കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ ജര്‍മനി തടി രക്ഷിച്ചു, ആസ്‌ത്രേലിയയെ തോല്‍പ്പിച്ചത് ഒന്ന് വിറച്ച ശേഷം

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

മോസ്‌കോ; ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ ജര്‍മനി വിയര്‍ത്തു ജയിച്ചു. ആസ്‌ത്രേലിയക്കെതിരെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ജര്‍മന്‍ ജയം. പുതിയ താരനിരയുമായിറങ്ങിയ കോച്ച് ജോക്വം ലോയുടെ ടീം ലോകചാമ്പ്യന്‍മാര്‍ക്കൊത്ത കളിയല്ല കാഴ്ചവെച്ചത്. ആസ്‌ത്രേലിയ ലഭിച്ച അവസരങ്ങള്‍ മുതലെടുത്തപ്പോള്‍ ജര്‍മനി ഞെട്ടുകയും ചെയ്തു.

ആദ്യ പകുതിയില്‍ 3-1ന് മുന്നിലെത്തിയ ജര്‍മനിയെ രണ്ടാം പകുതിയില്‍ പൊരുതിക്കളിച്ച സോക്കറൂസ് വിറപ്പിച്ചു. അഞ്ചാം മിനുട്ടില്‍ ലാര്‍സ സ്റ്റിന്‍ഡിലിന്റെ ഗോളില്‍ ജര്‍മനി ലീഡ് നേടി. നാല്‍പ്പത്തൊന്ന്ാം മിനുട്ടില്‍ ടോം റോജിക്കിലൂടെ ആസ്‌ത്രേലിയ ഒപ്പമെത്തി. ആദ്യപകുതി തീരുന്നതിന് തൊട്ട് മുമ്പ് ക്യാപ്റ്റന്‍ ജൂലിയന്‍ ഡ്രാസ്‌ക്‌സലര്‍ നേടിയ പെനാല്‍റ്റി ഗോളില്‍ ജര്‍മനി വീണ്ടും മുന്നിലെത്തി.

fifaconfederationsmatch

നാല്‍പ്പത്തെട്ടാം മിനുട്ടില്‍ ലിയോണ്‍ ഗോര്‍ടെസ്‌കയുടെ ഗോളില്‍ ജര്‍മനി ലീഡുയര്‍ത്തി. അമ്പത്തേഴാം മിനുട്ടില്‍ ടോമി ജൂറിച് ആസ്‌ത്രേലിയയുടെ രണ്ടാം ഗോള്‍ നേടി.

ഗോള്‍ നില

ജര്‍മനി 3-2 ആസ്‌ത്രേലിയ

English summary
Germany inch past socceroos in fifa confederations match
Please Wait while comments are loading...