ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ ജര്‍മനി- ചിലി ഫൈനല്‍, ഈ ജര്‍മന്‍ നിര ലോക ഫുട്‌ബോള്‍ വാഴും!

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

മോസ്‌കോ: ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫുട്‌ബോളില്‍ ജര്‍മനി-ചിലി ഫൈനല്‍. രണ്ടാം സെമിയില്‍ മെക്‌സിക്കോയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് ജര്‍മനിയുടെ മുന്നേറ്റം.

ഗോരെസ്‌കയുടെ സൂപ്പര്‍ ഡബിള്‍...

ഗോരെസ്‌കയുടെ സൂപ്പര്‍ ഡബിള്‍...

ലിയോന്‍ ഗോരെസ്‌ക ഇരട്ട ഗോളുകളുമായി തിളങ്ങി. ആദ്യ എട്ട് മിനുട്ടിനിടെയായിരുന്നു ഗോറെസ്‌കയുടെ സൂപ്പര്‍ ഫിനിഷിംഗ്. അമ്പത്തൊമ്പതാം മിനുട്ടില്‍ ടിമോ വെര്‍നറും ഇഞ്ചുറി ടൈമില്‍ അമിന്‍ യൂനെസും ജര്‍മനിക്കായി സ്‌കോര്‍ ചെയ്തു.

 സൂപ്പര്‍ ഗോള്‍ മെക്‌സിക്കോ നേടിയത്...

സൂപ്പര്‍ ഗോള്‍ മെക്‌സിക്കോ നേടിയത്...

മത്സരത്തിലെ തകര്‍പ്പന്‍ ഗോള്‍ മെക്‌സിക്കോ നേടിയതായിരുന്നു. എണ്‍പത്തൊമ്പതാം മിനുട്ടില്‍ മാര്‍കോ ഫാബിയനാണ് മുപ്പത്തഞ്ച് വാര അകലെ നിന്ന് പന്ത് വലക്കുള്ളിലാക്കിയത്.

മെക്‌സിക്കോയുടെ ശ്രമങ്ങള്‍...

മെക്‌സിക്കോയുടെ ശ്രമങ്ങള്‍...

രണ്ട് ഗോളുകള്‍ക്ക് പിറകിലായ ശേഷം മെക്‌സിക്കോ ഉണര്‍ന്നു കളിച്ചു. ജര്‍മന്‍ വലയെ ലക്ഷ്യമാക്കി 26 തവണയാണ് പന്ത് പറന്നത്. മൂന്ന് തവണ നിര്‍ഭാഗ്യം കൊണ്ട് ഗോളായില്ല. ക്രോസ് ബാറിലും പോസ്റ്റിലും തട്ടി പന്ത് പുറത്തേക്ക് പോകുന്ന കാഴ്ച.

ജര്‍മന്‍ ഗോളി മാര്‍ക് ആന്ദ്രെ ടെര്‍ സ്‌റ്റെഗന്‍..

ജര്‍മന്‍ ഗോളി മാര്‍ക് ആന്ദ്രെ ടെര്‍ സ്‌റ്റെഗന്‍..

ലോക ഫുട്‌ബോളിലെ അടുത്ത സൂപ്പര്‍ ഗോളി ആരെന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു ജര്‍മന്‍ വലക്ക് താഴെ നിന്ന് ലഭിച്ചത്. ടെര്‍ സ്‌റ്റെഗന്‍ പറന്ന് തട്ടിയത് മെക്‌സിക്കോയുടെ ഫൈനല്‍ ബെര്‍ത് ആയിരുന്നു.

ജര്‍മനിയുടെ ഭാവി സുരക്ഷിതം..

ജര്‍മനിയുടെ ഭാവി സുരക്ഷിതം..

മാനുവല്‍ ന്യുവര്‍, ജെറോം ബോട്ടെംഗ്, മെസുറ്റ് ഒസില്‍, ടോണി ക്രൂസ്, തോമസ് മുള്ളര്‍ എന്നീ പ്രമുഖ താരങ്ങളെ കൂടാതെയാണ് ജര്‍മനി കോണ്‍ഫെഡറേഷന്‍സ് കപ്പിനെത്തിയത്. ബാഴ്‌സലോണ,ബയേണ്‍ മ്യൂണിക്, മാഞ്ചസ്റ്റര്‍ സിറ്റി, പി എസ് ജി, ആഴ്‌സണല്‍, ലിവര്‍പൂള്‍ ക്ലബ്ബുകളുടെ ഫസ്റ്റ് ഇലവന്‍ പ്ലെയേഴ്‌സാണ് റഷ്യയില്‍ ജര്‍മന്‍ നിരയിലുള്ളത്. യൂറോ അണ്ടര്‍ 21 ചാമ്പ്യന്‍ഷിപ്പിലും ജര്‍മനി ഫൈനലിലെത്തിയിട്ടുണ്ട്. ഇത് സൂചിപ്പിക്കുന്നത് ജര്‍മനിയുടെ ഭാവി സുരക്ഷിതമാണെന്നാണ്.

English summary
Germany beat mexico join chile in confederations cup final
Please Wait while comments are loading...