ഫിഫ ബെസ്റ്റ് പ്ലെയര്‍ വോട്ടിംഗില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂപ്പറായി, കോച്ച് തനി ഫ്‌ളോപ്പും! വോട്ടിംഗ് വിശേഷങ്ങള്‍ അറിയാം..

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

ഫിഫ ദ ബെസ്റ്റ് പ്ലെയര്‍ അവാര്‍ഡ് ജേതാവിനെ കണ്ടെത്തുന്നത് പ്രധാനമായും വോട്ടിംഗിലൂടെയാണ്. ഫിഫക്ക് കീഴിലുള്ള അംഗരാജ്യങ്ങളിലെ ദേശീയ ടീം ക്യാപ്റ്റന്‍മാരും കോച്ചുമാരും ഫസ്റ്റ്, സെക്കന്‍ഡ്, തേര്‍ഡ് വോട്ടുകള്‍ ചെയ്യും. ഫസ്റ്റ് വോട്ടിന് അഞ്ച് പോയിന്റും സെക്കന്‍ഡ് വോട്ടിന് മൂന്ന് പോയിന്റും തേര്‍ഡ് വോട്ടിന് ഒരു പോയിന്റുമാണ്. ലോകഫുട്‌ബോളറാകാന്‍ മത്സരിച്ച ക്രിസ്റ്റിയാനോയും മെസിയും ക്യാപ്റ്റന്‍മാരാണ്. അവര്‍ക്ക് ആര്‍ക്ക് ചെയ്തു? ഫുട്‌ബോള്‍ പ്രേമികളെല്ലാം അറിയാന്‍ ആഗ്രഹിക്കുന്ന കാര്യമാകും ഇത്.

ക്രിസ്റ്റിയാനോയും മെസിയും ആര്‍ക്ക് വോട്ട് ചെയ്തു ?

ക്രിസ്റ്റിയാനോയും മെസിയും ആര്‍ക്ക് വോട്ട് ചെയ്തു ?

രണ്ട് പേരും തങ്ങള്‍ക്ക് വോട്ട് ചെയ്തിട്ടില്ല. അതു പോലെ പരസ്പരം സഹായിക്കാനും മുതിര്‍ന്നിട്ടില്ല. റയല്‍മാഡ്രിഡിലെ സഹതാരങ്ങളെ സഹായിക്കാനാണ് ക്രിസ്റ്റ്യാനോ തന്റെ വോട്ടിംഗ് പവര്‍ ഉപയോഗിച്ചത്. വെയില്‍സ് താരം ഗാരെത് ബെയ്‌ലിന് അഞ്ച് പോയിന്റ് കൊടുത്തപ്പോള്‍ മൂന്ന് പോയിന്റുള്ള രണ്ടാം വോട്ട് ക്രൊയേഷ്യന്‍ മിഡ്ഫീല്‍ഡര്‍ ലൂക മോഡ്രിചിനും ഒരു പോയിന്റുള്ള മൂന്നാം വോട്ട് സ്പാനിഷ് ഡിഫന്‍ഡര്‍ സെര്‍ജിയോ റാമോസിനും നല്‍കി.

അര്‍ജന്റീന നായകനായ മെസി തന്റെ മൂന്ന് വോട്ടും ബാഴ്‌സ കളിക്കാര്‍ക്കാണ് നല്‍കിയത്. ആദ്യ വോട്ട് ലൂയിസ് സുവാരസിനും രണ്ടാം വോട്ട് നെയ്മറിനും നല്‍കിയ മെസി മൂന്നാം വോട്ട് ആന്്‌ദ്രെ ഇനിയെസ്റ്റക്ക് കൊടുത്തു.

ടീം മേറ്റ്‌സ് വോട്ട് ചെയ്തത് ആര്‍ക്കൊക്കെ?

ടീം മേറ്റ്‌സ് വോട്ട് ചെയ്തത് ആര്‍ക്കൊക്കെ?

ക്രൊയേഷ്യന്‍ ക്യാപ്റ്റന്‍ കൂടിയായ ലൂക മോഡ്രിച് ആദ്യ വോട്ട് ക്രിസ്റ്റിയാനോക്ക് നല്‍കിയപ്പോള്‍ രണ്ടാം വോട്ട് ലയണല്‍ മെസിക്ക് നല്‍കി. മൂന്നാം വോട്ട് ഗാരെത് ബെയ്‌ലിന്. റയല്‍ താരമായ ലൂക മോഡ്രിച് ബാഴ്‌സ താരമായ മെസിക്ക് രണ്ടാം വോട്ട് നല്‍കിയത് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റായി. ക്ലബ്ബ് താത്പര്യങ്ങള്‍ തന്റെ വോട്ടിംഗില്‍ കാര്യമായി പ്രതിഫലിക്കാതെ നോക്കുവാന്‍ മോഡ്രിചിന് സാധിച്ചു. സ്‌പെയിന്‍ ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് റയല്‍ ടീമംഗമായ ക്രിസ്റ്റിയാനോക്ക് അഞ്ച് പോയിന്റ് നല്‍കിയപ്പോള്‍ മെസിക്ക് രണ്ടാം വോട്ട് നല്‍കി. മൂന്നാം വോട്ട് സ്‌പെയിന്‍ ടീമംഗമായ ആന്ദ്രെ ഇനിയെസ്റ്റക്ക്. മെസിക്ക് വോട്ട് നല്‍കി റാമോസും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് കാത്തുസൂക്ഷിച്ചു.

ബ്രസീലും അര്‍ജന്റീനയും ബാഴ്‌സക്കൊപ്പം !

ബ്രസീലും അര്‍ജന്റീനയും ബാഴ്‌സക്കൊപ്പം !

ബ്രസീല്‍ ക്യാപ്റ്റന്‍ ഡാനി ആല്‍വസിന്റെ മൂന്ന് വോട്ടും ബാഴ്‌സലോണ താരങ്ങള്‍ക്ക്. ബ്രസീലും അര്‍ജന്റീനയും ബദ്ധവൈരികളാണെന്ന് പറഞ്ഞ് നടക്കുന്നവര്‍ക്ക് തെറ്റി. ഇവിടെ ക്ലബ്ബ്‌മേറ്റുകളോടുള്ള സ്‌നേഹത്തിന് മാത്രമേ സ്ഥാനമുള്ളൂ. ലയണല്‍ മെസിക്കാണ് ബ്രസീല്‍ ക്യാപ്റ്റന്റെ അഞ്ച് പോയിന്റ്. നാട്ടുകാരനായ നെയ്മറിന് രണ്ടാം വോട്ടും ഉറുഗ്വെ സ്‌ട്രൈക്കര്‍ ലൂയിസ് സുവാരസിന് മൂന്നാം വോട്ട്. ആല്‍വസ് ഇപ്പോള്‍ ബാഴ്‌സ താരമല്ല. യുവെന്റസിന് വേണ്ടിയാണ് കളിക്കുന്നത്.

അര്‍ജന്റീന ക്യാപ്റ്റന്‍ മെസിയുടെ വോട്ട് സുവാരസ്, നെയ്മര്‍, ഇനിയെസ്റ്റ എന്നിങ്ങനെ ബാഴ്‌സ ടീം മേറ്റുകള്‍ക്ക്.

ഇന്ത്യയുടെ വോട്ട് ?

ഇന്ത്യയുടെ വോട്ട് ?

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ആദ്യ വോട്ട് ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക്. ലയണല്‍ മെസിക്ക് രണ്ടാം വോട്ടും അന്റോയിന്‍ ഗ്രിസ്മാന് മൂന്നാം വോട്ടും നല്‍കി. ഫിഫയുടെ അന്തിമ പട്ടികയില്‍ ഇടം പിടിച്ചത് ഈ മൂന്ന് പേരാണ്. ഛേത്രിയുടെ ക്രമം തന്നെയാണ് ഫിഫയുടെ ഫലപ്രഖ്യാപനത്തിലും നിഴലിച്ചത്. ആ നിലക്ക് ഛേത്രിയുടെ നിഗമനം പൂര്‍ണമായും ശരിയായി. അതേ സമയം ഇന്ത്യയുടെ ഇംഗ്ലീഷ് കോച്ച് സ്റ്റീവന്‍ കോണ്‍സ്റ്റന്റൈന്റെ വോട്ടിംഗ് തീര്‍ത്തും വ്യത്യസ്തമായിരുന്നു. ആദ്യ വോട്ട് നല്‍കിയത് വെയില്‍സ് താരം ഗാരെത് ബെയ്‌ലിനാണ്. രണ്ടാം വോട്ട് ബയേണിന്റെ പോളിഷ് സ്‌ട്രൈക്കര്‍ റോബര്‍ട് ലെവന്‍ഡോസ്‌കിക്ക്. മൂന്നാം വോട്ട് ബാഴ്‌സ സ്‌ട്രൈക്കര്‍ ലൂയിസ് സുവാരസിന്. ഇവര്‍ മൂന്ന് പേരും അന്തിമ പട്ടികയില്‍ ഇടം പിടിച്ചില്ല.

റൂണി ക്രിസ്റ്റിയാനോക്കൊപ്പം

റൂണി ക്രിസ്റ്റിയാനോക്കൊപ്പം

ഇംഗ്ലണ്ട് നായകന്‍ വെയിന്‍ റൂണി തന്റെ മുന്‍ സഹതാരമായ ക്രിസ്റ്റിയാനോക്കാണ് ആദ്യ വോട്ട് നല്‍കിയത്. ലൂയിസ് സുവാരസിന് രണ്ടാം വോട്ടും ലെസ്റ്റര്‍ സിറ്റിയുടെ ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ ജാമി വര്‍ഡിക്ക് മൂന്നാം വോട്ടും നല്‍കി.

ഇറ്റലി ക്യാപ്റ്റന്‍ ജിലായന്‍ ജൂലി ബുഫണ്‍ ആദ്യ വോട്ട് മെസിക്ക് നല്‍കി. ഗാരെത് ബെയില്‍, ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നിവര്‍ക്കാണ് മറ്റ് വോട്ട്.

ഫ്രാന്‍സ് ക്യാപ്റ്റന്‍ ഹ്യുഗോ ലോറിസ് ടീമംഗമായ അന്റോയിന്‍ ഗ്രിസ്മാന് ആദ്യ വോട്ട് നല്‍കി. മെസിക്ക് രണ്ടാം വോട്ടും ക്രിസ്റ്റിയാനോക്ക് മൂന്നാം വോട്ടും നല്‍കി.

 സ്വന്തക്കാരെ മാത്രം പരിഗണിച്ച ക്യാപ്റ്റന്‍മാര്‍

സ്വന്തക്കാരെ മാത്രം പരിഗണിച്ച ക്യാപ്റ്റന്‍മാര്‍

കൊളംബിയന്‍ ക്യാപ്റ്റന്‍ ഹാമിഷ് റോഡ്രിഗസിന്റെ വോട്ട് റയലില്‍ സഹതാരമായ ക്രിസ്റ്റിയാനോക്ക്. രണ്ടാം വോട്ട് ലൂക മോഡ്രിചിനും മൂന്നാം വോട്ട് ഗാരെത് ബെയ്‌ലിനും. പരിഗണിച്ചത് റയല്‍ താരങ്ങളെ മാത്രം !

ജര്‍മന്‍ നായകന്‍ മാനുവല്‍ ന്യുവര്‍ പരിഗണിച്ചത് തന്റെ സഹതാരങ്ങളെ മാത്രം. ആദ്യ വോട്ട് ജര്‍മന്‍ ടീം അംഗമായ ടോണി ക്രൂസിന്. രണ്ടാം വോട്ട് ആഴ്‌സണല്‍ താരം മെസുറ്റ്് ഒസിലിന്. അവിടെയും ദേശീയ വികാരം നിഴലിച്ചു. മൂന്നാം വോട്ട് ബയേണിലെ സഹതാരം റോബര്‍ട് ലെവന്‍ഡോസ്‌കിക്ക്.

ബ്രസീല്‍ ജേര്‍ണലിസ്റ്റ് നെയ്മറിനെ മൂന്നാമനാക്കി !

ബ്രസീല്‍ ജേര്‍ണലിസ്റ്റ് നെയ്മറിനെ മൂന്നാമനാക്കി !

ബ്രസീലിന്റെ വോട്ട് ക്രിസ്റ്റിയാനോക്കാണ്. മെസിക്ക് രണ്ടാം വോട്ട് നല്‍കിയ വിന്‍ഷ്യസ് പൗലോ കൊയ്‌ലോ നാട്ടുകാരനായ നെയ്മറിനെ മൂന്നാമനായാണ് പരിഗണിച്ചത്.

അര്‍ജന്റീന ജേര്‍ണലിസ്റ്റ് മകായ മാര്‍ക്വെസ് എന്റിക്വെ ആദ്യ വോട്ട് മെസിക്ക് തന്നെ നല്‍കി. സുവാരസിന് രണ്ടാം വോട്ടും ക്രിസ്റ്റിയാനോക്ക് മൂന്നാം വോട്ടും നല്‍കി.

ജര്‍മനി, ഇറ്റലി, ഹംഗറി, ഗ്രീസ്, ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക്, എന്നിങ്ങനെ യൂറോപ്യന്‍ രാഷ്ട്രങ്ങളിലെ ജേര്‍ണലിസ്റ്റുകള്‍ ക്രിസ്റ്റ്യാനോക്കാണ് ആദ്യ വോട്ട് നല്‍കിയത്.

ഇന്ത്യന്‍ മീഡിയ വോട്ട്

ഇന്ത്യന്‍ മീഡിയ വോട്ട്

ഇന്ത്യന്‍ പ്രതിനിധി ഹിന്ദുസ്ഥാന്‍ ടൈംസിലെ ദിമന്‍ സര്‍ക്കാര്‍ ആദ്യ വോട്ട് ക്രിസ്റ്റിയാനോക്കും രണ്ടാം വോട്ട് മെസിക്കും മൂന്നാം വോട്ട് നെയ്മറിനും നല്‍കി.


English summary
FIFA Best Player of the Year voting revealed
Please Wait while comments are loading...