പുതുവര്‍ഷത്തില്‍ ബാഴ്‌സക്ക് പാളി ! ഫ്രീകിക്ക് ഗോളില്‍ മെസി തിളങ്ങിയത് ആശ്വാസം ! സ്‌പെയ്‌നില്‍ ബാഴ്‌സ മൂന്നാം സ്ഥാനത്തേക്ക്‌

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

മാഡ്രിഡ്: അവസാന മിനുട്ടില്‍ ലയണല്‍ മെസിയുടെ തകര്‍പ്പന്‍ ഫ്രീകിക്ക് ഗോള്‍ ! വിജയം ഉറപ്പിച്ചു നിന്ന വിയ്യാറയലിന് ബാഴ്‌സലോണ സമനിലയുടെ ഷോക്ക് നല്‍കിയത് ഈ ഗോളിലായിരുന്നു. സ്പാനിഷ് ലാ ലിഗയിലെ മറ്റ് മത്സരങ്ങളില്‍ റയല്‍ ബെറ്റിസ് 2-0ന് ലെഗാനെസിനെയും സെല്‍റ്റ വിഗോ 3-1ന് മലഗയെയും തോല്‍പ്പിച്ചു. അത്‌ലറ്റിക്കോ ബില്‍ബാവോ-അലാവ്‌സ് മത്സരം ഗോള്‍രഹിതം.

നാല്‍പ്പത്തൊമ്പതാം മിനുട്ടില്‍ നികോള സാന്‍സനാണ് വിയ്യാറയലിന് ലീഡ് ഗോള്‍ നേടിയത്. അലക്‌സാന്‍ദ്രെ പാറ്റോയുടെ പാസിലായിരുന്നു ഈ ഗോള്‍. എതിര്‍ തട്ടകത്തില്‍ പൊരുതിക്കളിച്ച ബാഴ്‌സലോണക്കായി മെസി തകര്‍ത്താടി. മെസിയുടെ ഒരോ ഷോട്ട് പോസ്റ്റില്‍ തട്ടിത്തെറിച്ചു. മെസിയുടെ മറ്റൊരു മുന്നേറ്റത്തില്‍ വിയ്യാറയലിന്റെ ബ്രൂണോ പന്ത് കൈകൊണ്ട് തട്ടി. പെനാല്‍റ്റി വിധിക്കുവാന്‍ റഫറി മടിച്ചു നിന്നത് പ്രതിഷേധത്തിനിടയാക്കി.

lionel

വിന്റര്‍ ബ്രേക്കിന് ശേഷം ബാഴ്‌സയുടെ ലാ ലിഗ തുടക്കം നിരാശപ്പെടുത്തുന്നതായി. പതിനേഴ് മത്സരങ്ങളില്‍ 35 പോയിന്റുമായി ബാഴ്‌സ മൂന്നാം സ്ഥാനത്താണിപ്പോള്‍. മുപ്പത്താറ് പോയിന്റുള്ള സെവിയ്യയാണ് രണ്ടാം സ്ഥാനത്ത്. പതിനാറ് മത്സരങ്ങളില്‍ നിന്ന് നാല്‍പത് പോയിന്റുമായി റയല്‍മാഡ്രിഡ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു.

ബാഴ്‌സ കോച്ച് ലൂയിസ് എന്റിക്വെക്ക് ക്ലബ്ബില്‍ നൂറ്റമ്പതാം മത്സരമായിരുന്നു ഇത്. ലൂയിസ് സുവാരസ്, നെയ്മര്‍, മെസി ത്രയങ്ങളുടെ ബലത്തില്‍ മികച്ച വിജയം തന്നെ ലൂയിസ് ആഗ്രഹിച്ചിരുന്നു. നിരവധി അവസരങ്ങള്‍ ബാഴ്‌സ സ്‌ട്രൈക്കര്‍മാര്‍ പാഴാക്കി. ലൂയിസ് സുവാരസ് 99 ഗോളുകളില്‍ നില്‍ക്കുകയാണ്. ബാഴ്‌സക്കായി നൂറ് ഗോള്‍ തികയ്ക്കാന്‍ സുവാരസിന് അവസരം ലഭിച്ചിരുന്നു. പക്ഷേ, അതെല്ലാം പാളി.

സ്‌കോര്‍

വിയ്യാറയല്‍ 1-1 ബാഴ്‌സലോണ

അത്‌ലറ്റികോ ബില്‍ബാവോ 0-0 അലാവ്‌സ്

റയല്‍ ബെറ്റിസ് 2-0 ലെഗാനെസ്

സെല്‍റ്റ വിഗോ 3-1 മലാഗ.

English summary
Despite Lionel Messi's last minute free-kick Barcelona lose ground on Real Madrid
Please Wait while comments are loading...