ജര്‍മനിയെ വിറപ്പിച്ച് സാഞ്ചസിന്റെ റെക്കോര്‍ഡ് ഗോള്‍, തിരിച്ചടിച്ച് ജര്‍മന്‍സ് മാനം കാത്തു

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

മോസ്‌കോ: ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫുട്‌ബോളില്‍ ജര്‍മനി-ചിലി, കാമറൂണ്‍-ആസ്‌ത്രേലിയ മത്സരങ്ങള്‍ സമനിലയില്‍. ഇതോടെ ഗ്രൂപ്പ് ബിയില്‍ നാല് പോയിന്റ് വീതം നേടി ചിലിയും ജര്‍മനിയും ഒന്നും രണ്ടും സ്ഥാനത്ത്. കാമറൂണിനും ആസ്‌ത്രേലിയക്കും ഓരോ പോയിന്റ് വീതം. ഒരു മത്സരം മാത്രമാണ് ഗ്രൂപ്പില്‍ ഓരോ ടീമിനും ശേഷിക്കുന്നത്. മികച്ച രണ്ട് ടീമുകള്‍ സെമി ബെര്‍ത് സ്വന്തമാക്കും.

ചിലി ഞെട്ടിച്ചു..

ചിലി ഞെട്ടിച്ചു..


ആറാം മിനുട്ടില്‍ അലക്‌സിസ് സാഞ്ചസിന്റെ ഗോളില്‍ ചിലി ലോകചാമ്പ്യന്‍മാരായ ജര്‍മനിയെ ഞെട്ടിച്ചു.

ജര്‍മന്‍ മറുപടി..

ജര്‍മന്‍ മറുപടി..

യുവതാരം ലാര്‍സ് സ്റ്റിന്‍ഡലിലൂടെ ജര്‍മനി ആദ്യപകുതി അവസാനിക്കാനിരിക്കെ സമനില പിടിച്ചു.

സാഞ്ചസ് ചിലിയുടെ ടോപ് സ്‌കോറര്‍...

സാഞ്ചസ് ചിലിയുടെ ടോപ് സ്‌കോറര്‍...

ആഴ്‌സണല്‍ സ്‌ട്രൈക്കര്‍ അലക്‌സിസ് സാഞ്ചസ് ചിലിയുടെ ആള്‍ ടൈം ലീഡിംഗ് സ്‌കോററായി ഈ മത്സരത്തോടെ. 38 ഗോളുകളാണ് സാഞ്ചസിന്റെ പേരിലുള്ളത്. 112 രാജ്യാന്തര മത്സരങ്ങളില്‍ നിന്നാണിത്.

സലാസിന്റെ റെക്കോര്‍ഡ് വിസ്മയം...

സലാസിന്റെ റെക്കോര്‍ഡ് വിസ്മയം...

37 ഗോളുകള്‍ നേടിയ മാര്‍സലോ സലാസിന്റെ റെക്കോര്‍ഡാണ് സാഞ്ചസ് മറികടന്നത്. എന്നാല്‍ ലാസിയോയുടെ മുന്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ മാര്‍സലോ സലാസ് 70 മത്സരങ്ങളില്‍ നിന്നാണ് 37 ഗോളുകള്‍ നേടിയത്. സാഞ്ചസിന് 112 മത്സരങ്ങള്‍ വേണ്ടി വന്നു 38 ഗോളിലെത്താന്‍.

വര്‍ഗാസിന്റെ റെക്കോര്‍ഡും മികച്ചത്..

വര്‍ഗാസിന്റെ റെക്കോര്‍ഡും മികച്ചത്..

സാഞ്ചസിനൊപ്പം ചിലി ടീമിലുള്ള എഡ്വോര്‍ഡോ വര്‍ഗാസ് 69 മത്സരങ്ങളില്‍ 34 ഗോളുകള്‍ നേടി മൂന്നാം സ്ഥാനത്തുണ്ട്. മുന്‍ റയല്‍ മാഡ്രിഡ് താരം ഇവാന്‍ സമറാനോയുടെ 34 ഗോളുകളുടെ റെക്കോര്‍ഡിനൊപ്പമാണ് വര്‍ഗാസ്.

ഗോള്‍ നില

ഗോള്‍ നില

ജര്‍മനി 1-1 ചിലി

കാമറൂണ്‍ 1-1 ആസ്‌ത്രേലിയ

English summary
Arsenal forward Alexis Sanchez became Chile's all-time top scorer
Please Wait while comments are loading...