ബാഴ്‌സലോണ ആദ്യമായി യൂറോപ്യന്‍ കപ്പുയര്‍ത്തിയത് ഈ താരത്തിന്റെ ഗോളില്‍, ആ താരം ബാഴ്‌സയുടെ അടുത്ത കോച്ചാകും!!

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

ലണ്ടന്‍: ബാഴ്‌സലോണയുടെ പരിശീലകനാകുക എന്ന സ്വപ്‌നവും, എന്തു വന്നാലും റയല്‍ മാഡ്രിഡിന്റെ പരിശീലകനാകില്ല എന്ന ശപഥവും എടുത്ത പ്രീമിയര്‍ ലീഗ് പരിശീലകനെ കുറിച്ച് കേട്ടിട്ടുണ്ടോ. എന്നാല്‍, അങ്ങനെയൊരാള്‍ ഉണ്ട്. എവര്‍ട്ടന്റെ ഡച്ച് കോച്ച് റൊനാള്‍ഡ് കോമാന്‍.

ബാഴ്‌സയുടെ വിജയഗോള്‍ നേടി...

ബാഴ്‌സയുടെ വിജയഗോള്‍ നേടി...

ബാഴ്‌സലോണയുടെ മുന്‍ സൂപ്പര്‍ താരമാണ് കോമാന്‍. 1992 ല്‍ ബാഴ്‌സലോണ ആദ്യമായി യൂറോപ്യന്‍ കപ്പ് നേടുന്നത് കോമാന്റെ ഗോളിലാണ്. ബാഴ്‌സയുടെ പുതിയ പരിശീലകനായി റൊനാള്‍ഡ് കോമാന്‍ വരുമെന്നാണ് കേള്‍ക്കുന്നത്.

എന്റിക്വെയുടെ പകരക്കാരന്‍ ?

എന്റിക്വെയുടെ പകരക്കാരന്‍ ?

ലൂയിസ് എന്റിക്വെ സീസണോടെ ക്ലബ്ബ് വിടാനിരിക്കുകയാണ്. പ്രൊഫഷണല്‍ കോച്ച് എന്ന നിലക്ക് ബാഴ്‌സയെ പരിശീലിപ്പിക്കുന്നത് തന്റെ സ്വപ്‌നമാണെന്ന് സ്‌പോര്‍ട് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

ഫസ്റ്റ് ലൗ ഹോളണ്ട്, സെക്കന്‍ഡ് ലൗ ബാഴ്‌സ..

ഫസ്റ്റ് ലൗ ഹോളണ്ട്, സെക്കന്‍ഡ് ലൗ ബാഴ്‌സ..

ഹോളണ്ടിന്റെ പരിശീലകനാവുക എന്നതാണ് ആദ്യ ഇഷ്ടം. പക്ഷേ, എവര്‍ട്ടനുമായി കരാറുള്ളതിനാല്‍ ഇടക്കാലത്ത് അവസരം ലഭിച്ചെങ്കിലും അതേറ്റെടുക്കാന്‍ സാധിച്ചില്ല. രണ്ടാമത്തെ ഇഷ്ടം ബാഴ്‌സലോണയോടാണ്.

എവര്‍ട്ടനില്‍ പുത്തന്‍ പദ്ധതി...

എവര്‍ട്ടനില്‍ പുത്തന്‍ പദ്ധതി...

എവര്‍ട്ടന്റെ പരിശീലകന്‍ എന്ന നിലയില്‍ കോമാന്‍ പുതിയ പദ്ധതികള്‍ ആവീഷ്‌കരിക്കുന്ന തിരക്കിലാണ്. അതില്‍ പ്രധാനം അടുത്ത സീസണില്‍ ചാമ്പ്യന്‍സ് ലീഗ് സ്‌പോട് കരസ്ഥമാക്കലാണ്.

കോമാനിലെ ഫിലോസഫര്‍...

കോമാനിലെ ഫിലോസഫര്‍...

ജീവിതത്തിലായാലും ഫുട്‌ബോളിലായാലും എല്ലാ കാര്യങ്ങളും തുറന്നു പറയണം, ചര്‍ച്ച ചെയ്യണം എന്ന തുറന്ന നിലപാടാണ് കോമാനുള്ളത്.

ഞാനൊരിക്കലും റയല്‍ മാഡ്രിഡിനെ പരിശീലിപ്പിക്കില്ല. പക്ഷേ, ആ ക്ലബ്ബിനോടെനിക്ക് ഏറെ ബഹുമാനമുണ്ട് - കോമാന്‍ പറയുന്നു.

ബാഴ്‌സയിലാണെനിക്ക് ചരിത്രമുള്ളത്, അതുകൊണ്ട് റയലിനൊപ്പം സഹകരിക്കുക പ്രയാസമാണെന്നും റൊനാള്‍ഡ് കോമാന്‍ തുറന്ന് പറയുന്നു.

English summary
Everton boss Ronald Koeman has admitted that his dream is to coach Barcelona
Please Wait while comments are loading...