ഇനി ഫിഫ തകര്‍ക്കും, ഡിയഗോ മറഡോണ ഫിഫയിലേക്ക് വരികയല്ലേ!

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

ബ്യൂണസ്‌ഐറിസ്: അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ഇതിഹാസം ഡിയഗോ മറഡോണ ആഗോള ഫുട്‌ബോള്‍ സംഘടനയായ ഫിഫയുടെ അംബാസഡര്‍ പദവിയില്‍. മറഡോണ തന്നെയാണ് ഇക്കാര്യം ഫെയ്‌സ്ബുക്ക് പേജിലൂടെ സ്ഥിരീകരിച്ചത്. ഒടുവില്‍ എന്റെ സ്വപ്‌നം പൂവണിഞ്ഞിരിക്കുന്നു. അഴിമതി രഹിതമായ സുതാര്യമായ ഫിഫയുമായ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചിരിക്കുന്നു. ജനങ്ങള്‍ ഇഷ്ടപ്പെടുന്ന ഫുട്‌ബോളിനായി ഫിഫയോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഭാഗ്യമുണ്ടായിരിക്കുന്നു - മറഡോണ പറഞ്ഞു.

1986 ലോകകപ്പ് കിരീടം അര്‍ജന്റീനക്ക് നേടിക്കൊടുത്ത മറഡോണ വര്‍ഷങ്ങളായി ഫിഫയിലെ അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തിയിരുന്നു. മുന്‍ ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്ററിനെ പുറത്താക്കാന്‍ മറഡോണ ശക്തമായി രംഗത്തുണ്ടായിരുന്നു. ഫിഫയിലെ സുതാര്യമല്ലാത്ത പണമിടപാടുകളുടെ പേരില്‍ സെപ് ബ്ലാറ്റര്‍ പുറത്താവുകയും ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു ഫിഫ എത്തിക്‌സ് സമിതി.

maradona

അര്‍ജന്റീനക്കായി 91 മത്സരങ്ങള്‍ കളിച്ച മറഡോണ ബൊക്ക ജൂനിയേഴ്‌സ്, നാപോളി, ബാഴ്‌സലോണ ക്ലബ്ബുകള്‍ക്കായും കളിച്ചിട്ടുണ്ട്.

ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ പ്രത്യേക താത്പര്യമെടുത്താണ് മറഡോണയെ അംബാസഡര്‍ പദവിയിലേക്ക് കൊണ്ടു വരുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ഇന്‍ഫാന്റിനോ ഫിഫ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.

English summary
Diego Maradona given FIFA ambassadorial role
Please Wait while comments are loading...