ലോകം കാത്തിരിക്കുന്ന പോരാട്ടം നാളെ, ക്രിസ്റ്റ്യാനോ റൊണാൾഡോ കഠിന പരിശീലനത്തിൽ

  • Posted By:
Subscribe to Oneindia Malayalam

ലോക ക്ലബ് ഫുട്‌ബോളിലെ രണ്ട് അതികായര്‍ നേര്‍ക്കുനേര്‍ വരുന്നതിന്റെ ആവേശത്തിലാണ് ഫുട്‌ബോള്‍ പ്രേമികള്‍. ബാഴ്‌സലോണയും റയല്‍ മാഡ്രിഡും തമ്മിലുള്ള പോരാട്ടം രണ്ട് വമ്പന്‍ ക്ലബുകള്‍ തമ്മിലുള്ള
മത്സരത്തേക്കാള്‍ രണ്ട് സൂപ്പര്‍ താരങ്ങള്‍ തമ്മിലുള്ള പോരാട്ടമായാണ് വിലയിരുത്തുപ്പെടുന്നത്. ലയണല്‍ മെസ്സിയോ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോ?

ആരാണ് മികച്ചതെന്ന ചോദ്യം എല്ലായ്‌പ്പോഴത്തെയും പോലെ നാളത്തെ എല്‍ ക്ലാസികോയിലും ഉയരും. ബാഴ്‌സയെ അവരുടെ തട്ടകത്തില്‍ നേരിടുന്നത് എളുപ്പമല്ലെന്ന് മറ്റാരേക്കാളും നന്നായി ക്രിസ്റ്റ്യാനോക്ക് അറിയാം. അതുകൊണ്ട് തന്നെ പരിശീലനത്തില്‍ യാതൊരു വിട്ടു വീഴ്ചക്കും തയ്യാറല്ല റോണോ.

ronalon

ടീമിനൊപ്പമുള്ള പരിശീലനത്തിന് പുറമെ പേഴ്‌സണല്‍ ട്രെയിനര്‍ ജാമീ റെയ്‌നോള്‍ഡ്‌സിനൊപ്പം കഠിന പരിശീലനത്തിലാണ് ക്രിസ്റ്റ്യാനോ. സീസണില്‍ പ്രതീക്ഷിച്ച തുടക്കം ലഭിച്ചില്ലെങ്കിലും കഴിഞ്ഞ മത്സരങ്ങളില്‍ ഫോമിലേക്കുയര്‍ന്നത് പോര്‍ച്ചുഗല്‍ താരത്തിന് ആശ്വാസം നല്‍കുന്നു. ശനിയാഴ്ച സ്‌പോര്‍ടിംഗ് ഗിഹോണിനെതിരായ മത്സരത്തില്‍ രണ്ട് ?ഗോള്‍ നേടിയ ക്രിസ്റ്റ്യാനോ ഈ വര്‍ഷം 50
ഗോളുകളെന്ന നേട്ടം സ്വന്തമാക്കിയിരുന്നു.

2009ല്‍ ബെര്‍ണബ്യൂവില്‍ എത്തിയ ശേഷം 23 എല്‍ ക്ലാസികോ മത്സരങ്ങളില്‍ ക്രിസ്റ്റ്യാനോ കളിച്ചിട്ടുണ്ട് നിലവില്‍ പോയിന്റ് പട്ടികയില്‍ മുന്നിലുള്ള റയലിന് ബാഴ്‌സയേക്കാള്‍ ഒന്‍പത് പോയിന്റിന്റെ വ്യത്യാസമുണ്ട്. അതുകൊണ്ട് തന്നെ ശനിയാഴ്ചത്തെ മത്സരം റയലിനേക്കാള്‍ ബാഴ്‌സക്കാണ് നിര്‍ണ്ണായകം.

English summary
El Clasico derby on Saturday ; Cristiano Ronaldo takes part in a high- velocity training drill
Please Wait while comments are loading...