ഫിഗോയുടെ പ്രീമിയര്‍ ഫുട്‌സാലിലെ മുഖ്യ ആകര്‍ഷണം റോണോ തന്നെ, മുന്‍ സൂപ്പര്‍ താരങ്ങളും ഇന്ത്യയിലേക്ക്‌

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

ന്യൂഡല്‍ഹി: ബ്രസീലിന്റെ ഫുട്‌ബോള്‍ മാന്ത്രികന്‍ റൊണാള്‍ഡീഞ്ഞോ നാളെ മുംബൈയില്‍. പ്രീമിയര്‍ ഫുട്‌സാലിന്റെ പ്രചരണാര്‍ഥമാണ് മുന്‍ സൂപ്പര്‍താരം എത്തുന്നത്. കഴിഞ്ഞ വര്‍ഷം പ്രഥമ പ്രീമിയര്‍ ഫുട്‌സാലില്‍ ആദ്യ രണ്ട് മത്സരങ്ങള്‍ക്ക് ശേഷം റൊണാള്‍ഡീഞ്ഞോ നാട്ടിലേക്ക് മടങ്ങിയിരുന്നു. റിയോഡി ജനീറോയില്‍ പാരാലിമ്പിക് ഗെയിംസിന്റെ ബ്രാന്‍ഡ് അംബാസഡറായി നിയമിതനായതിനെ തുടര്‍ന്നായിരുന്നു ഇത്.

പോര്‍ച്ചുഗലിന്റെ ഇതിഹാസ താരം ലൂയിസ് ഫിഗോയാണ് ഫുട്‌സാല്‍ ചാമ്പ്യന്‍ഷിപ്പിന്റെ പ്രസിഡന്റ്. പോള്‍ സ്‌കോള്‍സ്, റിയാന്‍ഗിഗ്‌സ്, ഹെര്‍നന്‍ ക്രെസ്‌പോ, കഫു എന്നിവര്‍ കഴിഞ്ഞ സീസണില്‍ പ്രീമിയര്‍ ഫുട്‌സാലില്‍ പന്ത് തട്ടിയിരുന്നു.

ronaldinho

മുന്‍കാല സൂപ്പര്‍ താരനിരയില്‍ മാന്ത്രിക പ്രകടനം കാഴ്ചവെച്ച് കൈയ്യടി നേടിയത് റോണോയായിരുന്നു. ഇന്ത്യയില്‍ കഴിഞ്ഞ തവണ ഫുട്‌സാലിന് വലിയ പിന്തുണയാണ് ലഭിച്ചത്. കഴിഞ്ഞാഴ്ച പാക്കിസ്ഥാനില്‍ പ്രദര്‍ശന മത്സരങ്ങള്‍ കളിച്ച റൊണാള്‍ഡീഞ്ഞോയും ഗിഗ്‌സും വിരമിക്കലിന് ശേഷം വിവിധ പരിപാടികളുമായി തിരക്കിലാണ്.

English summary
former brazil star ronaldinho to visit mumbai
Please Wait while comments are loading...