ഫുട്‌ബോള്‍ പ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത, വരാനിരിക്കുന്നത് 48 ടീം ലോകകപ്പ്!! പ്രഖ്യാപനം ഫിഫയുടേത്

  • Written By:
Subscribe to Oneindia Malayalam

സൂറിച്ച്: ലോകകപ്പ് ഫുട്‌ബോളില്‍ ഭാവിയില്‍ കൂടുതല്‍ ടീമുകളുടെ പ്രകടനം ആരാധകര്‍ക്ക് ആസ്വദിക്കാം. കൂടുതല്‍ രാജ്യങ്ങള്‍ക്ക് അവസരം നല്‍കുന്നതിനായി ലോകകപ്പിലെ ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഫിഫ തീരുമാനിച്ചു.

2026ലെ ലോകകപ്പ് മുതല്‍ 48 ടീമുകളെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതായി ഫിഫ അറിയിച്ചു. പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോയാണ് 48 ടീമുകള്‍ ഉള്‍പ്പെടുന്ന ലോകകപ്പിനെക്കുറിച്ചുള്ള നിര്‍ദേശം മുന്നോട്ട് വച്ചത്. ഇത് ഫിഫ കൗണ്‍സില്‍ അംഗീകരിക്കുകയായിരുന്നു. ബ്രസീലില്‍ നടന്ന കഴിഞ്ഞ ലോകകപ്പില്‍ 32 ടീമുകളാണ് ഉണ്ടായിരുന്നത്.

മൂന്നു ടീമുകള്‍ വീതം, 16 ഗ്രൂപ്പുകള്‍

2026ലെ ലോകകപ്പ് ഫുട്‌ബോളില്‍ മൂന്നു ടീമുകള്‍ വീതമുള്ള 16 ഗ്രൂപ്പുകളിലായാണ് രാജ്യങ്ങളെ തരംതിരിക്കുക.

കൂടുതല്‍ വരുമാനം, വളര്‍ച്ച ലക്ഷ്യം

കഴിഞ്ഞ വര്‍ഷം ഫിഫ പ്രസിഡന്റ് സ്ഥാനം സെപ് ബ്ലാറ്ററില്‍ നിന്ന് ഏറ്റെടുത്ത ശേഷം ഇന്‍ഫന്റിനോയുടെ പ്രധാന പദ്ധതികളിലൊന്നായിരുന്നു 48 ടീമുകള്‍ ഉള്‍പ്പെടുന്ന ലോകകപ്പ്. വരുമാനം വര്‍ധിപ്പിക്കുന്നതോടൊപ്പം കൂടുതല്‍ രാജ്യങ്ങളുടെ ഫുട്‌ബോള്‍ വളര്‍ച്ച കൂടി മുന്നില്‍ കണ്ടായിരുന്നു ഈ നീക്കം.

 80 മല്‍സരങ്ങള്‍

48 ടീമുകള്‍ ഉള്‍പ്പെടുന്നതോടെ 2026ലെ ലോകകപ്പില്‍ 80 മല്‍സരങ്ങളുണ്ടാവും.
കഴിഞ്ഞ ലോകകപ്പിലേക്കാള്‍ 16 മല്‍സരങ്ങള്‍ കൂടുതലാണിത്. കഴിഞ്ഞ ലോകകപ്പില്‍ 64 മല്‍സരങ്ങളാണുണ്ടായിരുന്നത്.

2026 ലോകകപ്പിന്റെ വേദി തീരുമാനിച്ചിട്ടില്ല

2026ലെ ലോകകപ്പിന്റെ വേദി ഫിഫ ഇതുവവരെ തീരുമാനിച്ചിട്ടില്ല. 2018ലെ അടുത്ത ലോകകപ്പ് റഷ്യയിലും 2022ലേത് ഖത്തറിലുമാണ് അരങ്ങേറുന്നത്. 2026ലെ ലോകകപ്പിന്റെ ആതിഥേയത്വം വടക്കന്‍ അമേരിക്കയ്ക്ക് ലഭിച്ചേക്കുമെന്നാണ് സൂചന. അമേരിക്ക, കാനഡ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളുമായി ഫിഫ ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തിയിട്ടുണ്ട്.

English summary
FIFA council has agreed to president Gianni Infantino's suggestion of expanding the World Cup to 48 teams by 2026. The structure of the tournament will be changed to 16 groups with 3 teams in each one.
Please Wait while comments are loading...