ഡല്‍ഹി ഡൈനമോസിന് റയല്‍ മാഡ്രിഡ് കോച്ച്, കപ്പടിക്കാനുറച്ച് ഡല്‍ഹി

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബ് ഡല്‍ഹി ഡൈനമോസിന് റയല്‍ മാഡ്രിഡ് കോച്ച്. റയലിന്റെ മുന്‍ താരം മിഗ്വേല്‍ ഏഞ്ചല്‍ പോര്‍ച്ചുഗല്‍ ആണ് പുതിയ പരിശീലകന്‍. കഴിഞ്ഞ സീസണില്‍ ഇറ്റലിയുടെ ജിയാന്‍ലൂക സംബ്രോട്ടയായിരുന്നു ഡല്‍ഹിയുടെ പരിശീലകന്‍. അറുപത്തൊന്നു വയസുള്ള പോര്‍ച്ചുഗല്‍ 21 വര്‍ഷമായി പരിശീലക കരിയറിലുണ്ട്.

റയല്‍ മാഡ്രിഡിന്റെ സി, ബി ടീമുകളുടെ പരിശീലകനായിരുന്നു. സ്പാനിഷ് ലാ ലിഗ ക്ലബ്ബ് റേസിംഗ് ഡി സാന്റന്‍ഡെര്‍, ക്ലബ്ബ് ബൊളിവിയര്‍ (ബൊളിവിയ), ബ്രസീല്‍ ക്ലബ്ബ് അത്‌ലറ്റിക്കോ പാരനിയന്‍സെ എന്നിവിടങ്ങളിലും പരിശീലകനായിരുന്നു.

miguelangelportugal

റയല്‍ മാഡ്രിഡിന്റെ ടെക്‌നിക്കല്‍ ഡയറക്ടറായി രണ്ട് വര്‍ഷം പ്രവര്‍ത്തിച്ചിട്ടുണ്ട്. അള്‍ജീരിയന്‍ ക്ലബ്ബ് സ്‌പോര്‍ട്ടിഫ് കോണ്‍സ്റ്റാന്റിനോയിസിന്റെ മുഖ്യപരിശീലകനായിട്ടാണ് അവസാനമായി പ്രവര്‍ത്തിച്ചത്.

നാല് സീസണില്‍ റയലിനായി കളിച്ചിട്ടുണ്ട്. 1979-80 സീസണില്‍ റയലിനൊപ്പം സ്‌പെയ്‌നില്‍ ഇരട്ട കിരീടം നേടി. ഐ എസ് എല്‍, ഐ ലീഗ് മത്സരങ്ങള്‍ താന്‍ ധാരാളം കണ്ടിട്ടുണ്ട്. ഇന്ത്യന്‍ കളിക്കാരില്‍ വേഗതയും നിലവാരവും കളിയോടുള്ള താത്പര്യവും വ്യക്തമാണ് - കോച്ച് പോര്‍ച്ചുഗല്‍ പറഞ്ഞു.

delhidynamos

സംബ്രോട്ടക്ക് കീഴില്‍ കഴിഞ്ഞ സീസണില്‍ ഡല്‍ഹി മൂന്നാംസ്ഥാനത്താണ് ഫിനിഷ് ചെയ്തത്. സെമിഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനോട് 3-0ന് പരാജയപ്പെട്ടു. ദോഹ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എസ്പയര്‍ അക്കാദമിയുമായി ടെക്‌നിക്കല്‍ പങ്കാളിത്തത്തിനും ഡൈനമോസ് മാനേജ്‌മെന്റ് ധാരണയിലെത്തിയിട്ടുണ്ട്.

English summary
Delhi Dynamos unveil new coach ex-Madrid star Miguel Angel Portugal
Please Wait while comments are loading...