ലാ ലിഗ ഡെര്‍ബിയില്‍ എസ്പാനിയോളിനെ ബാഴ്‌സലോണ തകര്‍ത്തു, മെസിക്ക് ഹാട്രിക്ക്‌

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ മെസിയുടെ ഹാട്രിക്ക് മികവില്‍ ബാഴ്‌സലോണക്ക് അഞ്ച് ഗോള്‍ ജയം. എസ്പാനിയോളാണ് കാറ്റലന്‍ ക്ലബ്ബിന്റെ ചൂടറിഞ്ഞത്. 26, 35, 67 മിനുട്ടുകളിലാണ് മെസിയുടെ ഹാട്രിക്ക്. എണ്‍പത്തേഴാം മിനുട്ടില്‍ പീക്വെയും അവസാന മിനുട്ടില്‍ ലൂയിസ് സുവാരസും സ്‌കോര്‍ ചെയ്തു.


നൂറ് ശതമാനം ബാഴ്‌സ...

സീസണില്‍ മൂന്ന് ലീഗ് മത്സരങ്ങളും ബാഴ്‌സ ജയിച്ചു. ഒരു ഗോള്‍ പോലും വഴങ്ങിയിട്ടില്ല. ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡ് ഒരു സമനില വഴങ്ങി.

barcelona

ഡെംബെലെ ഇംപാക്ട്...

മുന്‍ ബൊറുസിയ ഡോട്മുണ്ട് സ്‌ട്രൈക്കര്‍ ഉസ്മാന്‍ ഡെംബെലെ ബാഴ്‌സലോണക്കായി ഗോളടിച്ചില്ലെങ്കിലും ലൂയിസ് സുവാരസ് നേടിയഗോളിന് പിറകില്‍ ഡെംബെലെ ആയിരുന്നു.


lionelmessi1


ഗോള്‍ നില..

റയല്‍ മാഡ്രിഡ് 1-1 ലെവന്റെ

ബാഴ്‌സലോണ 5-0 എസ്പാനിയോള്‍

വലന്‍ഷ്യ 0-0 അത്‌ലറ്റിക്കോ മാഡ്രിഡ്

സെവിയ്യ 3-0 എയ്ബര്‍

English summary
messi scored hat trick Easy derby win for Barcelona,
Please Wait while comments are loading...