മറഡോണയെ തൊട്ടു കളിച്ചാല്‍ പൊള്ളുമെന്ന് ആല്‍വസിന് ബോധ്യമായിട്ടുണ്ടാകും, മൂപ്പര് വേറെ ലെവലാണ് ഭായ്!!

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

ബ്യൂണസ്‌ഐറിസ്: അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ഇതിഹാസം ഡിയഗോ മറഡോണയും ബ്രസീലിന്റെ വിംഗ് ബാക്ക് ഡാനി ആല്‍വസും തമ്മില്‍ പൊരിഞ്ഞ വാക്‌പോര്.  കൈ കൊണ്ട് ഗോള്‍ നേടി അര്‍ജന്റീനക്ക് ലോകകപ്പ് നേടിക്കൊടുത്ത മറഡോണ തലമുറകള്‍ക്ക് മാതൃകയല്ലെന്നും തന്റെ മക്കളോട് മറഡോണയെ കുറിച്ച് പറഞ്ഞു കൊടുക്കാറില്ലെന്നും ആല്‍വസ് ബ്രസീലില്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഇത് മറഡോണയെ ചൊടിപ്പിച്ചു. ആല്‍വസ് ഒരു വിഡ്ഡിയാണ് എന്നാണ് മറഡോണ പ്രതികരിച്ചത്. 26 പാസുകള്‍ ചെയ്യുന്ന ഒരു വിംഗ് ബാക്ക്. ആ പൊസിഷനില്‍ മാത്രമാണ് അയാള്‍ക്ക് ഫുട്‌ബോള്‍. ഗ്രൗണ്ട് മുഴുവന്‍ ആ കളി നിറഞ്ഞു നില്‍ക്കുന്നുവെന്ന് അയാള്‍ക്കറിയില്ല. വലത് വിംഗില്‍ നാല് മുന്നേറ്റം നടത്തും അതിലേറെ ഫൗളും ചെയ്യും. അതാണ് ആല്‍വസ് എന്ന വിഡ്ഢി - മറഡോണ പൊട്ടിത്തെറിച്ചു.

danialves

ബ്രസീലിന് മികച്ച വിംഗ് ബാക്കുകളുണ്ടായിട്ടുണ്ട്. കഫുവും മെയ്‌കോണും അതില്‍പ്പെട്ടവരാണെന്നും മറഡോണ പറഞ്ഞു. 1986 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ക്വാര്‍ട്ടറിലാണ് മറഡോണ ഗോളി പീറ്റല്‍ ഷില്‍ട്ടനെ കബളിപ്പിച്ച് കൈ കൊണ്ട് ഗോളടിച്ചത്.

English summary
Diego Maradona has slammed Dani Alves is an idiot
Please Wait while comments are loading...