ഡെംബെലെയുടെ കന്നി രാജ്യാന്തര ഗോളില്‍ തകര്‍ന്നത് ഇംഗ്ലണ്ട്, പത്ത് പേരുമായി ഫ്രാന്‍സ് ജയിച്ചത് ഗംഭീരം

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

ലണ്ടന്‍: അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോളില്‍ ഫ്രാന്‍സ് പത്ത് പേരുമായി ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചു. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഫ്രാന്‍സിന്റെ ജയം. ഹാരി കാന്‍ നയിച്ച ഇംഗ്ലണ്ട് ഒമ്പതാം മിനുട്ടില്‍ ക്യാപ്റ്റന്റെ ഗോളില്‍ മുന്നിലെത്തി. എന്നാല്‍, ഉംറ്റിറ്റിയിലൂടെ ഫ്രാന്‍സ് ഇരുപത്തിരണ്ടാം മിനുട്ടില്‍ ഗോള്‍ മടക്കി.

നാല്‍പ്പത്തിമൂന്നാം മിനുട്ടില്‍ ജിബ്രില്‍ സിബിദെയുടെ ഗോളില്‍ ഫ്രാന്‍സ് 2-1ന് ലീഡെടുത്തു. നാല്‍പ്പത്തേഴാം മിനുട്ടില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറി. ഡെലെ ആലിയെ വീഴ്ത്തിയതിന് ഫ്രാന്‍സിന്റെ ഡിഫന്‍ഡര്‍ റാഫേല്‍ വരാനെക്ക് റെഡ് കാര്‍ഡ്.

harrykane

വീഡിയോ അസിസ്റ്റന്റ് റഫറി പെനാല്‍റ്റി അനുവദിക്കുകയും ചെയ്തു. കാന്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചതോടെ സ്‌കോര്‍ തുല്യം , 2-2. എന്നാല്‍, എഴുപത്തെട്ടാം മിനുട്ടില്‍ ഉസ്മാന്‍ ഡെംബെലെയുടെ ഗോളില്‍ ഫ്രാന്‍സ് ആവേശകരമായ ജയം സ്വന്തമാക്കി. പത്ത് പേരുമായിട്ടാണ് ഫ്രാന്‍സ് ജയിച്ചതെന്നോര്‍ക്കുമ്പോള്‍ ഇംഗ്ലണ്ട് നിരയുടെ തല താഴും.

ഗോള്‍ നില..

ഫ്രാന്‍സ് 3-2 ഇംഗ്ലണ്ട്

ആസ്‌ത്രേലിയ 0-4 ബ്രസീല്‍

സിംഗപ്പൂര്‍ 0-6 അര്‍ജന്റീന

ഇന്തോനേഷ്യ 0-0 പ്യൂര്‍ട്ടോ റിക്കോ

ദ.ആഫ്രിക്ക 1-2 സംബിയ

നോര്‍വെ 1-1 സ്വീഡന്‍

റുമാനിയ 3-2 ചിലി

കാമറൂണ്‍ 0-4 കൊളംബിയ

English summary
Ten men france beat england in entertaining friendly match
Please Wait while comments are loading...