40 വയസുള്ള ടോട്ടി റോമയില്‍ കളിച്ചത് 25 വര്‍ഷം, 23 സീസണിലും ഗോളടിച്ച് റെക്കോര്‍ഡിട്ടു, 307 ക്ലബ്ബ് ഗോളുകള്‍, ഗുഡ് ബൈ കിംഗ് ഓഫ് റോമ !!

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

റോം: 25 വര്‍ഷക്കാലം എ എസ് റോമയുടെ നെടുംതൂണായിരുന്ന ഫ്രാന്‍സെസ്‌കോ ടോട്ടി ക്ലബ്ബിനോട് വിട പറഞ്ഞിരിക്കുന്നു. സീരി എ സീസണില്‍ റോമ 3-2ന് ജെനോവയെ കീഴടക്കിയ മത്സരമായിരുന്നു ടോട്ടിയുടെ റോമയിലെ അവസാന മത്സരം. കരിയറില്‍ ഒരേയൊരു ക്ലബ്ബിന് വേണ്ടി മാത്രം കളിച്ച പോളോ മാള്‍ഡീനിയെ പോലെ ടോട്ടിയും ഇറ്റാലിയന്‍ ഫുട്‌ബോളിലെ ഇതിഹാസ നായകനാണ്.

റോമക്ക് കളിക്കാന്‍ വേണ്ടിയാണ് ഞാന്‍ ജനിച്ചത്, റോമക്ക് കളിച്ചു കൊണ്ട് മരിക്കുകയാണ് ആഗ്രഹം - ടോട്ടി വിട ചൊല്ലുമ്പോള്‍ ഉതിര്‍ന്നു വീണ വൈകാരികതയാണിത്. റയലിനും യുവെന്റസിനും വേണ്ടി പത്ത് കിരീടങ്ങള്‍ നേടുന്നതിനേക്കാള്‍ റോമക്ക് വേണ്ടി ഒരു കിരീടം നേടുന്നതാണ് തനിക്ക് വിലമതിപ്പുള്ളതെന്ന് ടോട്ടി പറഞ്ഞു. ഫുട്‌ബോളില്‍ ഏതൊരു ഇതിഹാസതാരത്തേയും പോലെ തനിക്ക് കളിക്കാന്‍ സാധിച്ചു. പക്ഷേ, ലയണല്‍ മെസിയെ പോലെ കളിക്കുവാന്‍ മാത്രം എനിക്ക് സാധിക്കില്ല. അയാള്‍ എത്രയോ ഉയരത്തിലാണ് - ടോട്ടി പറഞ്ഞു.

francesco

ടോട്ടിയുടെ കരിയര്‍ അക്കമിട്ടു നിരത്താം...


786 - വിവിധ ചാമ്പ്യന്‍ഷിപ്പുകളിലായി റോമക്ക് കളിച്ചത് 786 മത്സരങ്ങളില്‍.

307 - റോമക്ക് വേണ്ടി സ്‌കോര്‍ ചെയ്തത് ക്ലബ്ബ് റെക്കോര്‍ഡാണ്. 307 ഗോളുകള്‍.

25 - സീരി എ സീസണില്‍ 25 വര്‍ഷം കളിച്ച എ സി മിലാന്റെ പോളോ മാള്‍ഡീനിയുടെ റെക്കോര്‍ഡിനൊപ്പം

23 - സീരി എയില്‍ 23 സീസണിലും സ്‌കോര്‍ ചെയ്തത് റെക്കോര്‍ഡാണ്.

32 - ടോട്ടി ഏറ്റവുമധികം സ്‌കോര്‍ചെയ്ത സീസണ്‍ 2006-07. 32 ഗോളുകള്‍. സീരി എ ഗോള്‍ഡന്‍ ബൂട്ടും യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂവും ടോട്ടിക്കായിരുന്നു ആ സീസണില്‍.

16 - പതിനാറാം വയസിലാണ് ടോട്ടിയുടെ അരങ്ങേറ്റം.

40 - റോമയില്‍ നിന്ന് വിരമിക്കുമ്പോള്‍ പ്രായം നാല്‍പത്.

22- ഇരുപത്തിരണ്ടാം വയസില്‍ റോമയുടെ ക്യാപ്റ്റന്‍. സീരി എ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റന്‍.

1 - ഒരേയൊരു സീരി എ കിരീടം 2000-01.

9 - സീരി എ റണ്ണര്‍ അപ്പായത് ഒമ്പത് തവണ.

16 - കരിയറില്‍ പതിനാറ് തവണ ചുവപ്പ് കാര്‍ഡ് കണ്ടു.

English summary
Francesco Totti bids a tearful Roma farewell
Please Wait while comments are loading...