സൗഹൃദ ഫുട്‌ബോളില്‍ പരാഗ്വെയോട് ക്രൂരത കാണിച്ച് ഫ്രാന്‍സ്, തകര്‍ത്തത് അഞ്ച് ഗോളുകള്‍ക്ക്, ജിറൂദ് സൂപ്പര്‍സ്റ്റാര്‍

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

പാരിസ്: അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോളില്‍ പരാഗ്വെക്കെതിരെ ഫ്രാന്‍സിന് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് ഫ്രാന്‍സ് ജയിച്ചു കയറിയത്. ആഴ്‌സണല്‍ സ്‌ട്രൈക്കര്‍ ഒലിവര്‍ ജിറൂദിന്റെ ഹാട്രിക്കാണ് ഫ്രാന്‍സിന് മികച്ച ജയമൊരുക്കിയത്. സിസോകോ, ഗ്രീസ്മാന്‍ എന്നിവരും ഫ്രാന്‍സിനായി സ്‌കോര്‍ ചെയ്തു.

പതിനേഴ് വര്‍ഷത്തിന് ശേഷം ഹാട്രിക്ക്...

ഫ്രാന്‍സിന് വേണ്ടി ഒരു താരം ഹാട്രിക്ക് നേടുന്നത് പതിനേഴ് വര്‍ഷത്തിന് ശേഷമാണ്. ആറാം മിനുട്ടില്‍ ജിറൂദിന്റെ ആദ്യ ഗോള്‍. പതിമൂന്ന്, 69 മിനുട്ടുകളില്‍ ഹാട്രിക്ക് പൂര്‍ത്തിയായി. എഴുപത്താറാം മിനുട്ടില്‍ സിസോകോയുടെ ഗോള്‍. ഗ്രീസ്മാന്‍ എഴുപത്തേഴാം മിനുട്ടില്‍ സ്‌കോര്‍ ചെയ്തു.

football

അടുത്ത എതിരാളി സ്വീഡന്‍...

ഫ്രാന്‍സ് വെള്ളിയാഴ്ച ലോകകപ്പ് ക്വാളിഫയറില്‍ സ്വീഡനെ നേരിടും. ജൂണ്‍ പതിമൂന്നിന് ഇംഗ്ലണ്ടിനെതിരെ സൗഹൃദ മത്സരം.

paraguayfootball

മത്സര ഫലങ്ങള്‍...

ഫ്രാന്‍സ് 5-0 പരാഗ്വെ

മെക്‌സിക്കോ 3-1 റി. അയര്‍ലാന്‍ഡ്

വ.അയര്‍ലന്‍ഡ് 1-0 ന്യൂസിലാന്‍ഡ്‌

English summary
giroud scores hattrick and france thrash paraguay in friendly
Please Wait while comments are loading...