വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

കൊല്‍ക്കത്തയില്‍ ഗോള്‍ മഴയില്ല... ഗോവയ്ക്ക് ബ്രേക്ക്, സീസണിലെ ആദ്യ സമനില

എടികെ- ഗോവ മല്‍സരം 1-1ന് അവസാനിക്കുകയായിരുന്നു

By Manu

കൊല്‍ക്കത്ത: ഐഎസ്എല്ലില്‍ 2018ലെ ആദ്യ പോരാട്ടം സമനിലയില്‍ കലാശിച്ചു. നിലവിലെ ചാംപ്യന്‍മാരായ എടിക്കെയും മുന്‍ റണ്ണറപ്പായ എഫ്‌സി ഗോവയും തമ്മിലുള്ള മല്‍രസരമാണ് സമനിലയില്‍ പിരിഞ്ഞത്. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ ഒരു ഗോളിനു പിന്നിട്ടുനിന്ന ശേഷമാണ് ഗോവ സമനില പിടിച്ചുവാങ്ങിയത്.

1

ഈ സീസണില്‍ ടീമിനൊപ്പം ചേര്‍ന്ന മുന്‍ അയര്‍ലന്‍ഡ് സൂപ്പര്‍ താരം റോബി കീനിന്റെ ഗോളില്‍ നാലാം മിനിറ്റില്‍ത്തന്നെ കൊല്‍ക്കത്ത ലീഡ് കരസ്ഥമാക്കിയിരുന്നു. എന്നാല്‍ തോല്‍ക്കാന്‍ മനസ്സില്ലാത്ത ഗോവ വിട്ടുകൊടുത്തില്ല. 24ാം മിനിറ്റില്‍ ഫെറാന്‍ കൊറോമിനാസിന്റെ ഗോളിലാണ് ഗോവ ചാംപ്യന്‍മാരെ പിടിച്ചുകെട്ടിയത്. വിജയഗോളിനായി ഇരുടീമിനും പിന്നീട് അവസരങ്ങള്‍ ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല.

2

എതിരാളികള്‍ക്കുമേല്‍ ഗോള്‍ വര്‍ഷിച്ചു മുന്നേറുന്ന ഗോവയ്ക്കു സീസണില്‍ നേരിട്ട ആദ്യ സമനില കൂടിയാണിത്. ഏഴു കളികളില്‍ നിന്നും 13 പോയിന്റുമായി ഗോവ നാലാം സ്ഥാനത്താണ്. ഏഴു മല്‍സരങ്ങളില്‍ 19 ഗോളുകളാണ് ഗോവ ഇതുവരെ അടിച്ചുകൂട്ടിയത്. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം ഗോളുകള്‍ നേടിയ ടീം കൂടിയാണ് ഗോവ. കഴിഞ്ഞ മല്‍സരത്തില്‍ കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് കൊല്‍ക്കത്ത ഗോവയ്‌ക്കെതിരേ ഇറങ്ങിയത്. കീഗന്‍ പെരേരയ്ക്കു പകരം അശുതോഷ് മെഹ്ത ടീമിലെത്തി. മറുഭാഗത്ത് പൂനെ സിറ്റിയെ പരാജയപ്പെടുത്തിയ തൊട്ടുമുമ്പത്തെ കളിയിലെ അതേ ടീമിനെ തന്നെ ഗോവ നിലനിര്‍ത്തുകയായിരുന്നു.

Story first published: Thursday, January 4, 2018, 9:21 [IST]
Other articles published on Jan 4, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X