ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ത്യയിലേക്ക്!!! വരുന്നത് മുംബൈയില്‍, ക്രിസ്റ്റി മാത്രമല്ല.....

  • Written By:
Subscribe to Oneindia Malayalam

ബംഗളൂരു: പോര്‍ച്ചുഗലിന്റെയും റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍ ഫുട്‌ബോളര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ത്യയില്‍ വന്നേക്കും. ലോക ഫുട്‌ബോളിലെ ഈ മിന്നും താരത്തെ കൊണ്ടുവരാന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ നീക്കമാരംഭിച്ചു കഴിഞ്ഞു.

ക്രിസ്റ്റിയുടെ വരവ്

ഈ വര്‍ഷം ഒക്ടോബറില്‍ നടക്കുന്ന ഫിഫയുടെ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളിന്റെ ഫിക്‌സ്ചര്‍ ജൂലൈ ഏഴിനാണ് പ്രഖ്യാപിക്കുന്നത്. മുംബൈയില്‍ നടക്കാനിരിക്കുന്ന ഈ ചടങ്ങിലേക്കാണ് ക്രിസ്റ്റിയെ കൊണ്ടുവരാന്‍ ഫെഡറേഷന്റെ ശ്രമം. ഫെഡറേഷന്‍ പ്രസിഡന്റ് പ്രഫുല്‍ പട്ടേലാണ് സൂപ്പര്‍ താരത്തെ കൊണ്ടുവരാന്‍ ശ്രമിക്കുന്ന കാര്യം വെളിപ്പെടുത്തിയത്.

ഫെഡറേഷനുമായി ബന്ധപ്പെടും

പോര്‍ച്ചീഗ് ഫുട്‌ബോള്‍ ഫെഡറേഷനുമായി ബന്ധപ്പെടാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് പട്ടേല്‍ വ്യക്തമാക്കി. ക്രിസ്റ്റ്യാനോയുടെ ഏജന്റുമായി സംസാരിക്കാനും ശ്രമിക്കും. ജൂലൈ ഏഴിന് ക്രിസ്റ്റ്യാനോ ഫ്രീയാണെങ്കില്‍ ലോകകപ്പിന്റെ ഡ്രോ ചടങ്ങില്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.

ക്രിസ്റ്റ്യാനോയില്ലെങ്കില്‍

ക്രിസ്റ്റിയാനോയ്ക്ക് ആ ദിവസം ഒഴിവില്ലെങ്കില്‍ ലോക ഫുട്‌ബോളിലെ മറ്റൊരു സൂപ്പര്‍ താരത്തെ കൊണ്ടുവരാന്‍ ശ്രമിക്കും. ചില മുന്‍ ഇതിഹാസതാരങ്ങള്‍ ഇതിനകം ഇന്ത്യയിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. അവരെക്കൂടാതെ ഇപ്പോള്‍ സജീവമായ ഒന്നോ രണ്ടോ സൂപ്പര്‍ താരങ്ങളെ കൂടി ഇന്ത്യയിലെത്തിക്കുമെന്നും പട്ടേല്‍ പറഞ്ഞു.

ഐ ലീഗ് തന്നെ നമ്പര്‍ വണ്‍

ദേശീയ ലീഗായ ഐ ലീഗ് തന്നെയാണ് ഇപ്പോഴും രാജ്യത്തെ നമ്പര്‍ വണ്‍ ടൂര്‍ണമെന്റെന്നു പട്ടേല്‍ പറഞ്ഞു. ഐ ലീഗിന്റെ പ്രാധാന്യം നഷ്ടപ്പെടാന്‍ ഒരിക്കലും അനുവദിക്കില്ല. അതേസമയം, ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) തുടരുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

 ക്ലബ്ബുകള്‍ക്ക് ഉപദേശം

ഐ ലീഗിലെ ക്ലബ്ബുകള്‍ തങ്ങുടെ ബ്രാന്‍ഡ് വാല്യു ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കേണ്ടതുണ്ടെന്ന് പട്ടേല്‍ പറഞ്ഞു. കൂടുതല്‍ പണം ചെലവഴിച്ച് താരങ്ങളെ കൊണ്ടുവന്നാല്‍ മാത്രം പോരാ. മറിച്ച് മറ്റു പല രീതികളിലൂടെയും തങ്ങളുടെ ടീമിനെ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ ശ്രമിക്കണമെന്നും പട്ടേല്‍ ആവശ്യപ്പെട്ടു.

English summary
All India Football Federation (AIFF) is trying to bring Cristiano Ronaldo on the day of world cup draw (July 7) in Mumbai.
Please Wait while comments are loading...