക്ലബ്ബ് ലോകകപ്പ്, പോര്‍ച്ചുഗല്‍ ദേശീയ ടീമനൊപ്പം യൂറോ 2016 എന്നിവ സ്വന്തമാക്കിയാണ് ക്രിസ്റ്റിയാനോ വീണ്ടും ലോകഫുട്‌ബോളിന്റെ നെറുകയിലെത്തിയത്.

ചാമ്പ്യന്‍സ് ലീഗ് ടോപ് സ്‌കോറര്‍..

ചാമ്പ്യന്‍സ് ലീഗ് ടോപ് സ്‌കോറര്‍..

ചാമ്പ്യന്‍സ് ലീഗ് സീസണില്‍ പതിനാറ് ഗോളുകള്‍ നേടി ടോപ് സ്‌കോറര്‍. രണ്ടാം സ്ഥാനത്തുള്ള ബയേണിന്റെ റോബര്‍ട് ലെവന്‍ഡോസ്‌കിയേക്കാള്‍ ഏഴ് ഗോള്‍ അധികമായിരുന്നു ക്രിസ്റ്റിയാനോ നേടിയത്.

വോട്ടിംഗ് ശതമാനം....

വോട്ടിംഗ് ശതമാനം....

ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് മൊത്തം വോട്ടിംഗിന്റെ 34.54 ശതമാനം ലഭിച്ചപ്പോള്‍ രണ്ടാമതെത്തിയ മെസിക്ക് 26.42 ശതമാനവും മൂന്നാം സ്ഥാനത്തുള്ള അന്റോയിന്‍ ഗ്രീസ്മാന് 7.53 ശതമാനവും ലഭിച്ചു.

വോട്ടിംഗ് രീതിയും കാലയളവും...

വോട്ടിംഗ് രീതിയും കാലയളവും...

ഫിഫയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 211 അംഗരാജ്യങ്ങളുടെ ദേശീയ ടീം ക്യാപ്റ്റന്‍, കോച്ച്, ജേര്‍ണലിസ്റ്റുകള്‍ എന്നിവര്‍ക്കൊപ്പം ഇതാദ്യമായി ഓണ്‍ലൈനിലൂടെ ഫുട്‌ബോള്‍ ആരാധകരും വോട്ടിംഗില്‍ പങ്കെടുത്തു. നാല് വിഭാഗത്തിലുമായി 25 ശതമാനം വോട്ടുകള്‍. 2015 നവംബര്‍ 20 മുതല്‍ 2016 നവംബര്‍ 22 വരെയുള്ള പ്രകടനം അടിസ്ഥാനമാക്കിയാണ് അവാര്‍ഡുകള്‍

ഈ കാലയളവില്‍ ക്രിസ്റ്റിയാനോ...

ഈ കാലയളവില്‍ ക്രിസ്റ്റിയാനോ...

61 ഗോളുകള്‍, 20 അസിസ്റ്റുകള്‍ ആകെ കളിച്ച അറുപത് മത്സരങ്ങളില്‍ നിന്നായി ക്രിസ്റ്റ്യാനോ സ്വന്തമാക്കി. റയല്‍മാഡ്രിഡിനായി 47 മത്സരങ്ങളില്‍ 48 ഗോളുകള്‍, പോര്‍ച്ചുഗലിനായി പതിമൂന്ന് മത്സരങ്ങളില്‍ പതിമൂന്ന് ഗോളുകള്‍.

 ലോകഫുട്‌ബോളറാകുന്നത് നാലാം തവണ..

ലോകഫുട്‌ബോളറാകുന്നത് നാലാം തവണ..

2008 ല്‍ ഫിഫ വേള്‍ഡ് പ്ലെയര്‍ ഓഫ് ദ ഇയറായ ക്രിസ്റ്റ്യാനോ പിന്ന്ീട് ഫിഫയും ഫ്രാന്‍സ് മാഗസിനും ചേര്‍ന്ന് ലോകഫുട്‌ബോളര്‍ക്ക് ഫിഫ ബാലണ്‍ദ്യോര്‍ നല്‍കിയപ്പോള്‍ തുടരെ രണ്ട് വര്‍ഷം (2013, 2014) അവാര്‍ഡ് ജേതാവായി. കഴിഞ്ഞ സെപ്തംബറില്‍ ഫിഫയും ഫ്രാന്‍സ് മാഗസിനും സംയുക്തമായുള്ള അവാര്‍ഡ് റദ്ദാക്കിയതോടെ 2016ല്‍ ഫിഫ ബെസ്റ്റ് പ്ലെയര്‍ എന്ന പുതിയ അവാര്‍ഡ് അവതരിപ്പിച്ചു. ഇതോടെ പ്രഥമ ബെസ്റ്റ് ഫിഫ പ്ലെയര്‍ പുരസ്‌കാരം ക്രിസ്റ്റ്യാനോക്ക് സ്വന്തമായി. വിവിധ പേരുകളിലായി ഫിഫ നല്‍കിയ ലോകഫുട്‌ബോളര്‍ പട്ടം ക്രിസ്റ്റ്യാനോ നാല് തവണ സ്വന്തമാക്കിയെന്ന് ചുരുക്കം.

English summary
Cristiano Ronaldo beats Lionel Messi to win Fifa best player award
Please Wait while comments are loading...