ഇറ്റലിയില്‍ യുവെന്റസിനായി ഡബിളടിച്ച് ഹിഗ്വെയിന്‍, സെഞ്ച്വറിയടിച്ച് കോച്ച് അലെഗ്രി!

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

മിലാന്‍: ഇറ്റാലിയന്‍ സീരി എ ലീഗില്‍ ഗോണ്‍സാലോ ഹിഗ്വെയിന്റെ ഡബിളില്‍ യുവെന്റസിന് ജയം. കാഗ്ലിയാരിയെ മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച യുവെന്റസ് ലീഗ് ടേബിളില്‍ ഒന്നാം സ്ഥാനം അറുപത് പോയിന്റുമായി ബലപ്പെടുത്തി. രണ്ടാം സ്ഥാനത്തുള്ള എ എസ് റോമയേക്കാള്‍ ഏഴ് പോയിന്റ് മുകളിലാണ് യുവെന്റസ്.

കോച്ച് മാക്‌സ് അലെഗ്രിയുടെ നൂറാം സീരി എ മത്സരമായിരുന്നു ഇത്. മുപ്പത്തേഴാം മിനുട്ടിനും നാല്‍പ്പത്തേഴാം മിനുട്ടിലുമായി പത്ത് മിനുട്ടിന്റെ ഇടവേളയില്‍ ഹിഗ്വെയിന്‍ നല്‍കിയ സ്‌കോറിംഗ് മാധുര്യത്തില്‍ അലെഗ്രി തന്റെ സെഞ്ച്വറി മാച്ച് അവിസ്മരണീയമാക്കി.

higuain

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ആഴ്‌സണലിന്റെ പരിശീലക സ്ഥാനത്തേക്ക് അലെഗ്രിയെ പരിഗണിച്ചു കൊണ്ടിരിക്കുന്നുവെന്ന വാര്‍ത്തകള്‍ വരുന്നതിനിടെയാണ് ഈ നൂറാം മത്സര വിജയം. അഭ്യൂഹങ്ങളോട് അലെഗ്രി പ്രതികരിച്ചത് ഇനിയും ഒരു നൂറ് മത്സരം കൂടി യുവെക്കൊപ്പമുണ്ടാകുമെന്നാണ്.

മത്സരത്തില്‍ കാഗ്ലിയാരിയുടെ ബാറെല്ല അറുപത്തേഴാം മിനുട്ടില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തായി.

ഗോള്‍ നില

ക്രോട്ടന്‍ 0-2 റോമ

കാഗ്ലിയാരി 0-2 യുവെന്റസ്

ഇന്റര്‍ മിലാന്‍ 2-0 എംപോളി

പാലെര്‍മോ 1-3 അറ്റ്‌ലാന്റ

സസോലോ 1-3 ചീവോ

ടോറിനോ 5-3 പെസ്‌കാര

സാംഡോറിയ 3-1 ബൊളോഗ്ന

English summary
Gonzalo Higuain scored two as Juventus beat cagliari
Please Wait while comments are loading...