പോളിഷ് വല കീറിയത് മൂന്ന് തവണ, ഈ ഇംഗ്ലണ്ട് വേറെ ലെവലാണ്

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

യൂറോ അണ്ടര്‍ 21 ചാമ്പ്യന്‍ഷിപ്പില്‍ ഇംഗ്ലണ്ട് സെമിയില്‍. ഗ്രൂപ്പ് എയില്‍ പോളണ്ടിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇംഗ്ലീഷ് കുതിപ്പ്.

ആറാം മിനുട്ടില്‍ ഗ്രേയിലൂടെ ഇംഗ്ലണ്ട് എക്കൗണ്ട് തുറന്നു. അറുപത്തൊമ്പതാം മിനുട്ടില്‍ ജാ മുര്‍ഫിയും എണ്‍പത്തിരണ്ടാം മിനുട്ടില്‍ ബാക്കറും സ്‌കോര്‍ ചെയ്തു. പെനാല്‍റ്റിയിലൂടെയാണ് ബാക്കറിന്റെ സ്‌കോറിംഗ്. എണ്‍പത്തിരണ്ടാം മിനുട്ടില്‍ ബെഡനാറെകിന് ചുവപ്പ് കാര്‍ഡ് കണ്ടത് പോളണ്ടിന്റെ അംഗബലം കുറച്ചു.

football

മൂന്ന് മത്സരങ്ങളില്‍ ഏഴ് പോയിന്റാണ് ഇംഗ്ലണ്ടിന്. ആറ് പോയിന്റുമായി സ്ലോവാക്യയാണ് രണ്ടാം സ്ഥാനത്ത്. സ്വീഡന്‍ രണ്ട് പോയിന്റുമായി മൂന്നാം സ്ഥാനത്തും ഒരു പോയിന്റുമായി പോളണ്ട് നാലാം സ്ഥാനത്തും.

ഗോള്‍ നില

ഇംഗ്ലണ്ട് 3-0 പോളണ്ട്‌

English summary
England reached the semi-finals of the European Under-21 Championship
Please Wait while comments are loading...