ബാഴ്‌സ കൈയ്യൊഴിഞ്ഞ ബ്രസീലിയന്‍ താരം യുവെന്റസിന്റെ സൂപ്പര്‍ താരമായി, മാഞ്ചസ്റ്ററിലേക്ക് കൂടുമാറ്റം!!

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

ലണ്ടന്‍: യുവെന്റസിന്റെ ബ്രസീലിയന്‍ വിംഗ് ബാക്ക് ഡാനി ആല്‍വസിനെ റാഞ്ചാന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ മാഞ്ചസ്റ്റര്‍ സിറ്റി. രണ്ട് വര്‍ഷത്തെ കരാറില്‍ താരത്തെ ടീമില്‍ എത്തിക്കാനാണ് സിറ്റി കോച്ച് പെപ് ഗാര്‍ഡിയോളയുടെ ശ്രമം.

ബകാരി സഗ്ന, ഗേല്‍ ക്ലിച്ചി എന്നിവരുമായുള്ള കരാര്‍ അവസാനിച്ചതോടെ യൂറോപ്പിലെ ഏറ്റവും മിടുക്കനായ വിംഗ് ബാക്കിനെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ് സിറ്റി. അടുത്തിടെ, സിറ്റി പരിശീലകനായ പെപ് ഗാര്‍ഡിയോളയെ പുകഴ്ത്തി ഡാനി ആല്‍വസ് രംഗത്തെത്തിയിരുന്നു. പരിശീലകരിലെ ജീനിയസ് എന്നായിരുന്നു ആല്‍വസ് തന്റെ മുന്‍ കോച്ചായ പെപ് ഗോര്‍ഡിയോളയെ വിശേഷിപ്പിച്ചത്.

dani

ചാമ്പ്യന്‍സ് ലീഗില്‍ യുവെന്റസിനെ ഫൈനലിലെത്തിക്കുന്നതിലും സീരി എ കിരീടം നേടിക്കൊടുത്തതിലും നിര്‍ണായക പങ്ക് വഹിച്ച താരമാണ് ഡാനി ആല്‍വസ്. ബ്രസീല്‍ താരമായ ആല്‍വസ് സെവിയ്യക്കൊപ്പമാണ് യൂറോപ്പില്‍ തുടങ്ങിയത്. സെവിയ്യക്കൊപ്പം രണ്ട് യുവേഫ കപ്പുകള്‍ നേടിയ ശേഷം 2008ല്‍ ബാഴ്‌സലോണയിലെത്തി.

മൂന്ന് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളടക്കം 23 കിരീടങ്ങള്‍ ബാഴ്‌സക്കൊപ്പം ആല്‍വസ് നേടി. എന്നാല്‍, 2016ല്‍ ബാഴ്‌സലോണ ആല്‍വസിന് കരാര്‍ പുതുക്കി നല്‍കാന്‍ തയ്യാറായില്ല. ഇതില്‍ ബാഴ്‌സ മാനേജ്‌മെന്റിനോടുള്ള നീരസം പ്രകടിപ്പിച്ചു കൊണ്ടാണ് ആല്‍വസ് യുവെന്റസിലെത്തിയത്. ഇറ്റാലിയന്‍ ക്ലബ്ബിനൊപ്പം പുതിയ ഉയരങ്ങള്‍ കീഴടക്കിയ ആല്‍വസ് ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ വിലയേറിയ താരമാവുകയും ചെയ്തു.

English summary
Dani Alves set to join Manchester City
Please Wait while comments are loading...