അയാക്‌സിന് മോഹഭംഗം, ഫെയനൂര്‍ദീന് സ്വപ്‌നസാഫല്യം, ഡിര്‍ക് ക്യുയിറ്റിന് ജന്മസുകൃതം!!!

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

ആംസ്റ്റര്‍ഡാം: 1999ന് ശേഷം ഇതാദ്യമായി ഫെയര്‍നൂദ് ഡച്ച് ഫുട്‌ബോള്‍ ലീഗ് കിരീടം സ്വന്തമാക്കി. ലീഗിലെ അവസാന മത്സരത്തില്‍ ഫെയര്‍നൂദ് 3-1ന് ഹെറാകിള്‍സ് അല്‍മെലോയെ കീഴടക്കിയാണ് ലീഗ് കിരീടം സ്വന്തമാക്കിയത്.

കിരീടപ്പോരില്‍ അവസാന മത്സരം വരെ ഒപ്പമുണ്ടായിരുന്ന അയാക്‌സ് അവസാന റൗണ്ടില്‍ വില്ലെം ക്ലബ്ബിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചെങ്കിലും ഒരു പോയിന്റ് പിറകിലായി.

ക്യാപ്റ്റന്റെ ഹാട്രിക്ക്...

ക്യാപ്റ്റന്റെ ഹാട്രിക്ക്...

ഫെയനൂര്‍ദ് അവസാന മത്സരത്തില്‍ തോറ്റിരുന്നെങ്കില്‍ അയാക്‌സ് ചാമ്പ്യന്‍മാരാകുമായിരുന്നു. എന്നാല്‍, ക്യാപ്റ്റന്‍ ഡിര്‍ക് ക്യുയിറ്റിന്റെ ഹാട്രിക്ക് മികവില്‍ ഫെയനൂര്‍ദ് പതിനെട്ട് വര്‍ഷത്തെ കാത്തിരിപ്പിന് അറുതി വരുത്തി.

മുപ്പത്തെട്ടാം സെക്കന്‍ഡില്‍ ഡിര്‍ ക്യുയിറ്റ് ഗോളടി തുടങ്ങി. പന്ത്രണ്ടാം മിനുട്ടിലും എണ്‍പത്തിനാലാം മിനുട്ടില്‍ പെനാല്‍റ്റി ഗോളിലും ക്യുയിറ്റ് ഹാട്രിക്ക് പൂര്‍ത്തിയാക്കി. എണ്‍പത്തൊമ്പതാം മിനുട്ടില്‍ വാന്‍ ഒയിന്‍ ഹെറാകിള്‍സിന്റെ ആശ്വാസ ഗോള്‍ നേടി.

സീസണ്‍ മുഴുവന്‍ ഒന്നാമന്‍...

സീസണില്‍ ഒരിക്കല്‍ പോലും ഒന്നാം സ്ഥാനം നഷ്ടപ്പെടുത്താതെയാണ് ഫെയനൂര്‍ദ് ഇത്തവണ ചാമ്പ്യന്‍മാരായത്. 1997-98 സീസണില്‍ അയാക്‌സ് ഡച്ച് ചാമ്പ്യന്‍മാരായതിന് ശേഷം ആദ്യമായിട്ടാണ് ഒരു ടീം സീസണ്‍ മുഴുവന്‍ ഒന്നാം സ്ഥാനത്ത് നിന്നു കൊണ്ട് കപ്പുയര്‍ത്തുന്നത്.

അയാക്‌സിന്റെ യുവത്വം...

അയാക്‌സിന്റെ യുവത്വം...

യൂറോപ ലീഗ ഫൈനലില്‍ എത്തി നില്‍ക്കുന്നു അയാക്‌സിന്റെ യുവനിരയുടെ മഹത്വം. ഡച്ച് ലീഗിലെ അവസാന മത്സരത്തില്‍ കോച്ച് പീറ്റര്‍ ബോസ് അണിനിരത്തിയ അയാക്‌സ് ടീമിന്റെ ശരാശരി പ്രായം 20 വര്‍ഷവും 139 ദിവസവുമാണ്. ഡച്ച് ലീഗ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നിരയായി ഇത് മാറി. ഇരുപത്തൊന്ന് വയസിന് മുകളിലുള്ള ഏക താരം ക്യാപ്റ്റന്‍ ഡാവി ക്ലാസെനാണ്.

ഗോള്‍ നില...

ഗോള്‍ നില...

ഫെയര്‍നൂദ് 3-1 ഹെറാകിള്‍സ്

ഡെന്‍ ഹാഗ് 4-1 എക്‌സെല്‍സിയര്‍

അല്‍കമാര്‍ 2-3 എഫ് സി ഉത്രെച്റ്റ്

എഫ് സി ട്വെന്റെ 3-5 എഫ് സി ഗ്രോനിന്‍ജെന്‍

പി എസ് വി ഐന്തോവന്‍ 4-1 സ്വൊലെ

വില്ലെം 1-3 അയാക്‌സ്

പോയിന്റ് പട്ടിക...

പോയിന്റ് പട്ടിക...

ഫെയനൂര്‍ദ് 34 82

അയാക്‌സ് 34 81

ഐന്തോവന്‍ 34 76

English summary
Feyenoord won their first Dutch title since 1999
Please Wait while comments are loading...