ക്രൊയേഷ്യ അഞ്ചാം തവണയും ലോകകപ്പിന്, ഐറിഷിനെ തടഞ്ഞ് സ്വിസ് ടീമും വരുന്നു

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

ഏതന്‍സ്: ക്രൊയേഷ്യയും സ്വിറ്റ്‌സര്‍ലന്‍ഡും ഫിഫ ലോകകപ്പിന് യോഗ്യത നേടി. യൂറോപ്യന്‍ മേഖലാ പ്ലേ ഓഫിന്റെ ഇരുപാദത്തിലുമായി ഗ്രീസിനെ 1-4ന് തോല്‍പ്പിച്ചാണ് ക്രൊയേഷ്യന്‍ കുതിപ്പ്. സ്വിറ്റ്‌സര്‍ലന്‍ഡ് ഇരുപാദത്തിലുമായി 1-0ന് വടക്കന്‍ അയര്‍ലന്‍ഡിനെയും വീഴ്ത്തി.

ആര്‍എസ്എസുകാരന്റെ കൊല... തൃശൂരില്‍ നിരോധനാജ്ഞ, ഹര്‍ത്താല്‍

ആദ്യ പാദം ജയിച്ചതിന്റെ ബലത്തില്‍...

ആദ്യ പാദം ജയിച്ചതിന്റെ ബലത്തില്‍...

ഗ്രീസിലെ രണ്ടാം പാദം ഗോള്‍ രഹിതമായിരുന്നു. ആദ്യ പാദം ഹോം ഗ്രൗണ്ടില്‍ 4-1ന് ജയിച്ചതാണ് ക്രൊയേഷ്യക്ക് റഷ്യയിലേക്കുള്ള വഴി എളുപ്പമാക്കിയത്.സ്വിറ്റ്‌സര്‍ലന്‍ഡ് - വടക്കന്‍ അയര്‍ലന്‍ഡ് മത്സരവും ഗോള്‍ രഹിതം. ആദ്യപാദം ഏക ഗോളിന് എവേ മാച്ച് ജയിച്ചാണ് സ്വിസ് ടീം യോഗ്യത സമ്പാദിച്ചത്.

ക്രൊയേഷ്യന്‍ ചരിതം...

ക്രൊയേഷ്യന്‍ ചരിതം...

ക്രൊയേഷ്യക്കിത് അഞ്ചാം ലോകകപ്പാണ്. സ്വതന്ത്രമായതിന് ശേഷം പന്ത്രണ്ട് മേജര്‍ ടൂര്‍ണെമെന്റുകളില്‍ പത്തിലും ഈ ബാള്‍ക്കന്‍ രാജ്യം പങ്കാളിത്തം ഉറപ്പിച്ചു.

 നിര്‍ണായക തീരുമാനം..

നിര്‍ണായക തീരുമാനം..

ലോകകപ്പ് യോഗ്യത റൗണ്ടിന്റെ അവസാന മത്സരത്തിന് തൊട്ട് മുമ്പ് കോച്ച് ആന്റെ കാസിചിനെ പുറത്താക്കി സാകോ ഡാലിചിനെ ചുമതലപ്പെടുത്തിയത് നിര്‍ണായകമായി. ഇപ്പോഴും ഡാലിച് കരാര്‍ ഒപ്പുവെച്ചിട്ടില്ല.

ഗോള്‍ മാര്‍ജിന്‍

ഗോള്‍ മാര്‍ജിന്‍

സ്വിറ്റ്‌സര്‍ലന്‍ഡ് 0-0 വടക്കന്‍ അയര്‍ലന്‍ഡ്

ഇരുപാദ സ്‌കോര്‍ 1-0

ഗ്രീസ് 0-0 ക്രൊയേഷ്യ

ഇരുപാദ സ്‌കോര്‍ 1-4

English summary
croatia switzerland qualify fifa russia world cup
Please Wait while comments are loading...