വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

നെയ്മറിന്റെ ഗോളില്ലാതെയും പി എസ് ജി ജയിച്ചു, കവാനിയാണ് താരമായത്‌

ഫ്രഞ്ച് ലീഗില്‍ നെയ്മറുടെ പി എസ് ജി വിജയം തുടര്‍ന്നു. തുടരെ നാലാം മത്സരത്തിലും പി എസ് ജി ജയിച്ചു കയറിയത് ഉറുഗ്വെ സ്‌ട്രൈക്കര്‍ എഡിന്‍സന്‍ കവാനിയുടെ ഇരട്ട ഗോളുകളിലാണ്.

By കാശ്വിന്‍

പാരിസ്: ഫ്രഞ്ച് ലീഗില്‍ നെയ്മറുടെ പി എസ് ജി വിജയം തുടര്‍ന്നു. തുടരെ നാലാം മത്സരത്തിലും പി എസ് ജി ജയിച്ചു കയറിയത് ഉറുഗ്വെ സ്‌ട്രൈക്കര്‍ എഡിന്‍സന്‍ കവാനിയുടെ ഇരട്ട ഗോളുകളിലാണ്.

സെയിന്ററ് എറ്റീനക്കെതിരെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു ജയം. ഇരുപതാം മിനുട്ടില്‍ പെനാല്‍റ്റി ഗോളിലാണ് കവാനി ലീഡ് നേടിക്കൊടുത്തത്. അമ്പത്തൊന്നാം മിനുട്ടില്‍ തിയഗോ മോട്ടയുടെ ഗോളില്‍ പി എസ് ജി ലീഡ് വര്‍ധിപ്പിച്ചു. എണ്‍പത്തൊമ്പതാം മിനുട്ടില്‍ കവാനിയുടെ രണ്ടാം ഗോളില്‍ ജയം ആധികാരികമായി.

cavani-26-1503732264.jpg -Properties

പി എസ് ജിക്കായി സീസണില്‍ ആദ്യം കളിച്ച മൂന്ന് മത്സരത്തിലും സ്‌കോര്‍ ചെയ്ത നെയ്മറിന് നാലാം മത്സരത്തില്‍ ഗോളടി സാധ്യമായില്ല. എന്നാല്‍ ഗ്രൗണ്ടില്‍ ഊര്‍ജസ്വലതയോടെ നെയ്മര്‍ ഓടിക്കളിച്ചത് പി എസ് ജി ജയത്തില്‍ നിര്‍ണായകമായി.

നാല് മത്സരങ്ങളില്‍ പന്ത്രണ്ട് പോയിന്റുമായി പി എസ് ജി ലീഗ് ടേബിളില്‍ ഒന്നാം സ്ഥാനത്ത്. മൂന്ന് മത്സരങ്ങളില്‍ ഒമ്പത് പോയിന്റുമായി മൊണാക്കോ തൊട്ടുപിറകില്‍. സെയിന്റ് എറ്റിനക്കും ഒമ്പത് പോയിന്റുണ്ട്. ഏഴ് പോയിന്റോടെ ലിയോണ്‍ നാലാം സ്ഥാനത്ത്.

ഗോള്‍ നില

പി എസ് ജി 3-0 സെയിന്റ് എറ്റീനെ

Story first published: Saturday, August 26, 2017, 12:57 [IST]
Other articles published on Aug 26, 2017
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X