വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഗോള്‍ മഴ പെയ്യിച്ച് ഗോവന്‍ കുതിപ്പ്, ഡല്‍ഹി ഡൈനാമോസിന് നാണം കെട്ട തോല്‍വി

By Staff

ദില്ലി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എഫ് സി ഗോവയുടെ പടയോട്ടം തുടരുന്നു. ശനിയാഴ്ച ദില്ലിയില്‍ നടന്ന മത്സരത്തില്‍ ഡല്‍ഹി ഡൈനാമോസിനെ അവരുടെ തട്ടകത്തില്‍ വെച്ച് 5-1ന് തകര്‍ത്താണ് ഗോവന്‍ ടീം കരുത്തു കാട്ടിയത്. തുടര്‍ച്ചയായി രണ്ടാം മത്സരത്തിലാണ് 'സാംബാ ചുണക്കുട്ടികള്‍' അഞ്ച് ഗോള്‍ നേടുന്നത്.

കഴിഞ്ഞ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ 5-2ന് തോല്‍പ്പിച്ചിരുന്നു. ഈ വിജയത്തോടെ 12 പോയിന്റും മെച്ചപ്പെട്ട ഗോള്‍ ശരാശരിയുമായി എഫ്‌സി ഗോവ പട്ടികയില്‍ ഏറ്റവും മുന്നിലെത്തി. ഇത്ര തന്നെ പോയിന്‍രുമായി ബാംഗ്ലൂര്‍ എഫ്‌സിയാണ് രണ്ടാം സ്ഥാനത്തുള്ളത്. കേരള ബ്ലാസ്റ്റേഴ്‌സ് ആറു പോയിന്റുമായി ഏഴാം സ്ഥാനത്താണ്.

FC Goa

ആദ്യ ഗോള്‍ പിറന്നത് ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിലായിരുന്നു.ഫെറാന്‍ കൊറൊമിനസിലൂടെയായിരുന്നു തുടക്കം. വെറും രണ്ടു മിനിറ്റിനുള്ളില്‍ മാനുവല്‍ ലാന്‍സറോട്ട ലീഡ് ഉയര്‍ത്തി. കളിയുടെ 62ാം മിനിറ്റില്‍ കാലു ഉചെ ആതിഥേയര്‍ക്കായി വലകുലുക്കി. എന്നാല്‍ 84ാം മിനിറ്റില്‍ പ്രീതമിന്റെ സെല്‍ഫ് ഗോളും 85ാം മിനിറ്റില്‍ അഡ്രിയാന്‍ കൊലുങ്കയുടെയും 88ാം മിനിറ്റില്‍ മാനുവല്‍ അറാനയുടെ സൂപ്പര്‍ ഗോളുകളും ചേര്‍ന്നതോടെ ദില്ലിയുടെ പതനം പൂര്‍ത്തിയായി

ഞായറാഴ്ച രണ്ടു മത്സരങ്ങളാണുള്ളത്. വൈകുന്നേരം 5.30ന് നടക്കുന്ന മത്സരത്തില്‍ ബെംഗളൂരൂ എഫ്‌സി ചെന്നൈയിന്‍ എഫ്‌സിയുമായും മുംബൈ സിറ്റി, അത് ലറ്റികോ ഡി കൊല്‍ക്കത്തയുമായും ഏറ്റുമുട്ടും. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം വെള്ളിയാഴ്ച ചെന്നൈയിന്‍ എഫ്‌സിക്കെതിരേയാണ്.

Story first published: Sunday, December 17, 2017, 12:08 [IST]
Other articles published on Dec 17, 2017
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X